ആലപ്പുഴ: ആലപ്പുഴ മുഹമ്മയിൽ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചേർത്തല എക്സ്റേ ജങ്ഷന് സമീപം വ്യാഴാഴ്ച രാത്രി ഒരുമണിയോടെ ഉണ്ടായ ബൈക്ക് അപകടത്തിലാണ് കായിക്കരകവലക്ക് സമീപം ആനന്ദഭവനത്തിൽ ഗൗതം മരിച്ചത്. തൃശൂരിലെ സ്വകാര്യ റിസോർട്ടിലെ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് വരുന്നവഴിക്കാണ് ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഗൗതം മരിച്ചു. ഇടിച്ചശേഷം നിർത്താതെ പോയ മാലിന്യസംഭരണ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.




