തൃശൂർ: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മാളയ്ക്കടുത്ത് കൈതച്ചിറയിലാണ് അപകടം നടന്നത്. കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി കൊട്ടേക്കാട്ട് വീട്ടിൽ അഖിൽ (27) ആണ് മരിച്ചത്.
രാവിലെ പ്രഭാത നടത്തത്തിനിറങ്ങിയവരാണ് ഏഴുമണിയോടെ റോഡരികിൽ അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാളയിലെ ഇരുചക്ര വാഹന ഷോറൂമിൽ ജീവനക്കാരനായിരുന്നു അഖിൽ.
സ്ഥാപനത്തിന്റെ മാനേജരുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. രാത്രി 12 മണിയോടെയായിരുന്നു അപകടം.




