Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 51-ാമത് വാര്‍ഷികാഘോഷം

തൃശ്ശൂർ: ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 51-ാമത് വാര്‍ഷികാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുന്‍ ഹൈക്കോടതി ജഡ്ജി, ബഹുമാനപ്പെട്ട  കെമാല്‍ പാഷ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. അനൂപ് പുതുശ്ശേരി സി.എം.ഐ. അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ റവ. ഡോ. ജോസ് താണിക്കല്‍  സ്വാഗതം ആശംസിച്ചു. ദേവമാതാ പ്രൊവിന്‍സ് എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ റവ. ഫാ. സന്തോഷ് മുണ്ടന്‍മാണി . മുഖ്യപ്രഭാഷണം നടത്തി. കാര്‍മല്‍ അക്കാദമി പ്രിന്‍സിപ്പാള്‍ റവ. ഫാ. യേശുദാസ് ചുങ്കത് കാര്‍മല്‍ സ്‌കൂള്‍ ഫിനാന്‍സ് അഡ്മിനിസ്ട്രേറ്റര്‍ റവ. […]
Read more

എവർലാസ്റ്റിംഗ് ലിറ്റിൽസ്’; വിസ്മയങ്ങളുടെ സൂക്ഷ്മലോകം തീർത്ത് കൺസോളിയം ആർട്സ് ഫെസ്റ്റിവലിന് പ്രൗഢസമാപനം

മലപ്പുറം: കൊണ്ടോട്ടി ബുഖാരി ദഅ്‌വ കോളേജ് വിദ്യാർത്ഥി യൂണിയൻ ‘സാബിക്’ സംഘടിപ്പിച്ച കൺസോളിയം ആർട്സ് ഫെസ്റ്റിവൽ ’25-ന് ബുഖാരി കാമ്പസിൽ പ്രൗഢമായ പരിസമാപ്തി. ‘എവർലാസ്റ്റിംഗ് ലിറ്റിൽസ്’ (Everlasting Littles) എന്ന വേറിട്ട പ്രമേയത്തിൽ ഡിസംബർ 4 മുതൽ 7 വരെ നടന്ന മേള, കലയുടെയും ചിന്തയുടെയും പുതിയ അനുഭവമാണ് വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്. പ്രപഞ്ചത്തിലെ ഓരോ അണുവിലും, നാം ചെയ്യുന്ന ചെറിയ നന്മകളിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ശക്തിയുണ്ടെന്ന സന്ദേശമാണ് കൺസോളിയം ഇത്തവണത്തെ ഫെസ്റ്റിവലിലൂടെ നൽകിയത്. വൈജ്ഞാനിക സംവാദങ്ങളുടെ […]
Read more

എസ്എംഒ കോളേജ് ചരിത്ര അസോസിയേഷൻ ഉദ്ഘാടനം നിർവഹിച്ചു

മലപ്പുറം: പി.എസ്.എം.ഒ. കോളേജ് ചരിത്ര വിഭാഗത്തിന്റെ ചരിത്ര അസോസിയേഷൻ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. പുതിയ അധ്യയന വർഷത്തിലെ ചരിത്ര പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന ചടങ്ങിൽ, കോളേജ് പ്രിൻസിപ്പൽ . ഡോ.കെ നിസാമുദ്ദീൻ കെ. അസോസിയേഷൻ ഉദ്ഘാടനം നിർവഹിച്ചു. ചരിത്ര വിഭാഗം മേധാവി അബ്ദുൽ റഹൂഫ് പി. അധ്യക്ഷ പ്രസംഗം നടത്തി. ചരിത്ര അസോസിയേഷൻ സെക്രട്ടറി അഫ്‌ഷീൻ ടി.കെ.എൻ. സ്വാഗതം ആശംസിച്ചു. മലപ്പുറം ഗവ. കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഷമീർ കൈപ്പങ്ങര മുഖ്യാതിഥിയായി പങ്കെടുത്തു. […]
Read more

‘കജ്‌റ’ കലാമാമാങ്കത്തിന് തിരിതെളിഞ്ഞു; പി.എസ്.എം.ഒ. കോളേജ് ഫൈൻ ആർട്‌സ് ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: സൗദാബാദിന്റെ മണ്ണിൽ വീണ്ടും ഒരു കലാമാമാങ്കത്തിന് തിരിതെളിയിച്ചുകൊണ്ട്, പി.എസ്.എം.ഒ. കോളേജ് യൂണിയൻ 2025-26 വാർഷിക കലോത്സവത്തിന്റെ (Annual Fine Arts Fest) ലോഗോ പ്രകാശനം ചെയ്തു. ‘കജ്‌റ’ എന്ന പേരിലാണ് ഈ വർഷത്തെ കലോത്സവം സംഘടിപ്പിക്കുന്നത്. കലയിലേക്കൊരു ഹിജ്‌റ (കലയിലേക്കൊരു യാത്ര ) എന്ന മനോഹരമായ ആശയവുമായിയാണ് കോളേജ് യൂണിയൻ ഈ വർഷം കലോത്സവത്തിനായി ഒരുങ്ങുന്നത്. വൈവിധ്യമാർന്ന കലാപ്രകടനങ്ങൾക്കും പ്രോത്സാഹനത്തിനും വേദിയൊരുക്കുന്ന ‘കജ്‌റ’ കലോത്സവം വിദ്യാർത്ഥികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം […]
Read more

എൻഎസ്എസ് സപ്തദിന സ്പെഷ്യൽ ക്യാമ്പിന് കോൾക്കുന്ന് സേവനഗിരിയിൽ തുടക്കമായി

തൃശ്ശൂർ: എൻ.എസ്.എസ്. സപ്തദിന സ്പെഷ്യൽ ക്യാമ്പിന് കോൾക്കുന്ന് സേവനഗിരിയിൽ തുടക്കമായി. സേവനത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശവുമായി സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗ്ചാലക്കുടി സേവനത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം നൽകി. സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗ്, ചാലക്കുടിയുടെ എൻ.എസ്.എസ്. യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ നടത്തുന്ന സപ്തദിന സ്പെഷ്യൽ ക്യാമ്പിന് കോൾക്കുന്ന് സേവനഗിരിയിൽ പ്രൗഢമായ തുടക്കമായി. ഡിസംബർ 13 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങ് സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗിന്റെ വൈസ് പ്രിൻസിപ്പലുമായ ഡോ. ക്രിസ്റ്റി ആന്റണി സ്വാഗതം ആശംസിച്ചു. […]
Read more

മൂർക്കനാട് ജി.യു.പി സ്കൂളിൽ ‘ടീ ടോക്ക്’; അധ്യയനവർഷത്തിൽ അഞ്ചാമത്തെ രക്ഷാകർതൃ സംഗമം പൂർത്തിയാക്കി

മലപ്പുറം : അധ്യയന വർഷത്തിൻ്റെ പകുതി പിന്നിടുമ്പോഴേക്കും അഞ്ചാമത്തെ രക്ഷാകർതൃ സംഗമം നടത്തി മൂർക്കനാട് GUP സ്കൂൾ മാതൃകയായി. ‘Tea Talk with Parents’ എന്ന പേരിൽ പുതുമയാർന്ന രൂപത്തിലാണ് രക്ഷാകർതൃ സംഗമം നടത്തിയത്. 35 ഓളം ക്ലാസുകളിലായി നടന്ന പരിപാടിയിൽ, സ്കൂളിലെ 35 ക്ലാസ് റൂമുകളിൽ സ്ഥാപിച്ച സ്മാർട്ട് ടി വി മുഖേന വിദ്യാ സ്റ്റുഡിയോയിൽ നിന്നും ഹെഡ്മാസ്റ്റർ വി. ഷഹീദ് മാസ്റ്റർ രക്ഷിതാക്കളുമായി സംവദിച്ചു.​രക്ഷാകർതൃ സംഗമത്തിൻ്റെ ഭാഗമായി രക്ഷിതാക്കളെ അടുത്തറിയുന്നതിനായി വിവരശേഖരണം നടത്തി. ഹരിത […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

മലപ്പുറം: ജില്ലയിൽ  പോളിങ് സ്റ്റേഷനുകളായും സ്വീകരണ വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെടുപ്പിൻ്റെ തലേ ദിവസമായ ഡിസംബർ 10നും (ബുധൻ) വോട്ടെടുപ്പ് ദിവസമായ ഡിസംബർ 11 നും (വ്യാഴം), വോട്ടെണ്ണൽ കേന്ദ്രങ്ങളായി നിശ്ചിയച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് ഡിസംബർ 13 നും (ശനി) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ മലപ്പുറം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ബ്ലോക്ക്, നഗരസഭ തലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെയുള്ള 27 സ്വീകരണ വിതരണ- വോട്ടെണ്ണൽ കേന്ദ്രങ്ങളും 4343 […]
Read more

സാഹിത്യ ശില്പശാലയിൽ യുപി വിഭാഗം നാടൻ പാട്ടിന് ജില്ലയിൽ ഒന്നാം സ്ഥാനം നേടി എംഎമ്മിലെ വിദ്യാർത്ഥി

കോഴിക്കോട് : വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യ ശില്പ ശാലയിൽ UP വിഭാഗം നാടൻ പാട്ടിനു കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി MGM ലെ വിദ്യാർത്ഥി. എം.ജി.എം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ അലോഗ് കെ.പി യാണ് ഈ നേട്ടം കൈവരിച്ചത്. അലോഗിന്റെ നേട്ടത്തിൽ സ്കൂളിന് അഭിമാനമുണ്ടെന്നു സ്കൂൾ അധികാരികളും,അധ്യാപകരും, രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. അലോഗിനെ സ്കൂളിൽ വെച്ച് പ്രത്യേകം ആദരിക്കുമെന്ന് പ്രധാന അദ്ധ്യാപകൻ അനീഷ് ജോർജും പി.ടി.എ ഭാരവാഹികളും അറിയിച്ചു.
Read more

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ഖാസി ഫൗണ്ടേഷൻ അവാർഡ്

കോഴിക്കോട് : ചരിത്ര പൈതൃകവും സാംസ്കാരിക പാരമ്പര്യവും ഒട്ടുമങ്ങിയിട്ടില്ലാത്ത കോടിയേരി പ്രദേശത്തെ കുറ്റിച്ചിറ മിശ്കാൽ പള്ളിയെ കേന്ദ്രീകരിച്ചുള്ള സാമൂഹിക മത വിദ്യാഭ്യാസ രംഗങ്ങളിലെ സംഭാവനകൾ വിലയിരുത്തി, പ്രശസ്തമായ ഖാസി ഫൗണ്ടേഷൻ അവാർഡ് 2025 സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് പ്രഖ്യാപിച്ചു. ഡിസംബർ 06 ന് നടന്ന ചടങ്ങിൽ, സമൂഹനന്മയ്ക്കായി തുടർച്ചയായി പ്രവർത്തിച്ച മുത്തുക്കോയ തങ്ങളുടെ സേവനങ്ങളെ ഉയർന്ന വിലയിരുത്തി. മതപണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ നിരവധി വിദ്യാഭ്യാസ–ചാരിറ്റി പദ്ധതികൾ നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച്, […]
Read more
Advertisement
WhiteswanTV Footer