Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

ടയർ മാറ്റാനായി റോഡിലിറങ്ങി നിന്നവരുടെ മേല്‍ ട്രക്ക് ഇടിച്ചു കയറി 5 പേർക്ക് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം ജബൽപൂർ–അമർകാന്തക് ദേശീയപാതയിൽ പുലർച്ചെ ഏകദേശം 1 മണിയോടെയാണ് നടന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന ആളുകൾക്ക് മുകളിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. പിക്കപ്പിന്റെ ടയർ മാറ്റുന്നതിനായി യാത്രക്കാരിൽ ചിലർ റോഡിൽ ഇറങ്ങി നിൽക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഇവരുടെ മേൽ ഇടിച്ചുകയറുകയായിരുന്നു. ട്രക്ക് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ അറസ്റ്റ് […]
Read more

മധ്യപ്രദേശിൽ കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിൽ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ. സംഭവം കവർച്ചയായി നടിച്ചുകൊണ്ട് മറച്ചുവെക്കാൻ ശ്രമിച്ചതായും പോലീസ് അറിയിച്ചു. 23 വയസ്സുള്ള റൂബിയും കാമുകനായ വിശാൽ വിമലും (21) ആണ് അറസ്റ്റിലായത്. കൊലപാതകത്തിൽ സഹായിച്ച രാജേഷ് കുശ്വാഹ എന്നയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഏപ്രിൽ 8-നാണ് സംഭവം നടന്നത്. ഭർത്താവ് നിലേഷ് ജാതവ് (27) ഭാര്യ റൂബിയോടും കുട്ടിയോടും കൂടെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. താൻ ബാഗ് […]
Read more

കയ്യും കാലും വെട്ടുമെന്ന് പറഞ്ഞു, പരസ്യമായി ജാതി അധിഷേപം നടത്തി; ഗുരുതര ആരോപണങ്ങള്‍

തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തിൽ നിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജിന്റെ (22) മൃതദേഹം വീട്ടിലെത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു. സംഭവത്തിൽ ​ഗുരുതര ആരോപണങ്ങളാണ് നിതിന്റെ കുടുംബവും ബന്ധുക്കളും ഉയർത്തുന്നത്. നിതിൻരാജ് താമസിച്ച ഹോസ്റ്റൽ തടവറ പോലെയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. കടുത്ത ജാതി അധിഷേപമാണ് നടന്നിരിക്കുന്നത്. നിതിൻ രാജിനെ മറ്റു വിദ്യാർഥികൾക്കു മുന്നിൽവച്ചു പരസ്യമായി ജാതീയ അധിക്ഷേപം നടത്തിയെന്നും നിറത്തിന്റെ പേരിലും […]
Read more

കണ്ണൂരിൽ ഡെന്റൽ വിദ്യാർത്ഥിയുടെ മരണം; നിതിൻ താമസിച്ച ഹോസ്റ്റൽ തടവറപോലെയെന്ന് ആരോപണം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. നിതിൻരാജ് താമസിച്ചിരുന്ന ഹോസ്റ്റൽ തടവറപോലെയായിരുന്നുവെന്ന് സഹോദരി രാഖിയുടെ ഭർത്താവ് എസ്.എം. അശോക് കുമാർ ആരോപിച്ചു. രണ്ടുമാസം മുമ്പ് പനി ബാധിച്ചപ്പോൾ നിതിൻരാജിനെ ഒറ്റമുറിയിലേക്ക് മാറ്റിയതായും ആ സമയത്ത് സഹപാഠികളുമായി ബന്ധപ്പെടാൻ പോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കോളേജ് അധികൃതരിലും ചില വിദ്യാർത്ഥികളിലും നിന്നു നിതിൻരാജ് കടുത്ത പീഡനങ്ങൾ നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. റാഗിംഗ്, ജാതി അധിക്ഷേപം, നിറം പറഞ്ഞുള്ള പരിഹാസം […]
Read more

സംഗീതജ്ഞൻ ഏലിയാസ് എൽദോസ് തൂങ്ങി മരിച്ച നിലയിൽ

തൊടുപുഴ: ഉപകരണ സംഗീത രംഗത്ത് ശ്രദ്ധേയനായ യുവ കലാകാരൻ ഏലിയാസ് എൽദോസ് (26) മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ തൊടുപുഴയിലെ താമസ സ്ഥലത്ത് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെറുപ്പം മുതൽ മാതാപിതാക്കളുടെ സംരക്ഷണം ലഭിക്കാതെ വളർന്ന ഏലിയാസ്, ഒന്നര വയസ്സുള്ളപ്പോൾ തൊടുപുഴയിലെ മദർ ആൻഡ് ചൈൽഡ് അനാഥാലയത്തിലെത്തുകയായിരുന്നു. അവിടെ നിന്നാണ് സ്കൂൾ, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സംഗീതത്തോടുള്ള വലിയ താൽപ്പര്യത്തോടെ സ്വയം പഠിച്ചാണ് അദ്ദേഹം കലാരംഗത്ത് മുന്നേറിയത്. അനാഥാലയത്തിൽ സംഗീത ട്രൂപ്പ് രൂപീകരിച്ച് […]
Read more

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം; അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ അന്വേഷണ വിധേയരായ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന നെടുമങ്ങാട് സ്വദേശിയായ നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ വകുപ്പ് മേധാവി റാമിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് നിതിന്‍ രാജിന്റെ മരണത്തിന് കാരണമെന്നായിരുന്നു കുടുംബത്തിന്റെ […]
Read more

നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു

കോഴിക്കോട്: നാദാപുരം പുളിയാവ് പുഴയിൽ മൂന്ന് പേർ മുങ്ങിമരിച്ചു. അരീക്കുണ്ട് സ്വദേശികളായ അൻസാർ, അദ്ദേഹത്തിന്റെ ഭാര്യ, മകൻ എന്നിവരാണ് മരിച്ചത്. തുണി അലക്കുന്നതിനായി പുഴയിൽ എത്തിയതിനിടെയാണ് അപകടം സംഭവിച്ചത്. ഇതിനിടെ കുട്ടി കയത്തിൽപ്പെട്ടതോടെ രക്ഷിക്കാനെത്തിയ അൻസാറും ഭാര്യയും മുങ്ങിമരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ദുഃഖം പരന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
Read more

യൂത്ത്കോൺഗ്രസ് നേതാവിനെ നാലംഗസംഘം കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അജ്ഞാതസംഘം വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി. ധാർവാഡ് സ്വദേശിയും യൂത്ത് കോൺഗ്രസ് സെക്രട്ടറിയുമായ ഫൈറോസ് പഠാൻ (32) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് ഏകദേശം ആറരയോടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീടിന്റെ പോർച്ചിൽ ഇരിക്കുകയായിരുന്ന ഫൈറോസിന്റെ അടുത്തേക്ക് നീല-വെള്ള ചെക്ക് ഷർട്ട് ധരിച്ച ഒരാൾ എത്തി സമീപത്ത് ഇരുന്ന് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതേസമയം വീടിന്റെ ഗേറ്റിന് പുറത്തായി മറ്റ് രണ്ട് പേർ നിൽക്കുന്നുവെന്നും കാണാം. ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഫൈറോസിനെ ചെക്ക് […]
Read more

ഉത്തർപ്രദേശിൽ അഭിഭാഷകനെ വെടിവെച്ചു കൊന്ന് രണ്ടംഗ സംഘം

ലഖ്‌നൗ: ഉത്തർപ്രദേശിലെ മിർസാപൂരിൽ മുതിർന്ന അഭിഭാഷകൻ രാജീവ് സിംഗ് വെടിയേറ്റ് മരിച്ചു. ശനിയാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. രാജീവ് സിംഗിന് സമീപം എത്തിയ സംഘം, ബൈക്കിൽ നിന്നിറങ്ങിയ ഒരാൾ തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ ബൈക്ക് സ്റ്റാർട്ടാകാതെ കുറച്ചുനേരം തടസ്സപ്പെട്ടു. ഇതിനിടെ സ്ഥലത്തേക്ക് എത്തിയ നാട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അകറ്റി നിർത്തിക്കൊണ്ട് പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഈ രംഗങ്ങൾ […]
Read more

ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം; അധ്യാപകർ ക്രൂരമായി ഉപദ്രവിച്ചു

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും മറ്റ് അധ്യാപകരും നിതിനെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിയും സാമ്പത്തിക നിലയും പറഞ്ഞ് അധിക്ഷേപിച്ചതായും, അധ്യാപകരിൽ ഒരാളുടെ പേരിൽ നിതിൻ പരാതി നൽകിയതിനെ തുടർന്ന് വൈരാഗ്യം ഉണ്ടായതായും കുടുംബം പറയുന്നു. സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായും കുടുംബം ആരോപിച്ചു. നിതിൻ ആത്മഹത്യ ചെയ്യില്ലെന്നും അവർ വ്യക്തമാക്കി. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ […]
Read more

Recent News

Advertisement
WhiteswanTV Footer