Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

മുംബൈ സിറ്റി മുൻ പരിശീലകൻ യോർഗെ കോസ്റ്റ അന്തരിച്ചു

ലിസ്ബൺ: പോർച്ചുഗൽ ക്ലബ്ബായ പോർട്ടോയുടെ ഇതിഹാസതാരവും ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയുടെ മുൻപരിശീലകനുമായ യോർഗെ കോസ്റ്റ (53) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടർന്നായിരുന്നു അന്ത്യം. 2018-19 സീസണിലാണ് കോസ്റ്റ മുംബൈ സിറ്റിയെ പരിശീലിപ്പിച്ചത്. 39 കളിയിൽ ടീമിനെ ഇറക്കിയതിൽ 17 ജയവും എട്ടുസമനിലയും നേടി. 14 മത്സരങ്ങളിൽ തോറ്റു. കരിയറിൽ 16 ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. നിലവിൽ പോർട്ടോ ക്ലബ്ബിന്റെ ഫുട്‌ബോൾ ഡയറക്ടറായിരുന്നു.
Read more

42 കാരന്റെ മൃതദേഹം അഴുകിയ നിലയിൽ മലമുകളിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുര൦ ഏണിപ്പാറയിൽ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ടപ്പു ശുരവക്കാണിക്കു സമീപം ഏണിപ്പാറ മലമുകളിലാണ് മരംമുറി തൊഴിലാളിയായ ആറുകാണി ശാന്തിനഗർ റോഡരികത്ത് വീട്ടിൽ സതീഷ് കുമാറിൻ്റെ (42) ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കം വരുമെന്നാണ് പൊലീസ് പറയുന്നത്. പണിക്ക് പോകുന്നുവെന്ന് പറഞ്ഞ് സതീഷ് കുമാർ 10 ദിവസംമുൻപാണ് വീട്ടിൽനിന്നു പോയത്. ഞായറാഴ്‌ച രാവിലെ മലമുകളിൽ എത്തിയ പരിസരവാസിയാണ് മൃതദേഹം കണ്ടത്. തൂങ്ങി മരിച്ച് ദിവസങ്ങളായതോടെ […]
Read more

എട്ടാം ക്ലാസ് വിദ്യാർഥി ജനൽ കമ്പിയിൽ തൂങ്ങിമരിച്ചു; ജീനൊടുക്കിയത് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്

കണ്ണൂർ: പരിയാരം പിലാത്തറയിൽ എട്ടാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തത് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലെ മനോവിഷമത്തിലെന്ന് നിഗമനം. പെരിയാട്ട് വാടക വീട്ടിൽ താമസിക്കുന്ന രാജേഷ് – വിജിന ദമ്പതികളുെട മകൻ അജുൽരാജ് (13) ഇന്നലെ വൈകിട്ടാണ് വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ചത്. മാർക്കു കുറഞ്ഞതിനു സ്കൂളിൽനിന്നു വഴക്കുപറയുമോ എന്ന് അജുലിനു പേടിയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം അമ്മ വിജിനയും ഇളയ മകളും വിശ്രമിക്കാൻ കിടക്കുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ ഇവർ എഴുന്നേറ്റപ്പോഴാണ് അജുൽരാജിനെ ജനൽ കമ്പിയിൽ തൂങ്ങിയ […]
Read more

യെമൻ തീരത്ത് ബോട്ട് മുങ്ങി 49 പേർ മരിച്ചു; 140 പേരെ കാണാതായി

കെയ്‌റോ: യെമൻ തീരത്ത് ജിബൂട്ടിക്കടുത്തുള്ള കടലിൽ കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി 68 പേർ മരിച്ചു. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ബോട്ടിൽ 154 പേർ ഉണ്ടായിരുന്നതായാണ് യുഎൻ മൈഗ്രേഷൻ ഏജൻസി നൽകുന്ന വിവരം. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ദുരന്തത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ഐക്യരാഷ്ട്രസഭയുടെ മൈഗ്രേഷൻ ഏജൻസി സ്ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് യെമനിലേക്കും തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കും അനധികൃതമായി കുടിയേറുന്ന ആളുകൾ ഈ കടൽമാർഗം പ്രധാനമായും ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ യാത്രകൾക്ക് […]
Read more

ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബൈക്കിലിടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കൊച്ചി: കൊച്ചി കളമശ്ശേരിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുൽ സലാം (41) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സലാമിനിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്‍സ്റ്റാമാര്‍ട്ടിന്‍റെ ഗോഡൗണിലേക്ക് ഓര്‍ഡര്‍ എടുക്കാനായി പോയതായിരുന്നു അബ്ദുൽ സലാം. ഇതിനിടെയാണ് സൗത്ത് കളമശ്ശേരി മേൽപ്പാലത്തിന് സമീപത്ത് വെച്ച് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. […]
Read more

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു

ദില്ലി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ (81) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത്സോറന്റെ പിതാവാണ് ഷിബു സോറൻ. രാവിലെ 8.50ഓടു കൂടിയാണ് മരണം സംഭവിച്ചത്.
Read more

കൃഷിവകുപ്പ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കൃഷി വകുപ്പ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട നാറാണംമൂഴി സ്വദേശി ഷിജോ വി. റ്റി. (47)ആണ് മരിച്ചത്. എയ്ഡഡ് സ്കൂളിൽ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വർഷമായി ലഭിച്ചില്ല. ശമ്പളം നൽകാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഷിജോയുടെ മരണത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ ആരോപണം ഉയരുകയാണ്. ഡി ഇ ഒ ഓഫീസിൽ നിന്നും തുടർനടപടി ഉണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജൻ പറയുന്നു. ഈ മനോവിഷമത്തിലാണ് മകൻ ആത്മഹത്യ ചെയ്തതെന്നും പിതാവ് ആരോപിക്കുന്നു.
Read more

കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എ കെ രൈരു ഗോപാൽ അന്തരിച്ചു

കണ്ണൂര്‍: കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാൽ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രോഗികളിൽ നിന്ന് രണ്ട് രൂപ മാത്രം ഫീസ് വാങ്ങിയിരുന്നത് ഡോക്ടറെ പ്രശസ്തനാക്കിയിരുന്നു. സംസ്കാരം ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും. നിര്‍ധന രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്. വളരെ പാവപ്പെട്ട രോഗികള്‍ക്ക് പരിശോധനയും മരുന്നുമടക്കം സൗജന്യമായി നൽകിയിരുന്നു. അച്ഛൻ: പരേതനായ ഡോ. എജി. നമ്പ്യാര്‍. അമ്മ: പരേതയായ എകെ ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പിഒ ശകുന്തള. മക്കള്‍: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കള്‍: […]
Read more

ഗർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഗർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. ഏഴുമാസം ഗർഭിണിയായ ഭാര്യ സപ്നയാണ് (25) മരിച്ചത്. ആണ് സംഭവത്തിൽ ഭർത്താവ് രവിശങ്കർ ജാദവ് (28) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം. എട്ടുമാസം മുൻപായിരുന്നു രവിശങ്കറും സപ്നയും തമ്മിലുള്ള വിവാഹം. എന്നാൽ ഇരുവരും തമ്മിൽ ചില ദാമ്പത്യപ്രശ്നങ്ങളുണ്ടായിരുന്നു. പിന്നാലെ സപ്ന അംഹേരയിലുള്ള തന്റെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറ്റി. ശനിയാഴ്ച രാവിലെയാണ് രവിശങ്കർ സപ്നയുടെ സഹോദരി പിങ്കിയുടെ വീട്ടിലെത്തിയത്. സപ്നയോട് സംസാരിക്കണം എന്നുപറഞ്ഞ് അവളുമായി ഒരു […]
Read more

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: പത്തംതിട്ടയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുത്തേറ്റ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. പത്തനംതിട്ട പുല്ലാട് ആലുംന്തറയിലാണ് സംഭവം. അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു. ഇവര്‍ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുടുംബ കലഹത്തെ തുടര്‍ന്ന് അജി ഭാര്യയെയും ഭാര്യാ […]
Read more
Advertisement
WhiteswanTV Footer