Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പട്ടാമ്പി: ലോട്ടറി കടകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. പട്ടാമ്പിയിലെ സൗമ്യ ലോട്ടറി ഏജൻസീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പത്തനംതിട്ട സ്വദേശി ആനപ്പാറ ബിജു പിടിയിലായത്. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസം 21ന് പുലർച്ചെയാണ് സൗമ്യ ലോട്ടറി ഏജൻസീസിൽ മോഷണം നടന്നത്. കണ്ണൂർ ജില്ലയിലെ തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലും സമാന രീതിയിൽ മോഷണം നടത്തിയതായി പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് വ്യക്തമാക്കി.

ചെറുപ്പം മുതൽ ലോട്ടറി വാങ്ങുന്നത് ശീലമാക്കിയ പ്രതി പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ മോഷണത്തിലേക്ക് തിരിഞ്ഞതാണെന്ന് പൊലീസ് പറഞ്ഞു. ലോട്ടറി കടകൾ കുത്തിത്തുറന്ന് പണവും ലോട്ടറി ടിക്കറ്റുകളുമാണ് ഇയാൾ മോഷ്ടിച്ചിരുന്നത്. മോഷ്ടിച്ച ടിക്കറ്റുകളിൽ സമ്മാനം ലഭിച്ചവ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രതിക്കെതിരെ കുറ്റിപ്പുറം, മൂവാറ്റുപുഴ, ഓച്ചിറ എന്നിവിടങ്ങളിലായി നിരവധി കളവുകേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer