Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

മാധ്യമപ്രവർത്തകന്റെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ

ഛത്തീസ്ഗഡ്: ബിജാപൂരിൽ മാധ്യമപ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. പ്രാദേശിക കരാറുകാരൻ്റെ വസ്തുവിലെ സെപ്റ്റിക് ടാങ്കിലാണ് മുകേഷ് ചന്ദ്രകർ (33) എന്ന പത്രപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തിയത്. ജനുവരി ഒന്നിന് ഫ്രീലാൻസ് ജേർണലിസ്റ്റായ മുകേഷിനെ കാണാതായിരുന്നു. മുകേഷിൻ്റെ മൊബൈൽ നമ്പർ ട്രാക്ക് ചെയ്തെത്തിയ പൊലീസാണ് കോൺട്രാക്ടർ സുരേഷ് ചന്ദ്രക്കറിൻ്റെ ഉടമസ്ഥതയിലുള്ള വസ്തുവിലെത്തി പുതുതായി നിർമിച്ച സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെ മുകേഷിനെ കാണാതായതോടെ ജ്യേഷ്ഠൻ യുകേഷ് ചന്ദ്രകർ അടുത്ത ദിവസം പോലീസിൽ പരാതി നൽകുകയായിരുന്നു. […]
Read more

മൂത്ത സഹോദരിയെ കൂടുതല്‍ സ്നേഹിക്കുന്നു: ഇളയ മകള്‍ അമ്മയെ കുത്തിക്കൊന്നു

മൂത്ത സഹോദരിയെ കൂടുതല്‍ സ്നേഹിക്കുന്നുവെന്ന് ആരോപിച്ച് ഇളയ മകള്‍ അമ്മയെ കുത്തിക്കൊന്നു. കുര്‍ളയിലെ ഖുറേഷി നഗറിലാണ് സംഭവം. വ്യാഴാഴ്ച രാത്രി രേഷ്മ മുസാഫര്‍ ഖാസിയാണ് (41) 62 കാരിയായ അമ്മ സാബിറ ബാനോ അസ്ഗര്‍ ഷെയ്ഖിനെ കുത്തിക്കൊലപ്പെടുത്തിയത്. മൂത്ത സഹോദരിയോട് അമ്മയ്ക്ക് കൂടുതല്‍ ഇഷ്ടമാണെന്ന് രേഷ്മ വിശ്വസിച്ചിരുന്നു, ഇത് ഇരുവരും തമ്മിലുള്ള പകയ്ക്ക് കാരണമായി. സാബിറ ഇന്നലെ വൈകിട്ട് രേഷ്മയുടെ വീട്ടില്‍ എത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് രേഷ്മ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് […]
Read more

വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച് 2.1 കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമം; 24 കാരൻ പിടിയിൽ

മുംബൈ: വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 2.1 കോടി രൂപയുടെ സ്വർണമാണ് 24 കാരനായ യുവാവ് കടത്തിയത്. മാലിദ്വീപിൽ നിന്ന് സ്വർണം കടത്തിയ യുവാവിനെ കസ്റ്റംസ് എയർ ഇന്‍റലിജൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശി ഇനാമുൽ ഹസനാണ് പിടിയിലായത്. മാലിദ്വീപിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ യാത്രക്കാരൻ സ്വർണം ഒളിപ്പിച്ചെന്ന രഹസ്യ വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. പരിശോധനയിൽ ശുചിമുറിയിലെ ലൈറ്റ് പാനലിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കൂടാതെ 13 പൗച്ചുകൾ കണ്ടെത്തിയതായി കസ്റ്റംസ് […]
Read more

പുതുവർഷ ആഘോഷത്തിനെന്ന വ്യാജേന ഫോർട്ട് കൊച്ചിയിൽ കൊണ്ടുപോയി വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ

കൊച്ചി: പുതുവർഷ ആഘോഷത്തിനെന്ന വ്യാജേന ഫോർട്ട് കൊച്ചിയിൽ കൊണ്ടുപോയി വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പോലീസ് പിടിയിൽ. പേഴയ്ക്കാപ്പിള്ളി പ്ലാകുടി കുടിയിൽ അഷ്കറിനെ (21) ആണ് മൂവാറ്റുപുഴ പൊലീസ് പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. സമാന രീതിയിലുള്ള കേസുകളും ഇയാള്‍ക്കെതിരെ നേരത്തെ തന്നെ കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഇയാൾ വിദ്യാർഥിനിയെ പുതുവർഷാഘോഷത്തിനെന്ന പേരിൽ ഫോർട്ട് കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലെത്തിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് […]
Read more

ഒരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തു; മൃദംഗവിഷനെതിരെ നൃത്താധ്യാപികയുടെ വെളിപ്പെടുത്തൽ

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ നടന്ന ‘മൃദംഗനാദം’ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷൻ നൃത്ത പരിപാടിയിൽ പങ്കെടുക്കുന്ന ഓരോകുട്ടിക്കും 900 രൂപ വീതം വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. മൃദംഗവിഷനുമായി ബന്ധപ്പെട്ട് തങ്ങളെ ആദ്യം വിളിച്ചവരാണ് കമ്മീഷൻ വാഗ്ദാനം ചെയ്തതെന്നും തുടർന്ന് പരിപാടി കഴിഞ്ഞിട്ടും ഇതുവരെ പണം നൽകിയില്ലന്നും നൃത്താധ്യാപിക പറഞ്ഞു. ഇങ്ങനെയൊരു പരിപാടി നടത്തുന്നുണ്ടെന്നും കുട്ടികളെ പങ്കെടുപ്പിക്കണമെന്നും പറ‍ഞ്ഞാണ് സംഘാടകര്‍ വിളിച്ചത്. 25 മുതൽ 50വരെ കുട്ടികളെ പങ്കെടുപ്പിച്ചാൽ ഓരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷനും അനുമോദനവും സര്‍ട്ടിഫിക്കറ്റും […]
Read more

യാത്രക്കാരുടെ ബാഗുകൾ മോഷ്ടിച്ച റെയിൽവേ ജീവനക്കാരൻ പിടിയിൽ

ചെന്നൈ: മധുരൈയിൽ യാത്രക്കാരുടെ ബാഗുകൾ മോഷ്ടിക്കുന്ന റെയിൽവേ ജീവനക്കാരൻ പോലീസ് പിടിയിൽ. ഈറോഡ് സ്റ്റേഷനിലെ മെക്കാനിക്കൽ അസിസ്റ്റൻ്റ് സെന്തിൽ കുമാറാണ് പിടിയിലായത്. ഇരുന്നൂറിലധികം ബാഗുകൾ ഇയാളുടെ മുറിയിൽ നിന്ന് പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. മക്കളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചതിന് ശേഷം കഴിഞ്ഞ ശനിയാഴ്ച മധുര സ്റ്റേഷനിൽ ട്രെയിനിറങ്ങിയ വയോധികയുടെ ബാഗാണ് ഇയ്യാൾ മോഷ്ടിച്ചത്. 2 ബാഗുകളുമായി പടികൾ കയറാൻ ബുദ്ധിമുട്ടിയ 75കാരിയെ ഇയ്യാൾ സഹായിക്കാൻ എന്ന വ്യാജേന എത്തുകയും ബാഗുകളിലൊന്നുമായി കടന്നുകയുകയുമായിരുന്നു. സെന്തിൽ കുമാറിൻ്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് ശരിക്കും കണ്ണുതള്ളിയത്. […]
Read more

ന്യൂ ഇയർ ആശംസ പറഞ്ഞില്ല, തൃശൂരിൽ യുവാവിനെ കുത്തിവീഴ്ത്തി; കുത്തിയത് 24 തവണ

തൃശൂർ മുള്ളൂർക്കരയിൽ യുവാവിനെ കുത്തിവീഴ്ത്തി കഞ്ചാവ് കേസിലെ പ്രതി. ആറ്റൂർ സ്വദേശി സുഹൈബിനാണ് 22ക്കാരനാണ് 24 തവണ കുത്തേറ്റത്. യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അർധരാത്രി സുഹൈബ് ബൈക്കിൽ പോകുമ്പോൾ ഷാഫിയും കൂട്ടരും ബസ് സ്റ്റോപ്പിൽ ഇരുന്നിരുന്നു. ഷാഫിയ്ക്കൊപ്പം ബസ് സ്റ്റോപ്പിൽ ഇരുന്നവരെ സുഹൈബ് ആശംസിച്ചിരുന്നു. ഷാഫിയോടൊഴികെ മറ്റെല്ലാവരൊടും സുഹൈബ് ന്യൂ ഇയർ ആശംസ പറഞ്ഞു. ഇതിൽ പ്രകോപിതനായാണ് ഷാഫി സുഹൈബിനെ ആക്രമിച്ചത്. കാപ്പ ചുമത്തപ്പെട്ട പ്രതിയാണ് ഷാഫി.
Read more

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
Read more

വാഹനങ്ങളുടെ മുകളിൽ അഭ്യാസപ്രകടനം; 3 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് എംവിഡി

കൊച്ചി: വാഹനങ്ങളുടെ മുകളിൽ അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനം. എറണാകുളം മാറമ്പിള്ളിയിൽ ക്രിസ്മസ് ആഘോഷത്തിനിടെയാ അഭ്യാസ പ്രകടനം. 1 വർഷത്തേക്കാണ് ഈ 3 ‍ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുക. അതേസമയം, ഇന്ന് പുതുവർഷാഘോഷത്തിനിടെ ഇത്തരത്തിൽ വാഹനമോടിച്ചാൽ കർശനമായ നിയമ നടപടികളുണ്ടാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്‍റെ പ്രത്യേക സ്ക്വാഡ് പരിശോധന പുലച്ചെ 6 വരെയുണ്ടാകും.
Read more

തിരുവനതപുരത്ത് പണി തീരാത്ത ഹാളിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി . കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹം. മൃതദേഹം കോളേജ് ഉടമയായ അബ്ദുള്‍ അസീസിന്‍റേത് എന്നാണ് പോലീസ് സംശയിക്കുന്നത്.ഉടമയുടെ മൊബാള്‍ ഫോണും കാറും കണ്ടെത്തിയതിനാലാണ് ഈ സംശയം .ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. കോളേജ് ഉടമയായ അസീസിന് കടബാധ്യതയുള്ളതായാണ് വിവരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix