Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ സംഭവ൦; ചോദ്യത്തിന് ഉത്തരം കിട്ടാതെ നാട്ടുകാരും പൊലീസും

കാസർഗോഡ്: ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്തതെന്തിനെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ നാട്ടുകാരും പൊലീസും. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാകേഷ് ആരോഗ്യം വീണ്ടെടുത്തതെങ്കിൽ മാത്രമേ എന്താണ് കാരണം എന്ന് വ്യക്തമാകൂ. പറക്കളായി ഒണ്ടാംപുളിയിലെ കർഷകനായ എം. ഗോപി (58), ഭാര്യ കെ.വി. ഇന്ദിര (55), മൂത്ത മകൻ ഹൊസ്ദുർഗിലെ വ്യാപാര സ്ഥാപനത്തിലെ സെയിൽസ്മാൻ രഞ്ജേഷ് (37) എന്നിവരാണ് മരിച്ചത്. ഇളയ മകൻ രാകേഷാണ് (35) ചികിത്സയിലുള്ളത്. സാമ്പത്തിക ബാധ്യതയാണ് […]
Read more

ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മൈക്രോസോഫ്റ്റ് ക്യാമ്പസില്‍ മരിച്ച നിലയില്‍

സിലിക്കണ്‍ വാലി: ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മൈക്രോസോഫ്റ്റിന്റെ ക്യാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ പ്രതീക് പാണ്ഡെ (35) ആണ് മരിച്ചത്. ഓഗസ്റ്റ് 19 ന് വൈകിട്ട് ഓഫീസില്‍ പോയ ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ കമ്പനി പ്രതികരിച്ചിട്ടില്ല. മരണവുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ ഫാബ്രിക് പ്രൊഡക്ട് വിഭാഗത്തിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അമേരിക്കയിലെ സാന്‍ജോസ് സര്‍വകലാശാലയിലെ പൂര്‍വ […]
Read more

ലോഡ് ഇറക്കുന്നതിനിടെ അപകടം: കളമശേരിയില്‍ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: കളമശേരിയില്‍ വാഹനത്തില്‍ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. അസം സ്വദേശിയായ അനില്‍ പട്നായക്ക് (34) ആണ് മരിച്ചത്. കളമശേരി പൂജാരി വളവിനു സമീപമുള്ള ഗ്ലാസ് ഫാക്ടറിയില്‍ ചെന്നൈയില്‍ നിന്നെത്തിച്ച ലോഡ് ഇറക്കുന്നതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഏഴു പേരാണ് ലോഡ് ഇറക്കാന്‍ ഉണ്ടായിരുന്നത്. അവസാനത്തെ കെട്ട് പൊട്ടിക്കുന്ന സമയത്ത് ഇതിലുണ്ടായിരുന്ന 18 ഗ്ലാസുകളും അനിലിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ലോറിയുടെ കൈവരിക്കും ഗ്ലാസിനും ഇടയില്‍പ്പെട്ട് അനില്‍ ഞെരിഞ്ഞമര്‍ന്നു. കൂടെയുള്ളവര്‍ ഗ്ലാസുകള്‍ മാറ്റി […]
Read more

അക്യൂപങ്ചര്‍ ചികിത്സക്കിടെ യുവതിയുടെ മരണം; പരാതി നല്‍കി കുടുംബം

കോഴിക്കോട്: അക്യൂപങ്ചര്‍ ചികിത്സക്കെത്തിയ യുവതി കുറ്റ്യാടി സ്വദേശി ഹാജിറയുടെ മരണത്തില്‍ പുതിയ പരാതി നല്‍കി കുടുംബം. അക്യൂപങ്ചര്‍ സ്ഥാപനം ഹാജിറയുടെ രോഗവിവരം ബോധപൂര്‍വം മറച്ചുവെച്ചെന്നും ചികിത്സിച്ച അക്യൂപങ്ചറിസ്റ്റുകള്‍ ഗൂഢാലോചന നടത്തിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കൂടാതെ ഇവരുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് നിയമം നിഷ്‌കര്‍ഷിക്കുന്ന രജിസ്‌ട്രേഷന്‍ ഇല്ലാതെയാണെന്നും ചികിത്സാരേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു. മരിച്ച ഹാജിറയുടെ മക്കളാണ് പരാതി നല്‍കിയിരുന്നത്. സ്ഥാപനത്തില്‍ നിന്നും വിവരങ്ങള്‍ തേടുമെന്ന് പൊലീസ് വ്യക്തമാക്കിയുണ്ട് മരിച്ച ഹാജിറയ്ക്ക ബ്രസ്റ്റ് കാന്‍സര്‍ ആയിരുന്നു. എന്നാല്‍ […]
Read more

സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; ആസിഡ് കുടിപ്പിച്ച യുവതി മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചതിനെ തുടര്‍ന്ന് 23 വയസ്സുകാരി മരിച്ചു. കലഖേദ ഗ്രാമത്തില്‍ പര്‍വേസ് എന്ന യുവാവിന്റെ ഭാര്യയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. സ്ത്രീധനത്തിന്റെ പേരിലായിരുന്നു മര്‍ദനം. 10 ലക്ഷം രൂപയും കാറും ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി അവരുടെ വീട്ടുകാര്‍ പറയുന്നു. ഓഗസ്റ്റ് 11ന്, ഭര്‍തൃ വീട്ടുകാര്‍ യുവതിയെ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി 17 ദിവസമാണ് […]
Read more

വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴ മുഹമ്മയിൽ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചേർത്തല എക്സ്റേ ജങ്ഷന് സമീപം വ്യാഴാഴ്ച രാത്രി ഒരുമണിയോടെ ഉണ്ടായ ബൈക്ക് അപകടത്തിലാണ് കായിക്കരകവലക്ക് സമീപം ആനന്ദഭവനത്തിൽ ഗൗതം മരിച്ചത്. തൃശൂരിലെ സ്വകാര്യ റിസോർട്ടിലെ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് വരുന്നവഴിക്കാണ് ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഗൗതം മരിച്ചു. ഇടിച്ചശേഷം നിർത്താതെ പോയ മാലിന്യസംഭരണ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more

പോളണ്ടില്‍ എയര്‍ഷോ റിഹേഴ്‌സലിനിടെ എഫ് 16 യുദ്ധവിമാനം തകര്‍ന്നുവീണു

വാര്‍സോ: മധ്യ പോളണ്ടിലെ റാഡോമില്‍ എയര്‍ഷോയുടെ റിഹേഴ്സലിനിടെ പോളിഷ് വ്യോമസേനയുടെ എഫ് 16 യുദ്ധവിമാനം തകര്‍ന്നുവീണ് പോളിഷ് സൈന്യത്തിന്റെ പൈലറ്റ് കൊല്ലപ്പെട്ടു. അപകടകാരണം വ്യക്തമല്ല.”എഫ് 16 വിമാനാപകടത്തില്‍, പോളിഷ് സൈന്യത്തിലെ പൈലറ്റാണ് മരിച്ചത്.
Read more

വരാന്തയിലെ ​ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു

കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ അഞ്ചു വയസുകാരൻ ഷോക്കേറ്റു മരിച്ചു. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.
Read more

റോഡ് മുറിച്ച് കടക്കുമ്പോൾ അപകടം; 4 പേർക്ക് പുതുജീവിതം സമ്മാനിച്ച് പോൾ പാണ്ഡ്യൻ യാത്രയായി

തിരുവനന്തപുരം: ബൈക്ക് പാർക്ക് ചെയ്ത് റോഡ് മുറിച്ച് കടക്കുമ്പോൾ അപകടം, 67കാരൻ യാത്രയാകുന്നത് നാല് പേർക്ക് പുതുജീവനേകി. നാഗർകോവിൽ സ്വദേശിയായ എസ് പോൾ പാണ്ഡ്യൻറെ നാല് അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികൾക്ക് ദാനം ചെയ്തത്. തയ്യൽ തൊഴിലാളിയായിരുന്ന പോൾ പാണ്ഡ്യൻ സൗത്ത് സൂരൻകൊടി സ്വദേശിയാണ്. പാണ്ഡ്യന്റെ രണ്ട് വൃക്കകളും രണ്ട് നേത്രപടലങ്ങളും ഉൾപ്പെടെ നാല് അവയവങ്ങളാണ് ദാനം ചെയ്തത്. ഓഗസ്റ്റ് 20നാണ് കന്യാകുമാരി നാഗർകോവിലിലെ പൊറ്റാൽ ജംഗ്ഷനിൽ വെച്ച് പോൾ പാണ്ഡ്യനെ എതിരെ വന്ന വാഹനം ഇടിച്ചത്. […]
Read more

അച്ചന്‍കോവില്‍ ആറ്റില്‍ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: അച്ചന്‍കോവില്‍ ആറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂര്‍ സ്വദേശി അജ്‌സല്‍ അജി എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട കല്ലറകടവിലാണ് അപകടം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തെരച്ചില്‍ തുടരുകയാണ്. അജീബ് – സലീന ദമ്പതികളുടെ ഏക മകനാണ് മരിച്ച അജ്‌സല്‍ അജി.
Read more
Advertisement
WhiteswanTV Footer