Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബിഎംഎസ് പ്രവർത്തകൻ വിനയൻ വധക്കേസ്; ഒന്നാം പ്രതി കുറ്റക്കാരൻ, ഏഴ് പേരെ വെറുതെ വിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ബിഎംഎസ് പ്രവർത്തകൻ വടക്കേചാലിൽ വിനയനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. സിപിഎം പ്രവർത്തകനായ ജമീന്റവിടെ ബിജുവിനെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. ഈ മാസം 12ന് ശിക്ഷ വിധിക്കും. കേസിലെ മറ്റ് ഏഴ് പ്രതികളെയും കോടതി വെറുതെ വിട്ടു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ടി.കെ. രജീഷ് ഉൾപ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്.

2009 മാർച്ച് 12നാണ് ബിഎംഎസ് പ്രവർത്തകനായ വിനയൻ കൊല്ലപ്പെട്ടത്. ടി.പി. വധക്കേസിൽ അറസ്റ്റിലായ ടി.കെ. രജീഷിനെ ചോദ്യം ചെയ്തപ്പോഴാണ് വിനയൻ വധക്കേസിലെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. കേസിൽ ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ശിക്ഷാവിധിക്കായി കാത്തിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix