Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

സംസ്ഥാന സർക്കാരിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് യോഗ്യത നേടി മൂർക്കനാട് ജിയുപി സ്കൂൾ

മലപ്പുറം: കേരളത്തിലെ മികച്ച വിദ്യാലയങ്ങളെ കണ്ടെത്തുന്നതിന് കേരള വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സംസ്ഥാന തല മത്സരത്തിലേക്ക് അരീക്കോട് മൂർക്കനാട് ഗവൺമെൻ്റ് യു.പി. സ്കൂൾ യോഗ്യത നേടി. പ്രാഥമിക റൗണ്ടിൽ പങ്കെടുത്ത കേരളത്തിലെ 1000 സ്കൂളുകളിൽ നിന്ന് ആദ്യറൗണ്ട് കടന്ന 85 വിദ്യാലയങ്ങളുടെ പട്ടികയിലാണ് മൂർക്കനാട് ഗവൺമെൻ്റ് യു.പി. സ്കൂൾ ഇടം പിടിച്ചത്. 20000 രൂപ വീതമാണ് പ്രാഥമിക റൗണ്ട് കടന്ന വിദ്യാലയങ്ങൾക്ക് കാഷ് പ്രൈസ് നൽകുന്നത്. അരിക്കോട് ഉപജില്ലയിൽ നിന്ന് ആദ്യ […]
Read more

ഭാരതീയ വിദ്യാനികേതൻ തൃശ്ശിവപേരൂർ ജില്ലാ കലോത്സവത്തിന് വർണ്ണാഭമായ തുടക്കമായി

തൃശ്ശൂർ : ഭാരതീയ വിദ്യാനികേതൻ തൃശ്ശിവപേരൂർ ജില്ലാ കലോത്സവം. സാരസ്വതം 2025 വ്യാസ വിദ്യാനികേതനിൽ തുടക്കം കുറിച്ചു. ചാലക്കുടിയുടെ  സ്വന്തം നാടൻപാട്ടുകലാകാരി പ്രസീത ചാലക്കുടി കലോത്സവം ഉദ്ഘാടനം ചെയ്‌തു ഭാരതീയ വിദ്യാനികേതൻ തൃശ്ശൂർ ജില്ലാ അധ്യക്ഷൻ കെ.എസ്.ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് ഗുരുപദം കലോത്സവസന്ദേശം നൽകി. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി സൗമ്യ സുരേഷ്, തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.വി.വിനോദ്, ജഗദ്‌ഗുരുട്രസ്റ്റ് ചെയർമാൻ ജി.പത്മനാഭസ്വാ മി, സ്‌കൂൾ മാനേജർ യു.പ്രഭാകരൻ, സ്‌കുൾ […]
Read more

ഭരണഘടനാവിരുദ്ധ പ്രവണതകൾ ആശങ്കാജനകം: ശിവ സുന്ദർ

കോഴിക്കോട് : തുടർച്ചയായ ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങളിലൂടെ സ്വന്തം ഒളിയജണ്ടകൾ നടപ്പിലാക്കാനാണ് അധികാരവർഗം ശ്രമിക്കുന്നതെന്നും, ഇത്തരത്തിലുള്ള നീക്കങ്ങൾ രാജ്യത്തെ യുവജനങ്ങളെയടക്കം നിശ്ശബ്ദരാക്കാൻ ഇടയാകുമെന്നുമാണ് പ്രമുഖ കന്നഡ പത്രപ്രവർത്തകനും ആക്ടിവിസ്റ്റുമായ ശിവ സുന്ദർ അഭിപ്രായപ്പെട്ടത്. മർകസ് കർണാടക സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘ഇസ്ദിഹാർ’ കലാ–സാഹിത്യ ഫെസ്റ്റിവലിൽ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘എക്കോസ് ബിയോണ്ട് ദി വാൾ’ എന്ന പ്രമേയത്തിൽ മൂന്ന് ദിവസമായി നടക്കുന്ന പരിപാടികളിൽ 70 മത്സര ഇനങ്ങളിൽ 165 കർണാടക വിദ്യാർത്ഥികൾ മാറ്റുരക്കുന്നു. ഫെസ്റ്റിന്റെ ഭാഗമായി […]
Read more

കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം ശ്രീഹര ലിജിക്ക്

കോഴിക്കോട് :കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്‌.എസ്. വിഭാഗത്തിലെ മോഹിനിയാട്ടം ഇനത്തിൽ ഒന്നാം സ്ഥാനത്തെത്തി ശ്രീഹര ലിജി അതുല്യ നേട്ടം സ്വന്തമാക്കി. സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീഹര, മഹാവിഷ്ണുവിനും ഭാര്യമാർക്കും ഇടയിലുള്ള കഥയെ അതീവ മനോഹരമായി അവതരിപ്പിച്ചു. മൂന്നാം തവണയാണ് അവൾ ജില്ലാ തല മത്സരത്തിൽ എത്തുന്നത്. അമ്മയുടെയും അമ്മാവന്റെയും പൂർണ പിന്തുണയും പ്രോത്സാഹനവുമാണ് വിജയത്തിന് പിന്നിലെ ശക്തിയെന്ന് ശ്രീഹര പ്രതികരിച്ചു.
Read more

കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷ വിവാദം; മുൻ വർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചു

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച. എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യ പേപ്പറിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. കഴിഞ്ഞ വർഷത്തെ അതെ ചോദ്യപ്പേറാണ് ഇത്തവണയും പരീക്ഷയ്ക്ക് നൽകിയത്. നാല് വർഷ ബിരുദ കോഴ്സിൽ എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലാണ് ആവർത്തനം ഉണ്ടായത്. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കുമെന്ന് കാലിക്കറ്റ് സർവകലാശാല അറിയിച്ചു. സർവകലാശാലയുടെ വീഴ്ചയിൽ വിദ്യാർത്ഥികൾ ഒന്നാകെ വലഞ്ഞിരിക്കുകയാണ്.
Read more

ജില്ലാ സ്‌കൂൾ കലോത്സവം; കപ്പിനരികെ കോഴിക്കോട് സിറ്റി

കോഴിക്കോട്: കൊയിലാണ്ടിയിൽ നടക്കുന്ന അറുപത്തിനാലാമത് ജില്ലാ സ്‌കൂൾ കലോത്സവം തുടരുന്നു. കലോത്സവം അവസാനിക്കാരിക്കെ കോഴിക്കോട് സിറ്റി ഉപജില്ല 661 പോയിന്റുമായി മുന്നേറുകയാണ്. ഈ കുതിപ്പ് തുടർന്നാൽ സിറ്റി കപ്പടിക്കും. 622 പോയിന്റുമായി ബാലുശ്ശേരി ഉപജില്ലയാണ് രണ്ടാമത്. 606 പോയിന്റുമായി ചേവായൂരും 603 പോയിന്റുമായി പേരാമ്പ്രയും പിന്നിലായുണ്ട്. വേദികളിൽ മൽസരങ്ങൾ രാത്രി വൈകും വരെ നീളാനാണ് സാധ്യത.
Read more

റെയിൻബോ ക്ലബ് ഉദ്ഘാടനം ചെയ്തു

പാലക്കാട്: ഗവ. വിക്ടോറിയ കോളേജില്‍ ആരംഭിച്ച റെയിന്‍ബോ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍വഹിച്ചു. ജില്ലയെ ക്വിയര്‍ സുരക്ഷിത ഇടമാക്കി മാറ്റുന്ന ദീര്‍ഘകാല ഉദ്യമത്തിന്റെ ഭാഗമായാണ് കോളേജില്‍ റെയിന്‍ബോ ക്ലബ് രൂപീകരിച്ചത്. മാറ്റിനിർത്തപ്പെടുന്ന ലൈംഗിക ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സാമൂഹിക മുന്നേറ്റത്തിനും, വിദ്യാഭ്യാസത്തിനും ആവശ്യമായ പ്രോത്സാഹനം നൽകുക, യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ. ഗവ. വിക്ടോറിയ കോളേജിനു പുറമെ പത്തിരിപ്പാല ഗവ. കോളേജ്, തോലന്നൂര്‍ ഗവ. കോളേജ്, കൊഴിഞ്ഞാമ്പാറ […]
Read more

വാർഷികാഘോഷവും യാത്രയയപ്പും അധ്യാപക-രക്ഷാകർതൃ ദിനവും ആഘോഷിച്ചു

തൃശ്ശൂർ : കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഹയർസെക്കൻ്ററി സ്കൂളിൽ 78-ാ മത് വാർഷികാഘോഷവും അധ്യാപക-രക്ഷാകർതൃ ദിനവും യാത്രയയപ്പും സമുചിതമായി ആഘോഷിച്ചു. ആരാധനാ സഭ എറണാകുളം പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ലീറോസ് പ്ലാക്കൽ  അധ്യക്ഷത വഹിച്ച യോഗം ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. കൊരട്ടി സെ.മേരീസ് ഫൊറോന വികാരി ഫാ. ജോൺസൺ കക്കാട്ട് വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാഛാദനം ചെയ്തു. കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.സി.ബിജു ദേശീയ താരങ്ങളെ […]
Read more

വിദ്യാർഥികളിൽ ജനാധിപത്യ സന്ദേശം പകർന്നു വിദ്യാർത്ഥി സഭ

കോഴിക്കോട്: പഞ്ചായത്ത് തലങ്ങളിൽ നടക്കുന്ന പൊതുജനവേദിയായ ഗ്രാമസഭയെ അനുകരിച്ച് കൊണ്ട് ഗവൺമെൻറ് യുപി സ്കൂൾ താമരശ്ശേരിയിൽ സ്കൂൾ സഭ സംഘടിപ്പിച്ചു. സ്കൂൾ ലീഡർ പഞ്ചായത്ത് പ്രസിഡണ്ടിന്റെ സ്ഥാനവും ക്ലാസ് ലീഡർമാർ വാർഡ് മെമ്പറുടെ സ്ഥാനവും അലങ്കരിച്ചു. ഏഴാം ക്ലാസിലെ മുഴുവൻ കുട്ടികളും ഈ സ്കൂൾ സഭയിൽ പങ്കാളികളായി, സ്കൂളിലെ വിവിധ ആവശ്യങ്ങൾ സഭയിൽ ഉന്നയിക്കുകയും അത് ചർച്ച ചെയ്യുകയും വോട്ടിനിടുകയും അവയിൽ ചിലതൊക്കെ പാസാക്കുകയും ചെയ്തു. സ്കൂൾ സഭയിൽ പാസാക്കിയ കാര്യങ്ങൾ സ്കൂളിന്റെ പി ടി എ […]
Read more

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി സംസ്ഥാന കലോത്സവം നാളെ മുതല്‍ കോഴിക്കോട്ട്

കോഴിക്കോട്: സംസ്ഥാനത്തെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ രണ്ടാമത് സംസ്ഥാന കലോത്സവത്തിന് നാളെ കോടിയേറും. കോഴിക്കോട് ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് കലാമേള അരങ്ങേരുന്നത്. സോണല്‍ കലോത്സവത്തിലെ മത്സര വിജയികളാണ് സംസ്ഥാന തലത്തിൽ മാറ്റുരക്കുക. യൂണിവേഴ്സിറ്റിയുടെ കൊല്ലം, തൃപ്പൂണിത്തുറ, കോഴിക്കോട്, പട്ടാമ്പി, തലശ്ശേരി റീജിയണല്‍ കേന്ദ്രങ്ങളുടെ കീഴില്‍ നാൽപ്പത്തി അഞ്ചാം പഠന കേന്ദ്രങ്ങളാണുള്ളത്. 28ന് വൈകിട്ട് 4ന് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വി.ടി.മുരളി, നിലമ്പൂർ ആയിഷ എന്നിവർ മുഖ്യാതിഥികളാകും. […]
Read more
Advertisement
WhiteswanTV Footer