Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

അഭിഭാഷകന്റെ ഭാര്യ ഓഫീസ് ജീവനക്കാരിയെ കൊലപ്പെടുത്തി

പൂനെ: ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അഭിഭാഷകന്റെ ഭാര്യ ഓഫീസിലെ വനിതാ ജീവനക്കാരിയെ കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പുണെയിലെ അഭിഭാഷകൻ സഞ്ജയ് സാവന്തിന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന 35-കാരിയായ പൂനം ദിനേഷ് മുൺ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഞ്ജയിയുടെ ഭാര്യ സ്വാതി സാവന്ത് (42) പൊലീസ് കസ്റ്റഡിയിലായി. കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിലാക്കി ഒളിപ്പിക്കാൻ സ്വാതി ശ്രമിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പൂനം വൈകിട്ടും വീട്ടിലെത്താതിരുന്നതിനാൽ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തറിയുന്നത്. ഓഫീസിലെത്തിയ ഭർത്താവ് […]
Read more

കോഴിക്കോട്ടെ പതിനാറുകാരിയുടെയും യുവാവിന്റെയും മരണത്തിൽ ദുരൂഹത

കോഴിക്കോട്: മൂഴിക്കലിൽ ഈ മാസം 14-ന് ഉണ്ടായ ഇരട്ടമരണ കേസിൽ ദുരൂഹത തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കിണറ്റിൽ നിന്ന് കണ്ടെത്തിയ മൂന്ന് മൊബൈൽ ഫോണുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവയിൽ നസ്രീനയുടെ ഫോണിൽ നിന്ന് പുലർച്ചെ 1.30നും 2നും ഇടയിൽ നല്ലളത്തെ ഒരു യുവാവിന് സന്ദേശങ്ങൾ അയച്ചതായി പൊലീസ് കണ്ടെത്തി. “അദ്നാനെ അറിയാമോ” എന്ന ചോദ്യത്തോടെ തുടങ്ങിയ സന്ദേശങ്ങളിൽ, “അദ്നാൻ മരിച്ചു, ഇനി പണം കിട്ടില്ല” എന്ന വിവരവും നൽകിയിട്ടുണ്ട്. യുവാവ് തിരിച്ചു വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. […]
Read more

നിതിന്റെ മരണം: സഹപാഠികൾ തിരുവന്തപുരത്തെ വീട്ടിലെത്തി

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച വിദ്യാർത്ഥി നിതിൻ രാജിന്റെ സഹപാഠികൾ തിരുവനന്തപുരത്തെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. ഏകദേശം 30 സഹപാഠികളാണ് ഉഴമലക്കലിലെ വീട്ടിലെത്തിയത്. വിദ്യാർത്ഥികളെ കണ്ടപ്പോൾ നിതിന്റെ അമ്മ പൊട്ടിക്കരഞ്ഞു. തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ച കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയ നിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, കോളേജിലെ ചില അധ്യാപകരുടെ ഭാഗത്ത് നിന്ന് മാനസിക പീഡനമുണ്ടായിരുന്നുവെന്ന ആരോപണവും […]
Read more

നിതിൻ രാജിന്റെ മരണം; ലോൺ ആപ്പ് നടത്തിപ്പുകാർ അറസ്റ്റിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ ലോൺ ആപ്പ് ഭീഷണി കേസിൽ മൂന്ന് പേർ അറസ്റ്റിൽ. നോയിഡയിൽ വെച്ച് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസാണ് പ്രതികളെ പിടികൂടിയത്. ഋഷികേശ് തിവാരി, പ്രശാന്ത് ഖേവൽ, പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. സാഹസികമായ ഓപ്പറേഷനിലൂടെ പിടികൂടിയ ഇവരെ ശനിയാഴ്ച കണ്ണൂരിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇത് നിതിൻ രാജിന്റെ മരണവുമായി നേരിട്ട് ബന്ധപ്പെട്ട കേസ് അല്ലെന്ന് പൊലീസ് വ്യക്തമാക്കി. ലോൺ ആപ്പിലൂടെ ഭീഷണിപ്പെടുത്തിയ […]
Read more

കാർ ബസുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം

കർണാടക: കർണാടകയിലെ യാദ്ഗിർ ജില്ലയിൽ ഉണ്ടായ ഭീകരമായ റോഡ് അപകടത്തിൽ ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ആറ് പേരാണ് കാറിൽ കുടുങ്ങി വെന്തുമരിച്ചത്. രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിലാണ്. റായ്ചൂരു ജില്ലയിലെ സിർവാർ സ്വദേശിയായ കൃഷ്ണ നായക് (48), ഭാര്യ അനന്ദലക്ഷ്മി (45), മകൾ നിസർഗ (28), നിസർഗയുടെ ഭർത്താവ് ശരണപ്പ (35), ഇവരുടെ മകൻ സിദ്ധാർഥ (3), ശശികല (30) എന്നിവരാണ് മരിച്ചത്. ശരണപ്പയുടെ മക്കളായ അദ്വിക (5), ശ്രീനിധി […]
Read more

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിച്ചില്ലെന്ന് പരാതി; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: അപകടത്തിൽ പരിക്കേറ്റ സ്ത്രീയ്ക്ക് മതിയായ ചികിത്സ ലഭിക്കാത്തതിനാൽ മരിച്ചെന്ന ആരോപണം ഉയർന്നു. മേരികുളം ആറേക്കർ പള്ളിക്കുന്നേൽ സുനിലിന്റെ ഭാര്യ ആൻസി ആന്റണി (46) യാണ് മരിച്ചത്. മാർച്ച് 27-ന് മേരികുളം കൂരമ്പാറയ്ക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ആൻസിയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഏപ്രിൽ 6-ന് ഡിസ്ചാർജ് ചെയ്തു. നട്ടെല്ലിന് പരിക്കുള്ളതിനാൽ വീട്ടിൽ വിശ്രമിക്കാനായിരുന്നു നിർദേശം. ചൊവ്വാഴ്ച രാത്രിയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ […]
Read more

തൃശൂരിൽ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

തൃശൂർ: മാടക്കത്തറയിൽ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. നാല് സെൻറ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ എന്ന യുവാവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ ജിന്റോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ നിഖിലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷാമോനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
Read more

വാൽപ്പാറ ദുരന്തം; മൃതദേഹങ്ങളുമായി ആംബുലൻസുകൾ നാട്ടിലേക്ക്

മലപ്പുറം: വാൽപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. പുലർച്ചെ തന്നെ എല്ലാവരുടെയും പോസ്റ്റുമോർട്ടം പൂർത്തിയാക്കിയിരുന്നു. തുടർന്ന് രാവിലെ ആറുമണിയോടെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ നിന്ന് ആംബുലൻസുകൾ മൃതദേഹങ്ങളുമായി പുറപ്പെട്ടു. മലപ്പുറം പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് മൃതദേഹങ്ങൾ പൊതുദർശനത്തിന് വെക്കുക. ഉച്ചയ്ക്ക് ഒരുമണിയോടെ സംസ്കാരം നടത്താനാണ് തീരുമാനം. എന്നാൽ ജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് സമയം മാറാൻ സാധ്യതയുണ്ട്. സ്കൂൾ പരിസരത്ത് ഇപ്പോൾ തന്നെ വലിയ ജനക്കൂട്ടം കൂടി തുടങ്ങിയിട്ടുണ്ട്. മലപ്പുറം പാങ്ങ് ജിഎൽപിഎസ് […]
Read more

മരിച്ചത് പാങ് പാറമ്മല്‍ സ്‌കൂളിലെ അധ്യാപകര്‍; സംഘത്തില്‍ കുട്ടികളും

തൃശൂര്‍: വാല്‍പ്പാറയില്‍ വന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ പെട്ടത് മലപ്പുറം പാങ് പാറമ്മല്‍ സ്‌കൂളിലെ അധ്യാപകര്‍. അധ്യാപകരും അവരുടെ കുടുംബങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. 8 പേരാണ് മരിച്ചത്. വാഹനത്തില്‍ 13 പേരാണ് ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍പ്പെട്ട ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേയ്ക്കുള്ള 13-ാം ഹെയര്‍പിന്‍ വളവില്‍ വെച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വൈകുന്നേരം 5.30 ഓടെയാണ് സംഘം അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴും സ്ത്രീകളാണ്. സംഘത്തില്‍ മൂന്ന് കുട്ടികളുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഹെയര്‍ പിന്‍ കയറുന്നതിനിടയില്‍ […]
Read more

വാല്‍പ്പാറയില്‍ വാഹനാപകടം; 8 മലയാളികള്‍ക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറത്ത് നിന്നുള്ളവര്‍

പൊള്ളാച്ചി: പൊള്ളാച്ചി വാല്‍പ്പാറയില്‍ മിനി വാന്‍ മറിഞ്ഞ് വന്‍ ദുരന്തം. അപകടത്തില്‍ 8 മലയാളികള്‍ മരിച്ചെന്നാണ് വിവരം. 12 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പെട്ടവര്‍ മലപ്പുറം ജില്ലയില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ അധ്യാപകരാണെന്ന് വിവരം. 13 ആം വളവില്‍ നിന്ന് 16 ആം വളവിലേക്ക് വാഹനം വീഴുകയായിരുന്നു. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. വാല്‍പ്പാറയില്‍നിന്ന് പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുമ്പോഴായിരുന്നു അപകടം. മരിച്ചവരില്‍ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു. അപകടത്തില്‍ വാഹനം […]
Read more

Recent News

Advertisement
WhiteswanTV Footer