Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

കോഴിക്കോട് ആണ്‍സുഹൃത്തിന്റെ വീട്ടില്‍ യുവതി ആത്മഹത്യചെയ്ത നിലയില്‍

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനി ആയിഷ റഷയാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരത്ത് ബി.ഫാം വിദ്യാര്‍ത്ഥിയായ ആയിഷ റഷ മൂന്നു ദിവസം മുന്‍പാണ് ആണ്‍സുഹൃത്ത് ബഷീറുദ്ദീന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. ആയിഷ റഷ കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോഴിക്കോട്ടെ ജിമ്മില്‍ ട്രെയിനറായിരുന്ന ബഷീറുദ്ദീന്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തതായും ആയിഷയെ ഇയാള്‍ മര്‍ദ്ദിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞതായും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. ഇതേ തുടര്‍ന്നാണ് യുവതി […]
Read more

കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ രണ്ട് വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഭിജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. രാവിലെ പുത്തന്‍തോപ്പ് കടലില്‍ മത്സ്യബന്ധന വലയില്‍ കുരുങ്ങിയാണ് അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മര്യനാട് എത്തിച്ച മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തന്‍തോപ്പ് കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. കടലില്‍ മുങ്ങിത്താഴ്ന്ന മൂന്നു പേരില്‍ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. നബീല്‍, അഭിജിത് എന്നിവരെയാണ് തിരയില്‍പെട്ട് […]
Read more

മദപ്പാടിലായിരുന്ന ആന കുത്തിയ സംഭവം; പാപ്പാന് ദാരുണാന്ത്യം, രണ്ടാം പാപ്പാൻ്റെ നില ഗുരുതരം

ആലപ്പുഴ: ഹരിപ്പാട് മദപ്പാടിലായിരുന്ന ആനയുടെ കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്. അതേസമയം, കുത്തേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുന്നു. മദപ്പാടിലായിരുന്ന ആനയെ അഴിച്ചു മാറ്റുന്നതിനിടെയാണ് സംഭവം നടന്നത്. മദപ്പാട് കഴിഞ്ഞെന്ന് കരുതി മാറ്റി കെട്ടുന്നതിന് ഇടയിൽ രണ്ടാം പാപ്പനാണ് ആദ്യം കുത്തേറ്റത്. തുടർന്ന് മറ്റു പാപ്പാൻമാർ ചേർന്ന് ആനയെ സുരക്ഷിതമായി തറിയിലേക്ക് മാറ്റുന്നതിനിടെയാണ് മുരളീധരൻ നായർക്ക് കുത്തേറ്റത്. മുരളീധരൻ നായരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

ചുമര്‍ ഇടിഞ്ഞ് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

തൃശ്ശൂര്‍: പഴയന്നൂരില്‍ വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെ ചുമര്‍ ഇടിഞ്ഞ് വീണ് മധ്യവയസ്‌കന്‍ മരിച്ചു. ചീരക്കുഴി കാഞ്ഞൂര്‍ വീട്ടില്‍ രാമന്‍കുട്ടി (51) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെ സംഭവം. അപകടം നടന്നയുടന്‍ രാമന്‍കുട്ടിയെ ചേലക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പഴയന്നൂര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Read more

കണ്ണൂരില്‍ ഓവുചാലില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കണ്ണൂര്‍ : ഓവുചാലില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി രാജേഷിന്റെ(45) മൃതദേഹമാണ്. കണ്ണൂര്‍ പയ്യന്നൂര്‍ കൊക്കാനിശ്ശേരി ഉഷാ റോഡിന്റെ ഓവുചാലിലാണ് മൃതദേഹം കിടന്നിരുന്നത്. രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം ഇന്നലെ രാവിലെ ഇതേ ഓവുചാലില്‍ നിന്നും ഒരു സൈക്കിള്‍ കണ്ടെത്തിയിരുന്നു. അവിടെ നിന്നും 50 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
Read more

ബസ് യാത്രക്കിടെ കുഴഞ്ഞുവീണ സ്ത്രീ മരിച്ചു

തൃശൂർ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബസിൽ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു. അന്തിക്കാട് കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ലീന (56) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. കുറ്റുമാവിൽനിന്ന് സ്വകാര്യ ബസിൽ കയറിയ ലീന അന്തിക്കാട് ആൽ സെന്ററിൽ വച്ചാണ് അസ്വസ്ഥത പ്രകടിപ്പിച്ചത്. കണ്ടക്ടറും ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരും ചേർന്ന് ലീനയ്ക്ക് വെള്ളം നൽകി. ഇതേ ബസിൽ തന്നെ ഇവരെ കാഞ്ഞാണിയിലെ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരു
Read more

സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ 22കാരൻ മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 22കാരൻ ജീവനൊടുക്കി. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി നൂറുല്‍ അമീനാണ് മരിച്ചത്. പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രിയുടെ ഒമ്പത് നില കെട്ടിടത്തിന് മുകളില്‍ നിന്നാണ് യുവാവ് താഴേക്ക് ചാടിയത്. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. നിർമാണത്തിലിരുന്ന കെട്ടിടത്തിന് മുകളിൽ നിന്നാണ് യുവാവ് താഴേക്ക് ചാടിയത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. എങ്കിലും പ്രണയനൈരാശ്യമാകാം ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. […]
Read more

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ശിശു മരിച്ചു. പോഷകാഹാരക്കുറവ് നേരിടുന്ന നാല് മാസം പ്രായമുള്ള കുഞ്ഞാണ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചത്. മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്കയാണ് മരിച്ചത്. പാൽ നൽകുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോൾ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞ് പോഷകാഹാര കുറവ് നേരിട്ടിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഗർഭിണികൾക്ക് പ്രതിമാസം നൽകുന്ന 2000 രൂപയുടെ സഹായം ലഭിച്ചിട്ടില്ലെന്ന് അമ്മ സംഗീത ആരോപിച്ചു. രണ്ട് വർഷം […]
Read more

ദേശിയ പാതയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്. അപകടത്തിൽ ഒരു യുവതിയടക്കം രണ്ട് പേരുടെ നില ഗുരുതര൦. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട ഥാർ വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനം അമിത വേഗതയിലായിരുന്നു. റേസിംഗിനിടെയാണ് അപകടം ഉണ്ടായത് എന്ന സംശയം പൊലീസിനുണ്ട്. ഈ സംഘത്തിൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നതായി വാഹനയാത്രകർ പറയുന്നു. നിയന്ത്രണം വിട്ട തുണിലിടിച്ച് ഥാറിൻ്റെ മുൻ […]
Read more

പതിന്നാലുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുരക്കുളം പുതുവലില്‍ ആളൂര്‍ ഭവനില്‍ രാജേഷിന്റെ മകള്‍ റോഷ്‌നി (14)യാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കുപോയി ഉച്ചയ്ക്ക് വീട്ടിലെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വണ്ടിപ്പെരിയാര്‍ പോലീസിന്റെ മേല്‍ നടപടികള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കുമളി വെള്ളാരംകുന്ന് സെയ്ന്റ് മേരീസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് റോഷ്‌നി.
Read more
Advertisement
WhiteswanTV Footer