Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടന്‍: ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ (97) അന്തരിച്ചു. ഏറ്റവും കൂടുതല്‍ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരിയും പരാജയപ്പെട്ട അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാന്‍ഡറുമായിരുന്നു അദ്ദേഹം. നാസയാണ് മരണവിവരം സ്ഥിരീകരിച്ചത്. യുഎസ് നേവിയില്‍ ക്യാപ്റ്റനായിരുന്നതിനു ശേഷമാണ് ജിം ലോവല്‍ നാസയുടെ ഭാഗമാകുന്നത്. ജെമിനി 7, ജെമിനി 12, അപ്പോളോ 8, അപ്പോളോ 13 ദൗത്യങ്ങളില്‍ ഭാഗമായി.

ചന്ദ്രനില്‍ ഇറങ്ങാനായി നാസ നടത്തിയ ദൗത്യങ്ങളിലൊന്നായിരുന്നു അപ്പോളോ 13. 1970 ഏപ്രില്‍ 11നാണ് വിക്ഷേപണം നടന്നത്. ജിം ലോവല്‍ മിഷന്‍ കമാന്‍ഡറായിരുന്നു. യാത്ര 56 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചു. കമാന്‍ഡ് മൊഡ്യൂളിലേക്കുള്ള ഓക്‌സിജന്‍, വൈദ്യുതി ബന്ധം തകരാറിലായതോടെ ദൗത്യം ഉപേക്ഷിച്ച് ഭൂമിയിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായി സംഘം. കഠിനവും സാഹസികവുമായ പ്രവര്‍ത്തനങ്ങളിലൂടെ സംഘം ഭൂമിയില്‍ തിരിച്ചെത്തി. അപ്പോളോ 13 പേടകം 1970 ഏപ്രില്‍ 17ന് പെസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി പതിച്ചു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer