Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Death

ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം യമുന നദിയില്‍

ന്യൂഡെല്‍ഹി: ദില്ലി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയും ത്രിപുര സ്വദേശിനിയായ 19 കാരിയുടെ മൃതദേഹം യമുന നദിയില്‍ നിന്ന് കണ്ടെത്തി. ജൂലൈ ഏഴിനാണ് സ്‌നേഹ എന്ന വിദ്യാര്‍ത്ഥിനിയെ ആത്മാം സനാതന്‍ ധര്‍മ കോളജില്‍ നിന്നും കാണാതായത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍സ്‌നേഹ എഴുതിയതെന്ന് കരുതുന്ന കണ്ടെത്തിയിരുന്നു. തെക്കന്‍ ത്രിപുര ജില്ലയിലെ സബ്രൂം സ്വദേശിനിയാണ്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ ഊര്‍ജിതമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു ജൂലൈ 7-നാണ് സ്‌നേഹ അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. […]
Read more

ലോറി ഓട്ടോയിലിടിച്ച് രോഗിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് ഓട്ടോറിക്ഷയും ടെമ്പോ ലോറിയും കൂട്ടിയിടിച്ച് ഡയാലിസിസ് രോഗി മരിച്ചു. മായന്നൂർ പൂളക്കൽ വീട്ടിൽ പത്മാവതിയാണ് മരിച്ചത് (64). ഇന്ന് പുലർച്ചെയാണ് ദാരുണമായ അപകടമുണ്ടായത്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡയാലിസിസ് കഴിഞ്ഞശേഷം മായന്നൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ എതിരെ വന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ഡയാലിസിസ് കഴിഞ്ഞ് പത്മാവതിയും കുടുംബവും ആശുപത്രിയിൽ നിന്നിറങ്ങിയത്. ആശുപത്രിയിൽ നിന്നുമിറങ്ങി മുന്നൂറ് മീറ്റർ മാത്രമേ ഇവർ എത്തിയിരുന്നൊള്ളൂ. ഇതിനിടെ […]
Read more

പൊല്‍പുള്ളി കാര്‍ അപകടം; എല്‍സിയും മകളും കണ്ണുതുറന്നു

കൊച്ചി:പാലക്കാട് പൊല്‍പുള്ളിയില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ അമ്മയും മകളും മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതര്‍ . ഇരുവരും കണ്ണു തുറന്നു. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ അമ്മ എല്‍സി മാര്‍ട്ടിനും, മകള്‍ അലീനയുമാണ് ് ചികിത്സയില്‍ ഉള്ളത്. എല്‍സി മാര്‍ട്ടിന് 45 ശതമാനം പൊള്ളലും അലീനക്ക് 35 ശതമാനം പൊള്ളലുമാണ് സംഭവച്ചിട്ടുള്ളത്. എല്‍സിയുടെ മകന്‍ ആല്‍ഫിന്‍, മകള്‍ എമി എന്നിവര്‍ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എല്‍സിക്കു […]
Read more

മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ സഹോദരന്‍ എ.കെ. ജോണ്‍ അന്തരിച്ചു

ആലപ്പുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന എ.കെ.ആന്റണിയുടെ സഹോദരന്‍ എ.കെ. ജോണ്‍ (75) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം ഒരാഴ്ചയായി ചികിത്സയിലായിരുന്നു.ഭാര്യ: ജേര്‍ളി ജോണ്‍, മകന്‍: ജോസഫ് ജോണ്‍. സംസ്‌കാരം നാളെ വൈകിട്ട് 3ന് ചേര്‍ത്തല മുട്ടം പള്ളിയില്‍.
Read more

അമ്മയും മകനും ജീവനൊടുക്കി

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകനായ പഞ്ചായത്ത് മെമ്പറും അമ്മയും ജീവനൊടുക്കി. വക്കം പഞ്ചായത്തംഗം അരുൺ (42), അമ്മ വത്സല (71)എന്നിവരെയാണ് വീടിനോട് ചേർന്ന ചായിപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങൾ. കോൺഗ്രസ് പ്രവർത്തകനാണ് വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറായ അരുൺ. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തനിക്ക് എതിരെ വ്യാജ ജാതി കേസും മോഷണ കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. പ്രദേശവാസികളായ വിനോദ്, സന്തോഷ്‌, അജയൻ, ബിനി സത്യൻ എന്നിവരാണ് […]
Read more

ബിഹാറില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

പറ്റ്‌ന; ബിഹാറില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബിഹാറിലെ പറ്റ്‌നയില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു. ബിജെപി നേതാവായ സുരേന്ദ്ര കെവാടിനെയാണ് ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നത്. ബിജെപി കിസാന്‍ മോര്‍ച്ചയുടെ മുന്‍ ബ്ലോക്ക് പ്രസിഡന്റാണ് സുരേന്ദ്ര കെവാട്. കൊലപാതകത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി രംഗത്തെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി നേതാവായ വ്യവസായിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ മറ്റൊരു പ്രധാന ബിജെപി നേതാവ് കൂടി കൊല്ലപ്പെടുന്നത്.
Read more

പൊല്‍പുള്ളി കാറപകടം: പെട്രോള്‍ ടാങ്കിലേക്ക് തീ പടര്‍ന്നതാകാം പൊട്ടിത്തെറിക്ക് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

പാലക്കാട്: പൊല്‍പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ അപകടകാരണം വിലയിരുത്തി മോട്ടോര്‍ വാഹന വകുപ്പ്. പെട്രോള്‍ ടാങ്കിലേക്ക് തീ പടര്‍ന്നതാകാം അപകട കാരണമെന്നാണ് വകുപ്പ് അതികൃതര്‍ വ്യക്തമാക്കുന്നത്. പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം വീണിരിക്കാമെന്നും വാഹനം സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ സ്പാര്‍ക്ക് ഉണ്ടായി തീ പെട്രോള്‍ ടാങ്കിലേക്ക് പടര്‍ന്നതാകാമെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത പരിശോധിക്കുന്നുവെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2002 മോഡല്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം […]
Read more

സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലിരിക്കെ മരിച്ചത് പാലക്കാട് സ്വദേശി

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 88കാരനായ മണ്ണാര്‍ക്കാട് സ്വദേശിയുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. മഞ്ചേരിയിലെ ലാബില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പോസിറ്റീവ് ആയത്. സ്ഥിരീകരണത്തിനായി സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പൂനെ വൈറോളജി ലാബില്‍ നിന്ന് പരിശോധനാഫലം എത്താന്‍ രണ്ട് ദിവസം എടുക്കും. രോഗി രണ്ട് ദിവസമായി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് സ്രവം പരിശോധനയ്ക്കായി അയച്ചത്. തുടര്‍ന്നാണ് മഞ്ചേരിയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായി […]
Read more

മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷ വാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

മംഗളൂരു: കര്‍ണാടക മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷ വാതക ചോര്‍ച്ച. മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു. എംആര്‍പിഎല്‍ ഓപ്പറേറ്റര്‍മാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, പ്രയാഗ് രാജില്‍ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഇരുവരെയും എംആര്‍പിഎല്ലില്‍ ടാങ്ക് പ്ലാറ്റ്‌ഫോമിന് മുകളില്‍ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. രണ്ടു പേരെയും മുക്കയിലെ ശ്രീനിവാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിഫൈനറിയിലെ ചോര്‍ച്ച നിലവില്‍ പരിഹരിച്ചിട്ടുണ്ട്. രാവിലെ ജോലിക്കെത്തിയ ജീവനക്കാര്‍ രണ്ടുപേരെയും തിരഞ്ഞ് […]
Read more

നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് – വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. കൂശർകോട് സ്വദേശികളായ കുട്ടികളാണ് അപകടത്തിൽപെട്ട് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അപകടം ഉണ്ടായത്. ആനാട് ഗ്രാമപഞ്ചായത്തിന്‍റെ നീന്തൽ പരിശീലന കുളത്തിലാണ് അപകടം ഉണ്ടായത്. രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തൽ പരിശീലനം നടത്തുക. എന്നാല്‍ ഉച്ചയോടെ കുട്ടികളെത്തി കുളത്തില്‍ ഇറങ്ങുകയുമായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും […]
Read more
Advertisement
WhiteswanTV Footer