Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

ഓട്ടോ ടാക്സി വൈദ്യുതി തൂണിലിടിച്ച് അപകടം; യുവതി മരിച്ചു

ആലപ്പുഴ: രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷ വൈദ്യുതിതൂണിൽ ഇടിച്ച് യുവതി മരിച്ചു. പുന്നപ്ര പറവൂർ നൈപ്പള്ളി വീട്ടിൽ ഗിത്താറിസ്റ്റ് സോണിമോന്റെ മകൾ പി.എസ്. സ്വാതി (22) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 1.30ഓടെ പഴയനടക്കാവ് റോഡിൽ പുന്നപ്ര അറവുകാട് ജങ്ഷൻ സമീപമാണ് അപകടം നടന്നത്. രക്തസമ്മർദം ഉയർന്ന പിതൃസഹോദരി ദീപികയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. എതിർദിശയിൽ വന്ന ബൈക്കുമായി ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടു വൈദ്യുതിതൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ […]
Read more

യുക്രെയ്നിൽ വെടിവയ്പ്; അഞ്ചുപേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവെയ്പ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ജനവാസ മേഖലയിലുള്ള ഒരു സൂപ്പർമാർക്കറ്റിലേക്ക് അതിക്രമിച്ച് കയറിയ അക്രമി ആളുകളെ ബന്ദികളാക്കി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പത്തുപേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ദീർഘനേരം ഭീതിയുണ്ടാക്കിയ ശേഷമാണ് അക്രമി പോലീസിന്റെ പിടിയിലാകുന്നതിനിടെ കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്‌കി സ്ഥിരീകരിച്ചു. ബന്ദികളാക്കിയ നാലുപേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി സെലൻസ്‌കി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ആക്രമണത്തിന് പിന്നിലെ ഉദ്ദേശം […]
Read more

കുവൈത്തിൽ പ്രവാസിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിലെ ഒരു താമസസ്ഥലത്ത് ഏഷ്യൻ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. താമസമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിലെ മറ്റൊരു താമസക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. മരിച്ച വ്യക്തിക്കൊപ്പം താമസിച്ചിരുന്ന സിറിയൻ പൗരനും മറ്റൊരു താമസക്കാരനുമാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഇവർ മന്ത്രാലയത്തിന്റെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ള […]
Read more

സുഹൃത്തിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; പ്രതി തീവണ്ടി തട്ടി മരിച്ചനിലയിൽ

കണ്ണൂർ: സ്കൂൾകാലം മുതലുള്ള സുഹൃത്തിനെ വീട്ടിൽ കയറി ചുറ്റികകൊണ്ട് ആക്രമിച്ച ശേഷം കടന്നുകളഞ്ഞയാളെ തീവണ്ടി ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി പി.കെ.പി. ഷെഫീഖ് (43) ആണ് ശനിയാഴ്ച രാവിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്നത് ഷെഫീഖിന്റെ വീട്ടിൽ നിന്ന് ഏകദേശം 300 മീറ്റർ അകലെയുള്ള പ്രശാന്തിന്റെ വീട്ടിലാണ്. ശനിയാഴ്ച രാവിലെ ഒൻപതോടെ ഷെഫീഖ് പ്രശാന്തിന്റെ വീട്ടിലെത്തി. ഇലക്ട്രീഷ്യനായ പ്രശാന്ത് അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഫോൺ വിളിച്ച് പ്രശാന്തിനെ […]
Read more

വീട്ടിൽ പ്രസവം; നവജാതശിശു മരിച്ച നിലയിൽ

കോട്ടയം: ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ പ്രസവിച്ച യുവതിയുടെ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കടുത്തുരുത്തി സ്വദേശിനിയാണ് ശനിയാഴ്ച വീട്ടിൽ പ്രസവിച്ചത്. വൈകീട്ട് നാലോടെ അമിതരക്തസ്രാവമുണ്ടായതിനെ തുടർന്ന് സമീപവാസികളും ആശാ പ്രവർത്തകരും ചേർന്ന് യുവതിയെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രസവാനന്തര ബുദ്ധിമുട്ടുകളാണെന്ന് ഡോക്ടർമാർ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ വിവരശേഖരണത്തിലാണ് സംഭവം പുറത്തായത്. പിന്നീട് ആശുപത്രി അധികൃതരുടെ അറിയിപ്പിനെ തുടർന്ന് പോലീസ് വീട്ടിലെത്തി പരിശോധന […]
Read more

മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം

തൃശ്ശൂർ: അതിരപ്പള്ളി മലക്കപ്പാറയിൽ തമിഴ്നാട് അതിർത്തിക്ക് സമീപം പുലിയുടെ ആക്രമണത്തിൽ വയോധിക മരിച്ചു. ഇൻസൈ അമ്മാൾ (70) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ മലക്കപ്പാറയിലെ ഷോളയാർ ഡാമിന് സമീപമുള്ള വീട്ടിനടുത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പുലി ആക്രമിച്ച് ഭക്ഷിച്ച നിലയിലായിരുന്നു. സംഭവം ഷോളയാർ ഡാമിന് സമീപമുള്ള തമിഴ്നാട് അതിർത്തി പ്രദേശത്താണ് ഉണ്ടായത്. വന്യജീവി ആക്രമണത്തെ തുടർന്ന് പ്രദേശത്ത് ഭീതി വ്യാപിച്ചിരിക്കുകയാണ്.
Read more

അപകടത്തിന് കാരണം വാഹനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് നിഗമനം

വാൽപാറ: ആളിയാർ ചുരത്തിലുണ്ടായ വാഹനാപകടത്തിന്റെ കാരണം ബ്രേക്കിനുണ്ടായ തകരാറെന്ന് തമിഴ്നാട് പൊലീസിന്റെ പ്രാഥമിക നിഗമനം. ചുരത്തിലെ ഇരുപത്തിയേഴ് വളവുകൾ ഇറങ്ങിയ ശേഷം ബ്രേക്ക് സംവിധാനം ചൂടായി തകരാറിലായിരിക്കാം എന്നാണ് കരുതുന്നത്. ഗിയറിൽ വാഹനം നിർത്താനുള്ള ശ്രമവും പരാജയപ്പെട്ടു. ഇതോടെ റോഡരികിൽ സ്ഥാപിച്ച ഇരുമ്പു തൂണുകൾ തകർത്ത് 800 അടി താഴ്ചയിലേയ്ക്ക് വാൻ വീഴുകയായിരുന്നു. പാറയിടുക്കിൽ അഞ്ചു തവണ കരണം മറിഞ്ഞു. തകർന്ന് തരിപ്പണമായ അവസ്ഥയിലാണ് വാഹനം താഴെയെത്തിയത്. ചുരത്തിലെ പതിമൂന്നാം വളവിൽ വച്ചായിരുന്നു അപകടം. പൂർണമായൊരു സംരക്ഷണഭിത്തി […]
Read more

ചെരുപ്പ് എടുക്കാൻ നെയ്യാറിൽ ഇറങ്ങിയ ഒമ്പതാം ക്ലാസുകാരൻ മുങ്ങി മരിച്ചു

തിരുവനന്തപുരം: നെയ്യാറിൽ ചെരുപ്പ് എടുക്കാൻ ഇറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. ഓലത്താന്നി സ്വദേശിയായ അമിതേഷ് രാജ് (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെ ഓലത്താന്നി തണ്ടളം നാഗരാജ ക്ഷേത്ര കടവിലാണ് സംഭവം നടന്നത്. കുളിക്കാൻ എത്തിയ സുഹൃത്തുക്കളെ വിളിക്കാൻ എത്തിയ അമിതേഷ് ചെരുപ്പിൽ പറ്റിയ ചെളി കഴുകുന്നതിനിടെ ഒരു ചെരുപ്പ് വെള്ളത്തിൽ വീണു. അത് എടുക്കാൻ വെള്ളത്തിൽ ഇറങ്ങിയ ശേഷം തിരിച്ച് നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പൊലീസ്, ഫയർഫോഴ്സ്, […]
Read more

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു

പത്തനംതിട്ട: കുമ്പഴ പാലത്തിനു സമീപം ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. വടശേരിക്കര സ്വദേശികളായ ഫിലിപ്പ് (സണ്ണി–64), ജിൻസി ജോർജ് എന്നിവരാണ് മരിച്ചത്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ജിൻസി ജോർജ് സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഫിലിപ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read more

അഭിഭാഷകന്റെ ഭാര്യ ഓഫീസ് ജീവനക്കാരിയെ കൊലപ്പെടുത്തി

പൂനെ: ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അഭിഭാഷകന്റെ ഭാര്യ ഓഫീസിലെ വനിതാ ജീവനക്കാരിയെ കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പുണെയിലെ അഭിഭാഷകൻ സഞ്ജയ് സാവന്തിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന 35-കാരിയായ പൂനം ദിനേഷ് മുൺ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഞ്ജയിയുടെ ഭാര്യ സ്വാതി സാവന്ത് (42) പൊലീസ് കസ്റ്റഡിയിലായി. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിലാക്കി ഒളിപ്പിക്കാൻ സ്വാതി ശ്രമിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പൂനം വൈകിട്ടും വീട്ടിലെത്താതിരുന്നതിനാൽ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിയുന്നത്. ഓഫീസിലെത്തിയ ഭർത്താവ് […]
Read more

Recent News

Advertisement
WhiteswanTV Footer