Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

പാലക്കാട് യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: ചാലിശ്ശേരിയില്‍ 21 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിശ്ശേരി കോട്ട റോഡ് ടിഎസ്‌കെ നഗറില്‍ പയ്യഴി വടക്കേക്കര ഹരിദാസിന്റെയും ബിന്ദുവിന്റെയും മകള്‍ ഹര്‍ഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ഹര്‍ഷയെ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
Read more

റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാലാ മുത്തോലിയിലെ ലോഡ്ജിലാണ് പുലിയന്നൂര്‍ സ്വദേശിയായ ടിജി സുരേന്ദ്രനെ (61) മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ട. എസ്ഐ ആണ് മരിച്ച ടിജി സുരേന്ദ്രൻ. മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. റിട്ടയര്‍ ചെയ്തതിന് ശേഷം ഇയാള്‍ കടപ്പാട്ടൂരിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. വീട്ടുകാരുമായി പിണങ്ങി ഒരു വര്‍ഷത്തോളമായി ഈ ലോഡ്ജിലാണ് താമസിക്കുന്നത്. രണ്ടു ദിവസമായി പമ്പിലെത്താതിരുന്നതിനെ […]
Read more

തൃശ്ശൂരില്‍ വെടിക്കെട്ട്കലാകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: വെടിക്കെട്ട് കലാകാരന്‍ പന്തലങ്ങാട്ട് സുരേഷിനെ (47) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ മുകള്‍ ഭാഗത്ത് പുലര്‍ച്ചെ 4 മണിയോടെയാണ് സുരേഷിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. കേരളത്തിലെ പ്രധാനപ്പെട്ട പൂരങ്ങള്‍ക്കെല്ലാം വെടിക്കെട്ട് നടത്തിയിട്ടുള്ള കലാകാരനാണ് സുരേഷ്. ഭാര്യ ഷീന തൃശ്ശൂര്‍ പൂരം, ശബരിമല എന്നിവിടങ്ങളില്‍ വെടിക്കെട്ടിന് നേതൃത്വം കൊടുത്ത കലാകാരിയാണ്. തൃശ്ശൂര്‍ പൂരത്തില്‍ കരിമരുന്ന് വെടിക്കെട്ടിനിടെ മരണപ്പെട്ട വെടിക്കെട്ട് കലാകാരന്‍ സുന്ദരന്‍, വെടിക്കെട്ട് കലാകാരന്‍ ആനന്ദന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Read more

സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം; അധ്യാപകന് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ചു വീണ് വയോധികന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികൻ റിട്ട. ലേബർ ഓഫീസറും പാരലൽ കോളജ് അധ്യാപകനുമായ ഉഴമലയ്ക്കൽ മുതിയംകോണം കിഴക്കേതിൽ ഹൗസിൽ സത്യനേശൻ (62) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ആര്യനാട് നെടുമങ്ങാട് റോഡിൽ സ്വകാര്യ ഓഡിറ്റോറിയത്തിന് സമീപം പെട്രോൾ പമ്പിൽ നിന്നും പെട്രോൾ നിറച്ച് പുറത്തേയ്ക്ക് വന്ന സ്കൂട്ടറും ഈ സമയം റോഡിലൂടെ വരുകയായിരുന്ന സത്യനേശന്‍റെ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കുറ്റിച്ചലിലിലെ പാരലൽ കോളജിൽ ട്യൂഷൻ […]
Read more

നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്ക് ഇടിച്ചു കയറി: മൂന്ന് വയസുകാരന് ദാരുണാന്ത്യം

കോട്ടയം: പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്ക് ഇടിച്ചു കയറി അപകടം. കാ‍റിലുണ്ടായിരുന്ന മൂന്ന് വയസുകാരന് ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാര്‍ കുറ്റിക്കൽ സെൻറ് തോമസ് എൽ പി സ്കൂളിന്റെ മതിലിലേക്കാണ് ഇടിച്ചു കയറിയത്. വാഹനത്തിനുള്ളില്‍ കുറുപ്പന്തറ സ്വദേശികളായ ഏ‍ഴ് പേരായിരുന്നു ഉണ്ടായിരുന്നത്. മല്ലപ്പള്ളി സ്വദേശികളായ മെറിൻ- ടിനു ദമ്പതികളുടെ മകൻ കീത്ത് (3) ആണ് അപകടത്തില്‍ മരിച്ചത്. പ്രദേശവാസികള്‍ ഉടൻ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും. പരുക്കേറ്റ കാറിലെ യാത്രക്കാരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. […]
Read more

റോഡരികില്‍ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ഇടുക്കി : മധ്യവയസ്‌കനെ റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജകുമാരി മഞ്ഞകുഴി സ്വദേശി മോളകുടിയില്‍ രമേശി (56)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ സമീപവാസികളാണ് മഞ്ഞകുഴി-വാതുകാപ്പ് റോഡരികില്‍ മൃതദേഹം കണ്ടത്. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്നും ഒരു കോടാലിയും പൊലീസ് കണ്ടെത്തിട്ടുണ്ട്. ദേഹത്ത് പരിക്കുകളോ മുറിവുകളോ ഇല്ല. ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായ ശേഷം മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനയക്കും. രണ്ട് വര്‍ഷമായി ഇയാള്‍ ഒറ്റക്കാണ് താമസിക്കുന്നത്. വീട്ടില്‍ നിന്നും 30 മീറ്റര്‍ […]
Read more

എസി സ്ഥാപിക്കാന്‍ വീടിനു മുകളില്‍ കയറി; കാല്‍ വഴുതി കിണറ്റില്‍ വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: പേയാട് അലക്കുന്നം ഭാഗത്ത് ഇരുനില വീടിന്റെ മുകളില്‍ എസി സ്ഥാപിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് യുവാവ് മരിച്ചു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ സ്വദേശി അഖില്‍ (24) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അഖിലും മറ്റൊരു യുവാവും ചേര്‍ന്നാണ് എസി സ്ഥാപിക്കുന്നതിനായി എത്തിയത്. ഇതിനിടെ കാല്‍ വഴുതി വീടിന്റെ ഷെയ്ഡില്‍ തട്ടി അഖില്‍ കിണറ്റിലേക്കു വീഴുകയായിരുന്നു. അഗ്‌നിശമന സേനയെത്തി കിണറ്റില്‍ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
Read more

നിലമ്പൂരില്‍ യുവ ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

മലപ്പുറം: നിലമ്പൂരില്‍ യുവ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ മണലോടിയിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണലോടിയില്‍ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. അമൃതയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസെത്തി തുടര്‍നടപടികളാരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് […]
Read more

പെരുമ്പാവൂരില്‍ വനിതാ ഡോക്ടര്‍ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

പെരുമ്പാവൂര്‍: ആലുവ രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ. മീനാക്ഷി വിജയകുമാറിനെ (35) താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറ ചിറക്കര വിജയകുമാറിന്റെ മകളാണ്. ഇവര്‍ തനിച്ചുതാമസിക്കുന്ന മാറമ്പിള്ളി കുന്നുവഴിയിലെ ഫ്ളാറ്റില്‍ വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ആശുപത്രിയില്‍നിന്ന് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. ഫ്ളാറ്റിലുള്ളവര്‍ ശ്രമിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കയറുകയായിരുന്നു. അപ്പോഴാണ് ഡോക്ടര്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനസ്‌തേഷ്യോളജിസ്റ്റായ ഇവര്‍ അനസ്‌തേഷ്യക്ക് […]
Read more

ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ക്ഷേത്ര പരിസരം ശുചിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നെയ്യാറ്റിന്‍കര ഡാല്‍മുഖം സ്വദേശി രാഹുല്‍ വിജയനാണ് (26)മരിച്ചത്. ക്ഷേത്ര പരിസരം പ്രഷര്‍ ഗണ്‍ ഉപയോഗിച്ച് ശുചിയാക്കുന്നതിനിടെ ഇന്നലെ രാത്രിയിലാണ് ഷോക്കേറ്റത്. ഷോക്കേറ്റ് വീണു കിടന്ന രാഹുലിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറു വര്‍ഷമായി ക്ഷേത്രത്തിലെ ജീവനക്കാരനാണ് മരിച്ച രാഹുല്‍.
Read more
Advertisement
WhiteswanTV Footer