Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വാടാനപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസ്; മൂന്ന് പേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: വാടാനപ്പള്ളി ഫസൽ നഗർ പടിഞ്ഞാറെ കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി സ്വദേശി മുഹമ്മദ് റാസിൽ (18), പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട ബിൻഷാദ് ഉൾപ്പെടെ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

വാടാനപ്പള്ളി സ്വദേശി രായം മരക്കാർ വീട്ടിൽ അബ്ദുൾ സലാമിനെ (40) കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഫസൽ നഗർ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിനും പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കും ശേഷമാണ് മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം ക്രൂരമായ മർദനമാണ് മരണകാരണം. ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. മർദനത്തിൽ വാരിയെല്ലുകൾ തകരുകയും കൈകാലുകളിലെ സന്ധികൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. ജനനേന്ദ്രിയത്തിലും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

വാളയാറിൽ ഭാര്യയോടൊപ്പം താമസിച്ചിരുന്ന അബ്ദുൾ സലാമിന് വാടാനപ്പള്ളിയിലെ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ആരോപണത്തെച്ചൊല്ലിയാണ് തർക്കം തുടങ്ങിയത്. ചൊവ്വാഴ്ച രാത്രി പ്രതികളും സലാമും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നീട് തർക്കം രൂക്ഷമായതോടെ സംഘം ചേർന്ന് ഡംബൽ, കല്ല് എന്നിവ ഉപയോഗിച്ച് സലാമിനെ മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മർദനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും ദൃശ്യങ്ങൾ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സലാം മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കേസിലെ പ്രധാന പ്രതിയായ ബിൻഷാദിനെതിരെ 37 ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്ന ഇയാൾ 18 ദിവസം മുമ്പാണ് തിരിച്ചെത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ ആരോപണം. ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix