Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒന്നാംക്ലാസ് പ്രവേശനത്തിന് അഞ്ചുവയസ്സ് ഇത്തവണയും തുടരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം ഇത്തവണയും അഞ്ചുവയസ്സായി തുടരും. ആറുവയസ്സായി ഉയർത്താനുള്ള തീരുമാനം ഈ അധ്യയനവർഷത്തേക്കും മാറ്റിവെച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആറുവയസ്സെന്ന നിബന്ധന കർശനമാക്കിയാൽ സ്കൂളുകളിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണം കുറയാനിടയുണ്ടെന്നും ഇത് അധ്യാപകരുടെ ജോലിസ്ഥിരതയെ ബാധിക്കാമെന്നുമുള്ള ആശങ്കയെ അടിസ്ഥാനമാക്കിയാണിത്. കഴിഞ്ഞ വർഷങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിരുന്നു.

2023-ൽ മുൻവർഷത്തേക്കാൾ 10,614 കുട്ടികൾ കുറവായിരുന്നു. 2024-ൽ ചെറിയ വർധനയുണ്ടായെങ്കിലും 2025-ൽ വീണ്ടും എണ്ണം 16,500 ആയി കുറഞ്ഞു. ഇതിനെ തുടർന്ന് രക്ഷിതാക്കളും ആശങ്കയിൽ ആയിരുന്നു. കഴിഞ്ഞ വർഷം തന്നെ ഈ വർഷം മുതൽ പ്രവേശന പ്രായം ആറുവയസ്സാക്കുമെന്ന് അറിയിച്ചിരുന്നു. അതനുസരിച്ച് ആറുവയസ്സാകാത്ത കുട്ടികളെ യുകെജിയിലോ അങ്കണവാടികളിലോ തുടരാൻ രക്ഷിതാക്കൾ തയ്യാറെടുപ്പിലായിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ ഇത്തരം കുട്ടികൾക്ക് ഒന്നാം ക്ലാസിൽ പ്രവേശനം നേടാം.

2020-ലെ ദേശീയ വിദ്യാഭ്യാസ നയം ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ്സാണ് നിർദ്ദേശിക്കുന്നത്. ഇതു നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുമ്പ് കത്തയച്ചിരുന്നു. എങ്കിലും കേരളം സ്വന്തം വിദ്യാഭ്യാസ ചട്ടപ്രകാരം ഈ വർഷവും അഞ്ചുവയസ്സെന്ന പ്രായപരിധി തുടരാൻ തീരുമാനിച്ചു.

മേയ് 2 മുതൽ സ്കൂളുകളിൽ പ്രവേശനം ആരംഭിക്കും. ആവശ്യമായ രേഖകൾ ഇല്ലാത്തവർക്ക് താത്കാലിക പ്രവേശനം അനുവദിക്കും. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നൽകും. പ്രവേശന പരീക്ഷയും ഫീസും ഈടാക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

Recent News

Advertisement
WhiteswanTV Footer