Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പത്തനംതിട്ടയിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷയാണ് മരിച്ചത്. 20 വയസ്സായിരുന്നു. സംഭവത്തിൽ കീഴൂകര സ്വദേശി ജിത്തുവിനെ പൊലീസ് പിടികൂടി. ദിൻഷയുടെ സുഹൃത്താണ് ജിത്തു.

ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ശേഷമാണ് കൊലപാതകം നടന്നത്. പ്രണയബന്ധത്തിൽ നിന്ന് ദിൻഷ പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി സ്ഥലത്തെത്തിയതെന്നാണ് പൊലീസ് പറയുന്നത്.

പുറത്ത് നിന്ന് പത്ത് മിനിറ്റോളം സംസാരിച്ച ശേഷമാണ് പ്രതി യുവതിയെ ആക്രമിച്ചത്. തന്നെ വഞ്ചിച്ചെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് കഴുത്തിൽ പലതവണ കുത്തുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച കത്തി പ്രതി ഓൺലൈനായി വാങ്ങിയതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ദിൻഷയ്ക്ക് ജീവൻ ഉണ്ടായിരുന്നെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix