Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

തൃശ്ശൂരില്‍ മദ്യപിച്ചെത്തിയ മകന്‍ അച്ഛനെ കുത്തിക്കൊന്നു

തൃശൂര്‍: മദ്യലഹരിയില്‍ മകന്‍ അച്ഛനെ കുത്തിക്കൊന്നു. തൃശൂര്‍ കൊരട്ടിയിലെ ആറ്റപ്പാടത്ത് ജോയ് (56) ആണ് മരിച്ചത്. മകന്‍ ക്രിസ്റ്റിയെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ജോയ്. ഇന്നലെ രാത്രി ക്രിസ്റ്റി തന്നെയാണ് പൊലീസിനെ വിളിച്ച് അച്ഛന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നു എന്ന് അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ക്രിസ്റ്റിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ താനാണ് കൊലപ്പെടുത്തിയതെന്ന് ക്രിസ്റ്റി സമ്മതിച്ചില്ല. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് ക്രിസ്റ്റി കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന് […]
Read more

വിതുരയിൽ അജ്ഞാത വാഹനമിടിച്ച് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: വിതുരയിൽ അജ്ഞാതവാഹനം ഇടിച്ച് വയോധികൻ മരിച്ചു. വിതുര സ്വദേശി മണിയൻ സ്വാമിയാണ് അപകടത്തിൽ മരിച്ചത്. വിതുരയിലെ ബസ് വെയിറ്റിങ് ഷെഡിലായിരുന്നു മണിയൻ സ്വാമി സ്ഥിരമായി രാത്രി കഴിഞ്ഞിരുന്നത്. ഇദ്ദേഹം കഴിയുന്ന പൂവാട്ട് സെന്‍റ്തോമസ് ദേവാലയത്തിന് എതിര്‍ വശത്തെ വെയിറ്റിങ് ഷെഡിന് മുന്നിൽ നില്‍ക്കുമ്പോഴാണ് കാറിടിച്ച് അപകടമുണ്ടായത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ മണിയൻ സ്വാമിയെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിയൻ സ്വാമിയെ […]
Read more

പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

പാലക്കാട്: പുതുപ്പെരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീര (29) ആണ് മരിച്ചത്. ഇന്നലെ ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് മീര വന്നിരുന്നു. ഇതിനുശേഷം രാത്രി 11 ഓടെ ഭര്‍ത്താവ് അനൂപ് എത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും ഇതിനുശേഷമാണ് മീര മരിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. മരണവിവരം അറിയിച്ചത് പൊലീസാണെന്നും മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുമാണ് മീരയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. അന്വേഷണം ആരംഭിച്ചു.
Read more

ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് 19 കാരന് ദാരുണാന്ത്യം

ഇടുക്കി: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കുട്ടിക്കാനം മരിയന്‍ കോളേജിലെ ബിഎസ്സി ഫിസിക്സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന്‍ (19) ആണ് മരിച്ചത്. കോളേജില്‍ നടക്കുന്ന എക്‌സിബിഷന് വേണ്ട സാമഗ്രഹികള്‍ വാങ്ങാന്‍ പോകുന്ന വഴിക്കാണ് അപകടമുണ്ടായത്. കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ ഐഎച്ച്ആര്‍ഡി കോളേജിന് സമീപത്തെ കൊടുംവളവില്‍ ചൊവാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. റോഡില്‍ മറിഞ്ഞ ബൈക്ക് മീറ്ററുകളോളം തെന്നിനീങ്ങിയാണ് നിന്നത്. […]
Read more

ബെെക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് 19കാരന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി കുട്ടിക്കാനത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കുട്ടിക്കാനം മരിയന്‍ കോളേജിലെ ബിഎസ്സി ഫിസിക്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി അണക്കര പ്ലാമൂട്ടില്‍ വീട്ടില്‍ ഡോണ്‍ സാജന്‍ (19) ആണ് മരിച്ചത്. കോളേജില്‍ നടക്കുന്ന എക്സിബിഷന് വേണ്ട സാമഗ്രഹികള്‍ വാങ്ങാന്‍ പോകുന്ന വഴിക്കാണ് അപകടമുണ്ടായത്. കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാതയില്‍ ഐഎച്ച്ആര്‍ഡി കോളേജിന് സമീപത്തെ കൊടുംവളവില്‍ ചൊവാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം നടന്നത്. റോഡില്‍ മറിഞ്ഞ ബൈക്ക് […]
Read more

സ്കൂട്ടർ ബസ്സിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലം- തേനി ദേശീയപാതയില്‍ ബസിൽ സ്കൂട്ടർ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്‌കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ തൊടിയൂര്‍ സ്വദേശിനി അഞ്ജന (24) മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ ഒരു സ്കൂൾ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ, മറ്റൊരു ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു. കരിന്തോട്ട സര്‍വീസ് സഹകരണ […]
Read more

പുൽപ്പള്ളിയിൽ കാണാതായ പതിനാറുകാരി മരിച്ച നിലയില്‍ കണ്ടെത്തി

വയനാട്: വയനാട് കൽപറ്റ പുൽപ്പള്ളിയിൽ നിന്നും കാണാതായ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാരന്റെ മകള്‍ കനിഷ്‌കയെ (16) ആണ് ടൗണിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറത്തറയില്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്ന കനിഷ്‌കയെ ഞായറാഴ്ച രാത്രി മുതല്‍ വീട്ടില്‍ നിന്ന് കാണാതായതായി ബന്ധുക്കള്‍ പുൽപള്ളി പൊലീസിൽ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ കനിഷ്കയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.
Read more

കൊട്ടാരക്കരയിൽ ട്രെയിനിന് അടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ട്രെയിനിന് അടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തെൻ വീട്ടിൽ മിനി (42) ആണ് മരിച്ചത്. നഴ്സിങ് പഠനത്തിനായി മകളെ യാത്രയാക്കാനെത്തിയതായിരുന്നു മിനി. തിങ്കളാഴ്‌ച വൈകിട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. സേലത്ത് രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനി ആയിരുന്ന മകൾ നിമിഷയെ വേളാങ്കണ്ണി ട്രെയിനിൽ കോളജിലേയ്ക്ക് യാത്ര അയയ്ക്കാൻ ഭർത്താവ് ഷിബുവുമൊത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു മിനി. മകളുടെ ബാഗുകളും മറ്റും ട്രെയിനിലെ സീറ്റിന് സമീപം വയ്ക്കാനായി മിനി ട്രെയിനിനുള്ളിലേക്ക് […]
Read more

ഓണാഘോഷം കഴിഞ്ഞ് മടങ്ങാനിരിക്കെ ബൈക്ക് അപകടം,എയറോനോട്ടിക്കൽ എഞ്ചിനീയർക്ക് ദാരുണാന്ത്യം

കാസർകോട്: ഇരിയണ്ണിക്ക് സമീപമുള്ള മഞ്ഞക്കലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ എഞ്ചിനീയറായ യുവാവിന് ദാരുണാന്ത്യം. ബെത്തൂർപാറയിലെ തീർത്ഥക്കര സ്വദേശി എം. ജിതേഷ് (23) ആണ് മരിച്ചത്. ബംഗളൂരു വിമാനത്താവളത്തിലെ എയറോനോട്ടിക്കൽ എഞ്ചിനീയറായിരുന്നു ജിതേഷ്. ഉച്ചയ്ക്ക് 2.30 ഓടെ ബോവിക്കാനത്ത് നിന്ന് ബേത്തൂർപാറയിലേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്. മഞ്ചക്കൽ ബസ് സ്റ്റാൻഡിന് സമീപം ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജിതേഷിന്റെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോറിക്ഷയിൽ തട്ടുകയും തുടർന്ന് ബസ് സ്റ്റാൻഡിന്റെ തൂണിൽ ഇടിച്ചത് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ […]
Read more

ബൊലേറോയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

വയനാട്: വയനാട് കൽപറ്റ പനമരത്തിനടുത്ത അഞ്ചുകുന്നിലുണ്ടായ വാഹനപകടത്തില്‍ യുവാവ് മരിച്ചു. ബൊലേറോ ജീപ്പും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മേപ്പാടി റിപ്പണ്‍ സ്വദേശി അരിക്കോടന്‍ നൂറുദ്ധീന്‍ (44) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതര പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിയോടെ അഞ്ചുകുന്ന് ഡോക്ടര്‍ പടിയിലായിരുന്നു അപകടം. മാനന്തവാടി ഭാഗത്തേക്ക് പോയ ബൊലോറൊ ജീപ്പും പനമരം ഭാഗത്തേക്ക് വന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പെട്ടത്. നൂറുദ്ദീന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് […]
Read more
Advertisement
WhiteswanTV Footer