Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

വീട്ടുമുറ്റത്തെ കിണറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് തിരുമിറ്റക്കോടിൽ കിണറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുമിറ്റക്കോട് ഒഴുവത്ര അടിയത്ത് വീട്ടിൽ 45 വയസുകാരി രമണിയാണ് മരിച്ചത്. രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ രമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടാമ്പിയിൽ നിന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. യുവതിയുടെ മരണകാരണം വ്യക്തമല്ല.
Read more

കോതമംഗലത്തെ പെണ്‍കുട്ടിയുടെ മരണം: ആത്മഹത്യയ്ക്ക് കാരണം റമീസിൻ്റെ അവഗണന

കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് റമീസിന്റെ ഉപ്പയെയും ഉമ്മയെയും ഇന്ന് ചോദ്യം ചെയ്യും. ഇരുവരെയും കേസിൽ പ്രതികൾ ആക്കാൻ സാധ്യത. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയേക്കും. അതേസമയം, റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് ആലോചനയിൽ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. റമീസിനെ ഞായറാഴ്ച രാത്രി റിമാൻഡ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് അടി ഏറ്റതായും ചുണ്ടുകൾക്ക് പരിക്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും. പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണം റമീസിൻ്റെ അവഗണനയാണെന്നാണ് പോലീസ് നിഗമനം. മതം […]
Read more

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, 43 കാരനായ ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേർ ഉണ്ടായിരുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേര്‍ രക്ഷപ്പെട്ടു. പരിക്കേറ്റ ഒരാള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചുതെങ്ങ് സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള കർമ്മല മാതാ എന്ന വള്ളമാണ് മറിഞ്ഞത്. ശക്തമായ തിരയടിച്ചാണ് അപകടം ഉണ്ടായത്. മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും […]
Read more

കോതമംഗലത്തെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: നടന്നത് ലവ് ജിഹാദ് എന്ന് ബിജെപി

കൊച്ചി: കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് ലവ് ജിഹാദ് എന്ന് ബിജെപി. കേരളത്തില്‍ പലയിടത്തും സമാനമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ലവ് ജിഹാദിന് ഇരയാകുന്ന കേരളത്തിലെ അവസാനത്തെ പെണ്‍കുട്ടിയാണ് കോതമംഗലത്ത് ആത്മഹത്യ ചെയ്ത സോനയെന്ന് പികെ കൃഷ്ണദാസ്. മത ഭീകരവാദികള്‍ പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കുന്നു. ആയിരക്കണക്കിന് സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ടിടിസി വിദ്യാര്‍ത്ഥിനി സോന ഏല്‍ദോസ് […]
Read more

തൃശ്ശൂരില്‍ ഓടിക്കൊണ്ടുരുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: ബസില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പൂവ്വത്തൂര്‍ സ്വദേശി നളിനിയാണ് മരിച്ചത്. 74 വയസായിരുന്നു. പൂവ്വത്തൂര്‍ മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന പെരിങ്ങാട് ശ്രീധരന്‍ ഭാര്യയാണ് നളിനി. സീറ്റില്‍ ഇരിക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് റോഡിലേക്ക് വീഴുകയായിരുന്നു. രാവിലെ പൂച്ചക്കുന്ന് ഭാഗത്ത് നിന്നും ജോണീസ് ബസില്‍ കയറിയതായിരുന്നു നളിനി. യാത്രയ്ക്കിടയില്‍ സീറ്റ് ഒഴിവ് കണ്ട് ഇരിക്കാനായി നടന്നപ്പോഴായിരുന്നു തെറിച്ച് പുറത്തേക്ക് വീണത്. മൃതദേഹം പറപ്പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ചൊവ്വല്ലൂര്‍പ്പടിയിലുള്ള സുദൃഡം എന്ന ഫൈനാന്‍സ് സ്ഥാപനത്തില്‍ […]
Read more

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം, മലയാളിക്ക് ദാരുണാന്ത്യം

ഗൂഡല്ലൂര്‍: തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60 ) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം. സ്വകാര്യ എസ്റ്റേറ്റില്‍ ജോലിക്ക് പോയ സമയത്ത് കാട്ടാന ആക്രമിക്കുകയായിരുന്നു. മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. ഇയാള്‍ ഓടി രക്ഷപ്പെട്ടു. കാട്ടാന ആക്രമണം ഏറ്റവും രൂക്ഷമായ പ്രദേശമാണ് നീലഗിരിയെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സംഭവസ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
Read more

പത്തനംതിട്ടയില്‍ യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ ; അയല്‍വാസിയെ കാണ്മാനില്ല

പത്തനംതിട്ട: യുവാവിനെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുവാവിന്റെ ശരീരത്തില്‍ കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ് ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം. പത്തനംതിട്ട കൂടലില്‍ ഇന്ന് രാവിലെയാണ് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടല്‍ സ്വദേശി രാജന്‍ (40) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ അയല്‍വാസി അനില്‍ ഒളിവില്‍ പോയി. രാജന്റെ അയല്‍വാസിയായ അനില്‍ ആണ് കുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. രാജന്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസം. രാജനും അനിലും മദ്യലഹരിയില്‍ വഴക്കിട്ടശേഷമുണ്ടായ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരും രാത്രി […]
Read more

കോതമംഗലത്തെ സോനയുടെ ആത്മഹത്യ; സുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയില്‍

എറണാകുളം: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടിയുടെ മരണത്തിന് കാരണം റമീസിന്റെ പീഡനങ്ങളാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. സോനയെ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാന്‍ നിര്‍ബന്ധിച്ച് ഉപദ്രവിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ് റമീസ്. റമീസിനെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് ടിടിസി വിദ്യാര്‍ത്ഥിയായ സോന ഏല്‍ദോസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ […]
Read more

കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗിക്കും കാര്‍ യാത്രികയും മരിച്ചു

തൃശൂര്‍ :കുന്നംകുളത്ത് കാണിപയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയായ കണ്ണൂര്‍ സ്വദേശി കുഞ്ഞിരാമന്‍ (81), കാര്‍ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം.
Read more

മക്കളുമായി യുവതി കിണറ്റില്‍ ചാടിയ സംഭവം: ചികിത്സയിലായിരുന്നു വയസുകാരന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ശ്രീസ്ഥയില്‍ മക്കളുമായി യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന മൂത്ത കുട്ടി മരിച്ചു. ധനേഷ്-ധനജ ദമ്പതികളുടെ ആറ് വയസുകാരന്‍ മകന്‍ ധ്യാന്‍ കൃഷ്ണയാണ് മരിച്ചത്. പരിയാരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം . ജൂലായ് 25 നായിരുന്നു ധനജ രണ്ട് കുട്ടികളുമായി കിണറിലേക്ക് ചാടിയത്. സംഭവത്തില്‍ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തിരുന്നു. അമ്മയും 4 വയസുകാരിയും അപകട നില തരണം ചെയ്തിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് […]
Read more
Advertisement
WhiteswanTV Footer