വീടിനുള്ളിൽ അമ്മയെയും പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. യുവാവ് കൊലപ്പെടുത്തിയതായാണ് സംശയം. കരാവല്‍ നഗര്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ശനിയാഴ്ച രാവിലെയാണ് അയല്‍വാസികള്‍ വീടിനുള്ളില്‍ 28-കാരിയായ ജയശ്രീയെയും അവരുടെ അഞ്ചും ഏഴും വയസ്സുള്ള രണ്ട് പെണ്‍മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ജയശ്രീയുടെ ഭർത്താവ് പ്രദീപ് ഒളിവിലാണ്. മൃതദേഹം കണ്ട അയൽവാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. ജയശ്രീയും ഭര്‍ത്താവ് പ്രദീപും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായും ഇതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു. കൊലപാതകത്തിന് […]
Read more