Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹെലികോപ്റ്ററിൽനിന്ന് ദുരിതാശ്വാസ പാക്കറ്റ് തലയിൽ വീണു; ബിഹാറിൽ വയോധികന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സാരൺ: ബിഹാറിലെ സാരൺ ജില്ലയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ സാമഗ്രികൾ അടങ്ങിയ പാക്കറ്റ് തലയിൽ വീണ് വയോധികൻ മരിച്ചു. ഹെലികോപ്റ്ററിൽനിന്ന് താഴേക്ക് ഇട്ട ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യസാധനങ്ങളും അടങ്ങിയ പാക്കറ്റ് മുകളിലേക്ക് നോക്കിനിൽക്കുകയായിരുന്ന വയോധികന്റെ തലയിലേക്ക് നേരിട്ട് പതിക്കുകയായിരുന്നു. 60കാരനായ ലക്ഷ്മൺ യാദവാണ് മരിച്ചത്.

സാരൺ ജില്ലയിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ ആകാശമാർഗം ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടം ഹെലികോപ്റ്റർ ഉപയോഗിച്ച് പാക്കറ്റുകൾ താഴേക്ക് ഇടുകയായിരുന്നു.

ഹെലികോപ്റ്ററിൽനിന്ന് ദുരിതാശ്വാസ പാക്കറ്റുകൾ താഴേക്ക് വീഴുന്നത് കാണാൻ വീടിന് പുറത്തുനിന്ന ലക്ഷ്മൺ യാദവിന്റെ തലയിലേക്കാണ് ഭാരമേറിയ പാക്കറ്റ് നേരിട്ട് പതിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ മതിയായ സുരക്ഷാ മുന്നറിയിപ്പുകളില്ലാതെ ഭാരമേറിയ ദുരിതാശ്വാസ പാക്കറ്റുകൾ താഴേക്ക് ഇട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് മരിച്ച ലക്ഷ്മൺ യാദവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix