Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

ആലുവയിൽ റിട്ട സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: ആലുവയിൽ റിട്ട സിആര്‍പിഎഫ് ഉദ്യോദഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. അയ്യപ്പൻ ആണ് മരിച്ചത്. 65 വയസ്സായിരുന്നു. ആലുവ കൊടികുത്ത് മലയിലെ പാം ഗോള്‍ഡ് വില്ലയിൽ ഒറ്റയ്ക്ക് താമസിക്കുകയിരുന്നു ഇദ്ദേഹം. മൃതദേഹം നിലത്തു വീണുകിടക്കുന്ന നിലയിലായിരുന്നു. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. നടപടികൾ പൂർത്തിയായതിന് ശേഷം പോസ്റ്റ്‍മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകും. പോസ്റ്റ്‍മോര്‍ട്ടം നടപടികൾ പൂർത്തിയായതിന് ശേഷമേ മരണകാര്യത്തിൽ വ്യക്തത വരൂ എന്നാണ് പോലീസ് നിഗമനം.
Read more

എറണാകുളത്ത് ലോറി ഡ്രൈവർ മരിച്ച നിലയിൽ; ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: പയ്യോളി സ്വദേശിയായ ലോറി ഡ്രൈവറെ എറണാകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി ഐപിസി റോഡ് കറ്റേരി പാലത്തിന് സമീപം താമസിക്കുന്ന സമീർ (46) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നതാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം വൈകിട്ട് 4.45ഓടെയായിരുന്നു സംഭവം. എറണാകുളം പിറവത്ത് ലോറിയുടെ ക്യാബിനിനുള്ളിൽ സമീറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കളും പയ്യോളി പൊലീസും സ്ഥലത്തെത്തി. പുതിയോട്ടിൽ കെ.സി ഖാദറിന്റെയും സുബൈദയുടെയും മകനാണ് സമീർ. ഭാര്യ: മിൻഹാസ്. മക്കൾ: സഫ്‌വാൻ, സൈഫ, […]
Read more

രണ്ടാഴ്ചയായി കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: കോതമംഗലത്ത് തെങ്ങുകയറ്റ തൊഴിലാളിയുടെ രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോട്ടപ്പടി പള്ളിപ്പടി പ്രദേശത്ത് താമസിച്ചിരുന്ന സനി എന്ന സനിലി (45)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുല്ല് വെട്ടാൻ എത്തിയ പ്രദേശവാസികൾക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൂർണമായും ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. രാവിലെ പുല്ല് മുറിക്കാൻ എത്തിയയാളാണ് ആദ്യം മൃതദേഹം കണ്ടതെന്ന് കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവകുമാർ അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയയ്ക്കുമെന്ന് പോലീസ് വ്യക്തമാക്കി. […]
Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ബാലുശ്ശേരി കരുമലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. എകരൂൽ വാകേരി കല്ലാച്ചികണ്ടി സ്വദേശിയായ അഭിലാഷ് (38) ആണ് മരിച്ചത്. കരുമല ഉപ്പുംപെട്ടിയിലെ അമ്മയുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാർ അഭിലാഷിനെ ഇടിച്ചതായാണ് വിവരം. അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് […]
Read more

പണമിടപാട് തർക്കം; വാടകമുറിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

മലപ്പുറം: നാളിശ്ശേരിയിലെ വാടകമുറിയിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്രങ്ങോട് നാളിശ്ശേരി ആയിശ വീട്ടിൽ താമസിച്ചിരുന്ന മുഹമ്മദ് ഷാഫി ആണ് കൊല്ലപ്പെട്ടത്. ഷാഫിയുടെ സുഹൃത്തായ പശ്ചിമ ബംഗാൾ രാജഡങ്ക സ്വദേശിയായ താരിഫുൽ ഹഖയെ തിരൂർ പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി ഇരുവരും ഒരുമിച്ച് വാടകവീട്ടിൽ താമസിക്കുമ്പോഴാണ് സംഭവം. ലഹരിയിലായിരുന്ന പ്രതി പണമിടപാടിനെ ചൊല്ലി ഷാഫിയുമായി തർക്കത്തിലേർപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. പ്രതിക്ക് നൽകാനുള്ള 30,000 രൂപയെക്കുറിച്ചുള്ള വാക്കുതർക്കത്തിനിടെ ഷാഫി മുറിയിൽ നിന്ന് പുറത്തേക്ക് പോകാൻ […]
Read more

കാണാതായ സ്ത്രീയെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ: കാണാതായ സ്ത്രീ വനത്തിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗൂഡല്ലൂരിന് സമീപമുള്ള വനപ്രദേശത്താണ് പൈക്കാര അനുപുറം സ്വദേശിനി പാർവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തുനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള ഉൾവനത്തിൽ ചിതറിയ നിലയിലായിരുന്നു മൃതദേഹം. ഈ മാസം 11-ാം തീയതി പകൽ കുടുംബകലഹത്തെ തുടർന്ന് വീട്ടിൽ നിന്ന് പുറത്തുപോയ പാർവതി ബന്ധുവീട്ടിലേക്ക് പോയിരിക്കാമെന്നായിരുന്നു കുടുംബത്തിന്റെ നിഗമനം. അതിനാൽ തുടക്കത്തിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നില്ല. പിന്നീട് ബന്ധുവീട്ടിൽ എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ ബന്ധുക്കൾ ആശങ്കയിലായി. തുടർന്ന് […]
Read more

നിതിന്റെ മരണത്തിൽ പങ്കില്ല;ഇടക്കാല ജാമ്യഹ​ർ​ജി നൽകി ഡോ.റാമും സം​ഗീ​തയും

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയരായ വകുപ്പ് മേധാവി ഡോ.റാമും ഡോ.​സം​ഗീ​തയും ഇടക്കാല ജാമ്യഹ​ർ​ജി നൽകി. അതേസമയം സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഇവർക്കെതിരെ നേരത്തെ തന്നെ പോലീസ് കേസെടുത്തിരുന്നു. ഇടക്കാല ജാമ്യഹ​ർ​ജി നൽകുന്നതിന് മുൻപ് തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിരുന്നു. നിഥിന്റെ മരണം ആത്മഹത്യ തന്നെയാണെന്നും വകുപ്പ് മേധാവിയായ ഡോ.റാം നിരന്തരമായി ക്ലാസ്സിനകത്തും പുറത്തും അപമാനിച്ചിരുന്നതായും നിതിൻ രാജ് വെളിപ്പെടുത്തിയിരുന്നു. സ്വന്തം അധ്യാപകരിൽ നിന്ന് നേരിട്ട ദുരനുഭവം […]
Read more

വിഴിഞ്ഞം കൊലപാതകം; മരണം വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറി

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിന് മുന്നിൽ സഹോദരങ്ങൾ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തു വിട്ടു. യുവാനിന്റെ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയതാണ് മരണകാരണം. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതികള്‍ സുമനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്. യുവാനിനെ റോഡിൽ ഇട്ട് മർദിച്ചിരുന്നു. നെഞ്ചിലും മുഖത്തും ഇടിച്ചും കഴുത്തിലും നെഞ്ചിലും പല പ്രാവശ്യം ചവിട്ടിയുമാണ് കൊലപാതകം നടത്തിയത്. ചവിട്ടേറ്റാണ് സുമന്റെ വാരിയെല്ല് ഒടിഞ്ഞത്. പ്രതികള്‍ക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ബാറിലെ […]
Read more

സ്ത്രീയെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം തടവ്

കൊല്ലം: സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചു. ചടയമംഗലം സ്വദേശി നവാസിനെയാണ് കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റീന ദാസ് ടി.ആർ ശിക്ഷിച്ചത്. 2019 ഫെബ്രുവരി 24ന് രാത്രി റംല ബീവിയെ വീട്ടിൽ കയറി ആക്രമിച്ചാണ് നവാസ് കൊലപ്പെടുത്തിയത്. മുളകുപൊടി എറിഞ്ഞ ശേഷം കത്തി ഉപയോഗിച്ച് പലതവണ കുത്തിയാണ് കൊല നടത്തിയതെന്ന് കോടതിയിൽ തെളിഞ്ഞു. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും, ഭവനഭേദനത്തിന് 10 വർഷം […]
Read more

ഛത്തീസ്ഗഢ് പവർ പ്ലാന്റ് സ്ഫോടനം; അനിൽ അഗർവാളിനെതിരെ കേസ്

ഛത്തീസ്ഗഢ്: ശക്തി ജില്ലയിലെ വേദാന്ത ഗ്രൂപ്പിന്റെ പവർ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ 20 തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ കമ്പനി ചെയർമാൻ അനിൽ അഗർവാളിനെതിരെ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങളിലെ ഗുരുതര വീഴ്ചയും അശ്രദ്ധയും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏപ്രിൽ 14ന് സിംഗിതരായ് ഗ്രാമത്തിലുള്ള പ്ലാന്റിലാണ് അപകടം ഉണ്ടായത്. ബോയിലറിൽ നിന്ന് ടർബൈനിലേക്ക് ഉയർന്ന മർദ്ദത്തിലുള്ള നീരാവി കൊണ്ടുപോകുന്ന സ്റ്റീൽ പൈപ്പ് പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമായത്. അപകടത്തിൽ നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer