Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത; അധ്യാപിക മരിച്ചു

തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു. മംഗലപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപിക ധന്യ (38) ആണ് മരിച്ചത്. വെഞ്ഞാറമൂട് മണലിമുക്ക് പണിക്കരുകോണം സ്വദേശിനിയായ ധന്യ ജോലിക്ക് പോകുന്നതിനായി കണിയാപുരത്ത് വാടകവീട്ടിലായിരുന്നു താമസം. ബുധനാഴ്ച വൈകിട്ട് വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ധന്യയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ചൂര മീൻ അച്ചാറും മരിച്ചീനി പുഴുങ്ങിയുമാണ് കഴിച്ചതെന്ന് സമീപവാസികൾ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം […]
Read more

മാളയിൽ ബൈക്ക് അപകടം; 27കാരന് ദാരുണാന്ത്യം

തൃശൂർ: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മാളയ്ക്കടുത്ത് കൈതച്ചിറയിലാണ് അപകടം നടന്നത്. കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി കൊട്ടേക്കാട്ട് വീട്ടിൽ അഖിൽ (27) ആണ് മരിച്ചത്. രാവിലെ പ്രഭാത നടത്തത്തിനിറങ്ങിയവരാണ് ഏഴുമണിയോടെ റോഡരികിൽ അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാളയിലെ ഇരുചക്ര വാഹന ഷോറൂമിൽ ജീവനക്കാരനായിരുന്നു അഖിൽ. സ്ഥാപനത്തിന്റെ മാനേജരുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. രാത്രി 12 മണിയോടെയായിരുന്നു അപകടം.
Read more

ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു

ആലപ്പുഴ: സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. പെരുമ്പളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊച്ചുവെളിയിൽ ശാന്ത (78) ആണ് മരിച്ചത്. സെപ്റ്റംബർ 27ന് രാത്രി ഒൻപതോടെ എറണാകുളം പള്ളിമുക്കിലായിരുന്നു അപകടം. പെരുമ്പളം കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് ശാന്തയെ കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ശാന്തയ്ക്കും ആംബുലൻസ് ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കും പരിക്കേറ്റിരുന്നു. ഇവരെ ഉടൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശാന്തയെ […]
Read more

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. വിൻസെന്റ് എന്നയാളാണ് മരിച്ചത്. മൂന്ന് പേർക്കാണ് ഇടിമിന്നലേറ്റത്. ഇതിൽ രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്. വീടുപണി നടക്കുന്നതിനിടെയാണ് ഇവർക്ക് ഇടിമിന്നലേറ്റത്. അതിനിടെ, പൊന്മുടിയിൽ വനംവകുപ്പ് താൽക്കാലിക ജീവനക്കാരനും ഇടിമിന്നലേറ്റു. പൊന്മുടി കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർ (67) ആണ് മിന്നലേറ്റത്. പാർക്കിങ് സ്ഥലത്ത് നിൽക്കുന്നതിനിടെയാണ് സംഭവം. പരിക്കേറ്റ ശ്രീകുമാരൻ നായരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ മകൻ കൊലപ്പെടുത്തിയതായി പരാതി. സംസ്ഥാന അതിർത്തിയിലെ തിങ്കൾചന്തയിലാണ് സംഭവം. തിങ്കൾചന്തയ്ക്ക് സമീപം മേക്കാമണ്ഡപത്തിൽ സുന്ദരദാസിന്റെ ഭാര്യ തങ്കലീല (67) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സിബി (37)യെ ഇർണിയൽ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് മരിച്ചതിനെ തുടർന്ന് തങ്കലീല മകൾ ജാസ്മിൻ ഷീബയ്ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവിടെ തങ്കലീലയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇർണിയൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ സിബിയാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. ചോദ്യം […]
Read more

രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി അമ്മ നിവേദിത

പാലക്കാട്: രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ നിവേദിത കൂടുതൽ വിവരങ്ങൾ പോലീസിനോട് വെളിപ്പെടുത്തി. അഞ്ചുവയസ്സുകാരിയായ മൂത്ത മകളെയും തുടർന്ന് ഇളയ കുട്ടിയെയും ക്രൂരമായി കൊലപ്പെടുത്തിയതായി നിവേദിത മൊഴി നൽകി. മൂത്ത മകളെ കുളിപ്പിക്കാനെന്ന വ്യാജേന കുളിമുറിയിലേക്ക് കൊണ്ടുപോയ ശേഷം പകുതി വെള്ളം നിറച്ച തൊട്ടിയിൽ തല മുക്കിപ്പിടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴി. മൂത്ത മകളുടെ മരണം ഉറപ്പാക്കിയ ശേഷമാണ് ഇളയ കുട്ടിയെയും സമാനമായ രീതിയിൽ കൊലപ്പെടുത്തിയതെന്നും നിവേദിത പറഞ്ഞു. മോഡലിങ്ങിനും സ്വതന്ത്ര ജീവിതത്തിനും കുഞ്ഞുങ്ങൾ തടസ്സമാകുമെന്ന് കരുതിയാണ് […]
Read more

പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് പെയിന്റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

ആലപ്പുഴ: മാന്നാറിൽ അമിതവേഗത്തിലെത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് പെയിന്റിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. മാന്നാർ പഞ്ചായത്ത് പതിനാലാം വാർഡ് കുളഞ്ഞിക്കാരാഴ്മ അക്ഷയഭവനിൽ പൊന്നുക്കുട്ടൻ-ഓമന ദമ്പതികളുടെ മകൻ പ്രദീപ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ മാന്നാർ-മാവേലിക്കര റോഡിൽ ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിന് സമീപമായിരുന്നു അപകടം. മാവേലിക്കരയിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രദീപിനെ എതിർദിശയിൽ നിന്ന് എത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രദീപ് സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. കരാറടിസ്ഥാനത്തിൽ […]
Read more

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആലപ്പുഴ: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ടല്ലൂർ പുതിയവിള തുളസീഭവനത്തിൽ പ്രഭാത് പി. നായർ (ശംഭു–27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെ കായംകുളം–കാർത്തികപ്പള്ളി റോഡിൽ മുതുകുളം വെട്ടത്തുമുക്കിന് വടക്കുഭാഗത്തായിരുന്നു അപകടം. പ്രഭാത് ഓടിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ നിന്നെത്തിയ സ്കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ തെറിച്ചുവീണ പ്രഭാതിന് തലയ്ക്കും വാരിയെല്ലിനും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മരണം സംഭവിച്ചത്. ആലപ്പുഴ ബീച്ചിൽ പ്രവർത്തിക്കുന്ന സ്കൈ സെയിൽ […]
Read more

ഭോപ്പാലിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ വീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ വീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. രാകേഷ് അഗർവാളാണ് കൊല്ലപ്പെട്ടത്. സൂരജ് നഗറിൽ രതിബാഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയ്ക്കൊപ്പമാണ് രാകേഷ് അഗർവാൾ ഇവിടെ താമസിച്ചിരുന്നത്. ബുധനാഴ്ചയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സംഭവത്തിന് രണ്ട് ദിവസം മുൻപ് മാത്രമാണ് ഒരു വീട്ടുജോലിക്കാരൻ രാകേഷ് അഗർവാളിന്റെ വീട്ടിൽ ജോലിയിൽ പ്രവേശിച്ചത്. കൊലപാതകത്തിന് പിന്നാലെ ഇയാളെ കാണാതായതായാണ് വിവരം. ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. […]
Read more

ദേവാൻഷിന്റെ മരണം; ചികിത്സാ പിഴവുണ്ടായെന്ന് വിദഗ്ധസമിതി റിപ്പോർട്ട്

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടായെന്ന സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടികളിലേക്ക്. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുട്ടിക്ക് നൽകിയ ചികിത്സയിൽ വീഴ്ചയുണ്ടായെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയത്. കേസിൽ നിലവിൽ അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് പ്രതി ചേർത്തിട്ടുള്ളത്. പീഡിയാട്രിഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവരെക്കൂടി പ്രതി ചേർക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കൂടുതൽ ഡോക്ടർമാരെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ പൊലീസ് ഉടൻ തീരുമാനമെടുക്കും. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix