Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

എയ്ഡ്‌സ് ബോധവൽക്കരണ സെമിനാർ സംഘടപ്പിച്ചു

കോഴിക്കോട്: മുക്കം സി എച്ച് സി യുടെ ആഭിമുഖ്യത്തിൽ മുക്കം വി കെ എച്ച് എം ഒ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ സഹായത്തോടെ എയ്ഡ്‌സ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. റെഡ് റിബൺ ക്യാമ്പയിൻ എൻ എസ് എസ് സെക്രട്ടറി നസ്രിൻ കെ എം ന് റിബൺ നൽകി ഹെൽത്ത്‌ സൂപ്പർ വൈസർ സിജു കെ നായർ ഉദ്ഘാടനം ചെയ്തു എസ്.ടി എസ്,ശശി എം ടി,എം എൽ എസ് പി നഴ്സ് അർഷില കെ എ, […]
Read more

വോട്ടർ പട്ടിക പ്രചാരണത്തിന് നിറച്ചൂട്; ഇന്ന് കോഴിക്കോട് മെഗാ കൈറ്റ് ഫെസ്റ്റിവൽ

കോഴിക്കോട് : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (SIR) പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് (ഡിസംബർ 1) വൈകിട്ട് മൂന്ന് മണിക്കാണ് കോഴിക്കോട് ബീച്ച് മെയിൻ സ്റ്റേജിന് മുൻവശം മെഗാ കൈറ്റ് ഫെസ്റ്റിവൽ നടക്കുന്നത്. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ്, വൺ ഇന്ത്യ കൈറ്റ് ടീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള പരിപാടിയാണിത്. ഫെസ്റ്റിവലിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റന്റ് കലക്ടറും ജില്ലാ സ്വീപ് സെൽ […]
Read more

കൊമേഴ്‌സ് ഡോക്ടറേറ്റ് നേടിയ എൻ കെ സുഹൈറിന് കൊടിയത്തൂർ സി എച്ച് മുഹമ്മദ്കോയ കൾച്ചറൽ സെന്ററിന്റെ ആദരം

കോഴിക്കോട്: തിരുച്ചിറപ്പള്ളി ഭാരതീദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ എൻ.കെ. സുഹൈറിന് കൊടിയത്തൂർ സി.എച്ച് മുഹമ്മദ്കോയ കൾച്ചറൽ സെന്ററിന്റെ ആദരം. വിജയ നേട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ ശുഹൈബ് കൊച്ചുമോൻ ഉപഹാരം നൽകി സുഹൈറിനെ അനുമോദിച്ചു. സെന്റർ രക്ഷാധികാരി ടി.ടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡണ്ട് സലാം എള്ളങ്ങൽ, ജനറൽ സെക്രട്ടറി ഇ.എ ജബ്ബാർ, കെ.ടി മൻസൂർ, ടി.കെ അബൂബക്കർ മാസ്റ്റർ, കെ.ടി ഷാബുസ് അഹമ്മദ്, ഇ […]
Read more

മലപ്പുറം മിഷൻ സോളാർ ഫെൻസിങ്ങിൻ്റെ ഭാഗമായി നിലമ്പൂർ നോർത്ത് ഡിവിഷനിൽ രണ്ടാം ഘട്ട പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു

മലപ്പുറം: മിഷൻ സോളാർ ഫെൻസിങ്ങിൻ്റെ ഭാഗമായി നിലമ്പൂർ നോർത്ത് ഡിവിഷനിൽ രണ്ടാം ഘട്ട പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. മനുഷ്യ- വന്യജീവി സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വനാതിർത്തികളിൽ സ്ഥാപിച്ചിരുന്ന സൗരോർജ്ജ വേലികളുടെ നിർമ്മാണവും സംരക്ഷണവും അറ്റകുറ്റപ്പണികളും നിർവഹിക്കുന്നതിനെ കുറിച്ച് വിശദമായ ക്ലാസും ചർച്ചകളും നടന്നു. മിഷൻ സോളാർ ഫെൻസിങ്ങിൻ്റെ രണ്ടാം ഘട്ട പരിശീലന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീ. ധനേഷ്കുമാർ. പി. ഐ.എഫ്.എസ് നിർവ്വഹിച്ചു. ഈ ക്ലാസുകൾക്ക് മിഷൻ സോളാർ ഫെൻസിങ്ങ് […]
Read more

പാലാ സെൻ്റ് തോമസ് കോളേജിൽ ക്വാണ്ടം സെഞ്ച്വറി എക്സിബിഷന് തുടക്കമായി; ഡിസംബർ 5 വരെ പ്രദർശനം

കോട്ടയം: പാലാ സെൻ്റ് തോമസ് കോളേജ് ഫിസിക്സ് റിസർച്ച് ഡിപ്പാർട്ട്‌മെൻ്റായി ഉയർത്തിയതിൻ്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ക്വാണ്ടം സെഞ്ച്വറി എക്സിബിഷന് തുടക്കമായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ലൂക്ക വെബ് പോർട്ടൽ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്), സെൻ്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ 7ന് കുസാറ്റിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്ത പ്രദർശനം കേരളത്തിലെ മുഴുവൻ ജില്ലകളിലും എത്തിക്കുന്നതിൻ്റെ ഭാഗമായാണ് കോട്ടയം […]
Read more

വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി കൈകോർത്ത് ചീരാൻ കടപ്പുറം ജി എം യു പി സ്കൂളും പോലീസും; റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് ശ്രദ്ധേയമായി

മലപ്പുറം :ചീരാൻ കടപ്പുറം ജി എം യു പി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (SPG) ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റോഡപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷയെക്കുറിച്ച് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. പ്രധാനാധ്യാപിക ബിന്ദു. സി ആർ (HM) സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂളിന്റെ പ്രതിബദ്ധത അവർ എടുത്തു പറഞ്ഞു.പി.ടി.എ. പ്രസിഡന്റ് ഷറഫുദ്ദീൻ അധ്യക്ഷ പ്രസംഗം നടത്തി. സുരക്ഷാ കാര്യങ്ങളിൽ രക്ഷാകർതൃ സമിതിയുടെ […]
Read more

എസ് എസ് എഫ് വെസ്റ്റ് ജില്ലാ ഹയർസെക്കണ്ടറി സ്റ്റുഡൻ്റ്സ് ഗാല പ്രൗഢമായി

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ ‘മനുഷ്യരോടൊപ്പം’ എന്ന പ്രമേയത്തിൽ ജനുവരി 1 മുതൽ 17 വരെ നടക്കുന്ന കേരള യാത്രയുടെ പ്രചാരണാർത്ഥം ‘നോ ക്യാപ് ഇറ്റ്സ് ടുമാറോ’ എന്ന പ്രേമേയത്തിൽ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിക്കു കീഴിൽ ചെമ്മാട് താജ് കൺവെൻഷൻ സെൻ്ററിൽ നടന്ന ഹയർ സെക്കണ്ടറി സ്റ്റുഡൻ്റസ് ഗാല പ്രൗഢമായി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി ഗാല ഉദ്ഘടനം ചെയ്തു. 3 […]
Read more

ഭാരതീയ വിദ്യാനികേതന്‍ ജില്ല കലോത്സവം നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ ഓവറോള്‍ ചാമ്പ്യന്‍മാർ

തൃശ്ശൂർ: ഭാരതീയ വിദ്യാനികേതന്‍ ജില്ല കലോത്സവം സ്വാരസ്വതം 2025ല്‍ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ജില്ല കലോത്സവം സമാപിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ല അധ്യക്ഷന്‍ കെ.എസ്.ജയചന്ദ്രന്‍ മാസ്റ്റര്‍ സമ്മാന ദാനം നിര്‍വ്വഹിച്ചു. 514 പോയിന്റ് നേടിയ കൊടകര സരസ്വതി വിദ്യാനികേതന്‍ രണ്ടാം സ്ഥാനവും. ആതിഥേയരായ ചാലക്കുടി വ്യാസ വിദ്യാനികേതന്‍  505 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയിലെ 32 വിദ്യാലയങ്ങളില്‍ നിന്നായി രണ്ട് ദിവസം നടന്ന മത്സരങ്ങളില്‍ […]
Read more

മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിനെ അനുസ്മരിച്ചു

കോഴിക്കോട്:​ മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ അനുസ്മരണ യോഗം ജനതാദൾ (എസ്) കോഴിക്കോട് സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.​കമ്മിറ്റി പ്രസിഡന്റ് പി.ടി. ആസാദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വി.പി. സിങ്ങിന്റെ സംഭാവനകളെയും രാജ്യത്തിനുവേണ്ടി അദ്ദേഹം വഹിച്ച പങ്കിനെയും യോഗത്തിൽ പങ്കെടുത്തവർ സ്മരിച്ചു.യോഗത്തിൽ കെ.പി. അബൂബക്കർ, അസീസ് മണലോടി, അഡ്വ. എ.കെ. ജയകുമാർ, പി. അബ്ദുൾ മജീദ്, വി.എം. ആഷിക്, എം.എച്ച്. അഷറഫ്, രമേശൻ മരുതാട് […]
Read more

വോട്ടു കഥയുമായി ലീപ്; കോട്ടയം കലോത്സവത്തിൽ തെരഞ്ഞെടുപ്പ് ബോധവൽക്കരണം

കോട്ടയം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ കലയുടെ പോരാട്ടങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് ബോധവൽക്കരണവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ലീപ്’ (ലോക്കൽ ഇലക്ഷൻ അവയർനസ് പ്രോഗ്രാം) സ്റ്റാൾ ശ്രദ്ധേയമായി. ബോധവൽക്കരണത്തിന്റെ ഭാഗമായി ഒരുക്കിയ ഈ സ്റ്റാളിൽ ‘വോട്ടു കഥ, സമ്മാനം നേടാം’ എന്ന പരിപാടി സംഘടിപ്പിച്ചു. ഇവിടെ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കഥകൾ വായിച്ച് നിശ്ചിത സമയത്തിനുള്ളിൽ വേദിയിൽ അവതരിപ്പിച്ച മത്സരാർഥികൾക്ക് മധുരപലഹാരങ്ങളാണ് സമ്മാനമായി ലഭിച്ചത്. ജില്ലാ കളക്ടർ ചേതൻ കുമാർ […]
Read more
Advertisement
WhiteswanTV Footer