Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

സി.ആര്‍.പി.എഫ്. ക്യാംപില്‍ ജവാന്റെ വെടിവെപ്പ്; രണ്ട് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, എട്ടുപേര്‍ക്ക് പരിക്ക്

ഇംഫാല്‍: മണിപ്പുരില്‍ സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്) ജവാന്റെ വെടിയേറ്റ് രണ്ട് സഹപ്രവര്‍ത്തകര്‍ മരിച്ചു. കൂടാതെ സംഭവത്തിൽ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഫെലിലുള്ള സേനയുടെ ക്യാംപിലാണ് സംഭവം. തന്റെ സര്‍വീസ് ഗണ്‍ ഉപയോഗിച്ചാണ് ജവാന്‍ ക്യാംപിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സി.ആര്‍.പി.എഫ്. സേനയുടെ 120-ാം ബറ്റാലിയനിലെ രണ്ട് ജവാന്മാരാണ് മരിച്ചതെന്ന് മണിപ്പൂര്‍ പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി മുതര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ ഇംഫാലിലെ റീജിണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് […]
Read more

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു: തിക്കിലും തിരക്കിലുംപെട്ട് മൂന്ന് മരണം

കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, തിക്കിലും തിരക്കിലുംപെട്ട് രണ്ട് സ്ത്രീകളടക്കം മൂന്നു പേർ മരിച്ചു. ലീല, അമ്മുക്കുട്ടി, രാജൻ എന്നിവരാണ് മരിച്ചത്. ഇരുപതിലേറെപ്പേർക്ക് പരുക്കേറ്റു എന്നാണ് പുറത്ത് വരുന്ന വിവരം. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉൽസവത്തിനെത്തിച്ച ഗോകുൽ, പീതാംബരൻ എന്നീ ആനകളാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പ് ആരംഭിക്കാനിരിക്കെ പടക്കം പൊട്ടിച്ചപ്പോൾ ഒരാന അടുത്തുണ്ടായിരുന്ന രണ്ടാമത്തെ ആനയെ കുത്തുകയുമായിരുന്നു. തുടർന്ന് രണ്ടാനകളും വിരണ്ടോടുകയായിരുന്നു. ആനകൾ വരുന്നതു കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെയാണ് പലർക്കും പരുക്കേറ്റത്. പരുക്കേറ്റവരിൽ ഏറെപ്പേരും സ്ത്രീകളാണ്. അതെസമയം […]
Read more

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവം: അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മാങ്കാവ് സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. നിസാറിന്റെ ഭാര്യവീട്ടില്‍ വെച്ചായിരുന്നു സംഭവം. രണ്ടര വര്‍ഷം മുമ്പ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് നിസാറിന്റെ മൂത്ത മകനും മരിച്ചത്. രണ്ടാമത്തെ കുഞ്ഞും സമാന സാഹചര്യത്തില്‍ മരിച്ചതോടെയാണ് സംഭവത്തിൽ ദുരൂഹത ആരോപിച്ച് നിസാര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നും മറ്റ് അസ്വാഭാവികതകള്‍ […]
Read more

ബന്ധുവിൻ്റെ വീട്ടിൽ ജോലിക്ക് പോയി; കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം വനത്തിൽ നിന്നും കണ്ടെത്തി

തിരുവനന്തപുരം: പാലോട് -മങ്കയം അടിപ്പറമ്പ് വനത്തിൽ 5 ദിവസത്തോളം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി. മടത്തറ- ശാസ്താംനട – വലിയ പുലിക്കോട് ചതുപ്പിൽ ബാബുവിന്റെ (50) മൃതദേഹം ആണ് കണ്ടെത്തിയത്. ഇയാൾ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതായാണ് സംശയം. ശാസ്താം നടയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ബുധനാഴ്ച്ച ജോലിക്കായി അടിപ്പറമ്പിലെ ബന്ധു വീട്ടിൽ പോയതാണ് ബാബു. ഇത്രയും ദിവസമായിട്ടും വീട്ടിൽ തിരിച്ച് എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബന്ധു വീട്ടിലും എത്തിയില്ലെന്ന് മനസ്സിലായി. തുടർന്ന് ബന്ധുകൾ വനത്തിൽ നടത്തിയ […]
Read more

പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന 11 വയസുകാരൻ മരിച്ചു

ആലപ്പുഴ: 11 വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ചാരുംമൂട് സ്വദേശിയായ സ്മിതാ നിവാസിൽ ശ്രാവൺ ഡി കൃഷ്ണ (11)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നായിരുന്നു മരണം. ഫെബ്രുവരി ആറിനാണ് പേ വിഷബാധ ലക്ഷണങ്ങളോടെ കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എന്നാൽ കുട്ടിയത് വീട്ടിൽ അത് പറഞ്ഞിരുന്നില്ല. കാര്യമായ പരിക്കുകൾ ഇല്ലാതിരുന്നതിനാലും തെരുവ് നായ ആക്രമിച്ചത് വീട്ടുകാരുടെ ശ്രദ്ധയിലും പെട്ടില്ല. ഇതിനിടെ നൂറനാട്ടെ ആശുപത്രിയിൽ പനി […]
Read more

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഒരു മരണം, ഇടുക്കിയിൽ 45കാരി ആക്രമിക്കപ്പെട്ടത് കുളിക്കാൻ പോയപ്പോൾ

ഇടുക്കി: സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിൽ ഇന്ന് വൈകിട്ടോടെയാണ് സംഭവം. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. കൊമ്പൻപാറ ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സോഫിയയുടെ കുടുംബം […]
Read more

തെരുവ് നായയെ കണ്ട് പേടിച്ചുമാറി; എട്ടുവയസുകാരൻ കനാലിൽ വീണു മരിച്ചു

കൊല്ലം: കൊട്ടാരക്കരയില്‍ കനാലില്‍ വീണ് എട്ടുവയസുകാരൻ മരിച്ചു. സദാനന്ദപുരം നിരത്തുവിള സ്വദേശി യാദവ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. മുത്തശ്ശിയോടൊപ്പം കനാലിന്റെ അരികിലൂടെ നടന്ന് വരികയായിരുന്നു യാദവ് പെട്ടെന്ന് തെരുവ് നായയെ കണ്ട് പേടിച്ച് പിന്നോട്ട് മാറിയപ്പോൾ കനാലിൽ വീഴുകയായിരുന്നു.പിന്നീട് പ്രദേശവാസികള്‍ ചേര്‍ന്ന് പുറത്തേക്ക് എടുത്തു. പുറത്തേക്ക് എടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നുവെങ്കിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
Read more

ഭർത്താവിന്റെയും കുടുംബത്തിന്റെയും ഉപദ്രവം; മനംമടുത്ത് അമ്മ പിഞ്ചുമക്കളെ കൊന്നു

പൂനെ: ഭർത്താവിന്റെയും ഭർത്തൃമാതാപിതാക്കളുടേയും മോശം പെരുമാറ്റത്തിൽ മനംനൊന്ത് 30കാരി പിഞ്ചുമക്കളെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പൂനെയിലാണ് ദാരുണമായ സംഭവം. കോമൾ ദുര്യോധൻ മിഡേ എന്ന മുപ്പതുകാരിയാണ് കുട്ടികളെ കൊലപ്പെടുത്തിയത്. പൂനെയിലെ ദൌണ്ട് താലൂക്കിലെ സ്വാമി ചിഞ്ചോലിയിൽ ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 1ഉം 3ഉം വയസ് പ്രായമുള്ള കുഞ്ഞുങ്ങളെയാണ് 30കാരി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. 1 വയസുള്ള ശംഭു ദുര്യോധൻ മിഡേ, 3 വയസുള്ള പിയ ദുര്യോധൻ മിഡേ എന്നിവരാണ് യുവതിയുടെ ആക്രമണത്തിൽ മരിച്ചത്. പിന്നാലെ മൂർച്ചയേറിയ […]
Read more

നൃത്ത പരിപാടിക്കായി പോകവെ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മലയാളി അധ്യാപിക മരിച്ചു

ബെംഗളൂരു: മൈസൂരിൽ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനിയായ നൃത്ത അധ്യാപിക മരിച്ചു. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായ മൈത്രിനഗറിലെ ജോസിയുടെയും, റീനയുടെയും മകൾ അലീഷ ആണ് അപകടത്തിൽ മരിച്ചത്. നൃത്ത അധ്യാപികയായ അലീഷ ഭർത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി പോകവെ ഇന്നലെ അർധരാത്രിയോടെയാണ് മൈസൂരിൽ വെച്ച് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തുടർന്ന് മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വിദഗ്ധ പരിശോധനക്കും, തുടർ ചികിത്സക്കുമായി നാട്ടിലേക്ക് കൊണ്ടു വരികെ ഗുണ്ടൽപേട്ടിൽ […]
Read more

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് 3 വയസുകാരൻ്റെ മരണം; സംഭവം അറിഞ്ഞത് സിസിടിവി പരിശോധിച്ചപ്പോൾ

കൊച്ചി: മൂന്ന് വയസ്സുകാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ 10 മിനിറ്റോളം വീണുകിടന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്നയാൾ. മാലിന്യക്കുഴിക്ക് നാലടിയോളം താഴ്ചയുണ്ടായിരുന്നു. കുട്ടിയെ പുറത്തടുത്ത ഉടൻ തന്നെ സിപിആർ കൊടുത്തു. മാലിന്യം നിറഞ്ഞ വെള്ളം പുറത്തുവന്നു. ഉടനെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ഡൊമസ്റ്റിക് ആഗമന ടെര്‍മിനലിനടുത്ത് വെച്ച് അപകടം ഉണ്ടായത്. രാജസ്ഥാൻ സ്വദേശിയായ റിദാൻ ജാജു ആണ് മരിച്ചത്. രക്ഷിതാക്കൾക്ക് ഒപ്പം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതായിരുന്നു കുട്ടി. രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer