മകന്റെ മരണത്തിന്‍റെ കാരണം തേടി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങി വൃദ്ധദമ്പതികൾ
മലപ്പുറം: മലപ്പുറത്ത് മകന്റെ മരണത്തിൽ വ്യക്തത തേടി രണ്ട മാസമായി പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് വൃദ്ധദമ്പതികൾ. മലപ്പുറം എടവണ്ണപ്പാറ സ്വദേശികളാണ് ഇരുവരും. കഴിഞ്ഞ ജൂൺ രണ്ടിനാണ് അപ്പുയെന്ന 26 കാരൻ വീട്ടില്‍ തൂങ്ങിമരിച്ചത്. എടവണ്ണപ്പാറയില്‍ പെട്ടിക്കട നടത്തുകയാണ് അപ്പുട്ട്യേട്ടനും തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ അമ്മിണിയും. ഇവരുടെ ഇളയ മകൻ അപ്പു കഴിഞ്ഞ ജൂണ്‍ 2 ന് ഉച്ചക്കാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഉച്ച വരെയുള്ള സമയത്തിനിടയില്‍ വന്ന ചില ഫോൺ കോളുകളാണ് മകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് ഇവരുടെ സംശയം. […]
Read more