ഭാര്യയുമായി തർക്കം, ഒത്തുതീർപ്പാക്കാനെത്തിയ ആളെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്
പാലക്കാട്: അട്ടപ്പാടി പുതൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ പ്രതി ഈശ്വരനെ (35) പോലീസ് അറസ്റ്റ് ചെയ്തു. സംഭവ ശേഷം പ്രതി ഒളിവിലായിരുന്നു. ഓണത്തലേന്നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് അട്ടപ്പാടി പുതൂർ ആനക്കല്ല് ഉന്നതിയിലെ മണികണ്ഠനാണ് (24) കൊല്ലപ്പെട്ടത്. ഓണാഘോഷത്തിനിടെയുണ്ടായ തർക്കം ഒത്തുതീർപ്പാക്കിയതിൻറെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ആനക്കല്ല് ഉന്നതിയിലെ ഓണാഘോഷങ്ങൾക്കിടെ പ്രതി ഈശ്വരനും ഭാര്യയും തമ്മിൽ വാക്കു തർക്കമുണ്ടായിരുന്നു. ഇരുവരുടേയും പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം നൽകിയത് കൊല്ലപ്പെട്ട മണികണ്ഠനായിരുന്നു. […]
Read more