Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

ഡോ. ബാബു വർഗീസിന് ഫിലിപ്‌സ് ഇൻവെൻഷൻ അവാർഡ് ഗോൾഡ് മെഡൽ

തൃശ്ശൂർ: ആംസ്റ്റർഡാം  റോയൽ ഫിലിപ്‌സിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരിൽ നിന്നും സീനിയർ സയന്റിസ്റ്റ് ഡോ. ബാബു വർഗീസ് 2025-ലെ അഭിമാനകരമായ ഫിലിപ്‌സ് ഇൻവെൻഷൻ അവാർഡ് ഗോൾഡ് മെഡലിന് അർഹനായി. ബയോഫോട്ടോണിക്സ്, എനർജി-സെൻസിംഗ്, സ്കിൻ ട്രീറ്റ്‌മെന്റ് ടെക്നോളജികൾ തുടങ്ങിയ മേഖലകളിലായി നൂറോളം കണ്ടുപിടിത്തങ്ങളുടെ പേറ്റന്റുകൾ ഡോ. ബാബു വർഗീസിന്റെ പേരിലുണ്ട്. കഴിഞ്ഞ 18 വർഷമായി നെതർലാൻഡ്‌സിലെ ഫിലിപ്‌സിൽ സീനിയർ സയന്റിസ്റ്റ് ആയി പ്രവർത്തിക്കുന്ന അദ്ദേഹം ഈ മേഖലകളിൽ നിരവധി പ്രധാനപ്പെട്ട ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുണ്ട്. എൺപതിലേറെ അന്താരാഷ്ട്ര പ്രബന്ധങ്ങളും […]
Read more

പാലാ രൂപത കോർപ്പറേറ്റ് അധ്യാപക-അനധ്യാപക മഹാസംഗമം ശനിയാഴ്ച

കോട്ടയം: പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിവിധ സ്കൂളുകളിലെ അധ്യാപകർക്കും അനധ്യാപകർക്കുമായി സംഘടിപ്പിക്കുന്ന മഹാസംഗമം ഈ മാസം 20-ാം തീയതി ശനിയാഴ്ച നടക്കും. പാലാ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ രാവിലെ 9.30-ന് ആരംഭിക്കുന്ന സമ്മേളനം പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പാലാ മീഡിയ അക്കാദമിയിൽ അറിയിച്ചു. വികാരി ജനറാൾ മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ടി.പി. ശശികുമാർ മുഖ്യപ്രഭാഷണം […]
Read more

മലപ്പുറത്ത് സ്‌കൂള്‍ ബസില്‍ എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചസംഭവം:ബസ്ക്ലീനര്‍ പിടിയില്‍

മലപ്പുറം: സ്‌കൂള്‍ ബസില്‍ വച്ച് എല്‍.കെ.ജി വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടില്‍ മുഹമ്മദ് ആഷിക്കിനെയാണ് കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പ്രതി ബസിന്റെ പിന്‍സീറ്റില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. കല്‍പകഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
Read more

ബാങ്ക് പ്രവർത്തന സമയത്തിന് മുൻപ് ചെക്ക് പ്രസന്റ് ചെയ്ത പണം തട്ടിയാൽ നഷ്ടപരിഹാരം നൽകണം

കോഴിക്കോട്: ബാങ്കിൽ നിന്ന് ലോൺ എടുക്കുകയും തിരിച്ചടവിനു വേണ്ടി ചെക്ക് കൊടുക്കുകയും ചെയ്യുന്നത് സാധാരണയാണ്. എന്നാൽ ബാങ്കിന്റെ പ്രവർത്തന സമയത്തിന് മുൻപേ തന്നെ ചെക്ക് പ്രസന്റ് ചെയ്തു, പണമില്ലാതെ മടങ്ങിയാൽ വലിയ പെനാൽറ്റി തുക വകവച്ച് എടുക്കുന്ന കഴുത്തറപ്പൻ ബാങ്കിംഗ് സ്ഥാപനങ്ങൾ ഉണ്ട്. ഉപഭോക്താവ് ചോദ്യം ചെയ്താൽ ഞങ്ങളുടെ സിസ്റ്റത്തിൽ രാത്രി 12 മണി കഴിഞ്ഞാൽ പിറ്റേദിവസത്തെ പണം ഇടപാട് തുടങ്ങും എന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയായിരിക്കും ലഭിക്കുന്നത്. ഒരു സാധാരണ ഉപഭോക്താവിന് ഇത് ചോദ്യം ചെയ്യുവാനുള്ള […]
Read more

ആശുപത്രി സേവനങ്ങൾ തടസ്സപ്പെടുന്നതിന് അടിയന്തിര പരിഹാരം കാണണം: ആർജെഡി

മലപ്പുറം: പെരുവള്ളൂർ വൈദ്യുത തടസ്സം കാരണം പറമ്പിൽ പീടിക കുടുംബാരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്ച ലാബ്, ഫിസിയൊ തെറാപ്പി സേവനങ്ങൾ തടസ്സപ്പെട്ട് ധാരാളം രോഗികൾ മടങ്ങിപ്പോയ അവസ്ഥയുണ്ടായത് ദുഃഖകരമാണെന്നും പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നും ആർ ജെ ഡി പെരുവള്ളൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പുതിയ ഭരണ സമിതി അധികാരത്തിൽ വരുന്ന ഉടനെ അടിയന്തിര എച്ച് എം സി യോഗം വിളിച്ച് വിഷയം ചർച്ച ചെയ്ത് പരിഹാരം കാണേണ്ടതുണ്ട്. ലോക് സഭാ -രാജ്യ സഭാ എം പി ഫണ്ട്, […]
Read more

രാജ്യവ്യാപക സെൻസസിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

കോഴിക്കോട്: 2027ലെ രാജ്യവ്യാപക സെൻസസിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം. ഡിജിറ്റൽ സാധ്യതകൾ ഉപയോഗിച്ച് നടപ്പിലാക്കുന്ന ആദ്യ സെൻസസാണിത്. ഇതിനായി 11,718.24 കോടി രൂപയാണ് നീക്കിവെയ്ക്കുക. 2011ലാണ് അവസാനമായി രാജ്യവ്യാപകമായി സെൻസസ് നടത്തിയത്. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കേണ്ടിവന്നിരുന്നു . 2027 ലെ സെൻസസ് ഇന്ത്യയുടെ 16-ാമത് സെൻസസും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെ സെൻസസുമായിരിക്കും. രാജ്യത്തെ ജനങ്ങളുടെ ഭവനം, സൗകര്യങ്ങൾ, ജനസംഖ്യാശാസ്‌ത്രം, വിദ്യാഭ്യാസം, സാമ്പത്തിക പ്രവർത്തനങ്ങൾ, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ഗ്രാമ, പട്ടണ, […]
Read more

മർകസ് ആർട്സ് ഫെസ്റ്റ് ഖാഫിൻ നാളെ തുടക്കമാകും

കോഴിക്കോട്: ജാമിഅമർകസ് വിദ്യാർഥി യൂനിയൻ ഇഹ്‌യാ ഉസ്സുന്ന സംഘടിപ്പിക്കുന്ന മർകസ് ആർട്‌സ് ഫെസ്റ്റ് ഖാഫ് ദി ഒക്ടോ എഡിഷൻ ഈ മാസം 13, 14 തീയതികളിൽ മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റെക്റ്റിഫയിംഗ് ദി വെർച്യൂസ്, മൂല്യ ശോഷണങ്ങൾക്ക് തിരുത്ത് എന്ന പ്രമേയത്തിലാണ് ഈ വർഷം ഫെസ്റ്റ് നടക്കുന്നത്. ഇരുന്നൂറോളം മത്സരയിനങ്ങളിലായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1,500 വിദ്യാർഥികൾ പരിപാടിയിൽ മാറ്റുരക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി എട്ടിന പദ്ധതികൾ നടപ്പാക്കും. 13ന് രാവിലെ […]
Read more

അന്താരാഷ്ട്ര ജൂനിയർ സയൻസ് ഒളിമ്പ്യാഡിൽ മലയാളി തിളക്കം; അസാൻ ജലീലിന് വെങ്കലം

കോഴിക്കോട്: റഷ്യൻ ഫെഡറേഷനിലെ സെറിസ് നഗരം ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര ജൂനിയർ സയൻസ് ഒളിമ്പ്യാഡിൽ (IJSO) കോഴിക്കോട് സ്വദേശിയായ വിദ്യാർഥിക്ക് വെങ്കല മെഡൽ. ഖത്തറിനെ പ്രതിനിധീകരിച്ച് മത്സരിച്ച അസാൻ ജലീൽ മുഹമ്മദ് ആണ് ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ചത്. ഖത്തറിലെ ക്വീൻസ് ഇന്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അസാൻ. കോഴിക്കോട് നരിക്കുനി സ്വദേശിയായ ഇദ്ദേഹം ഡോ. അബ്ദുൽ ജലീലിന്റെയും ഡോ. മുഹമ്മദ് സെഞ്ചു മുഹമ്മദിന്റെയും മകനാണ്.​ലോകമെമ്പാടുമുള്ള ജൂനിയർ വിദ്യാർഥികളുടെ ശാസ്ത്ര പ്രതിഭയെ അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട മത്സരമാണ് […]
Read more

ഏറ്റുമാനൂരിൽ വിദ്യാർഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം; സ്കൂളിന് അവധി പ്രഖ്യാപിച്ചു

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പതിനൊന്ന് വിദ്യാർഥികൾക്കും ഒരധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. പോളിങ് ബൂത്തായി ഉപയോഗിച്ചിരുന്ന ക്ലാസ് മുറിയിൽ ഇരുന്നവർക്കാണ് ചൊറിച്ചിലും ശ്വാസതടസ്സവും അടക്കമുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഉടൻ തന്നെ വിദ്യാർഥികളെ ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഈ ക്ലാസ് മുറിയിൽ കയറിയ മറ്റ് ചില അധ്യാപകർക്കും സമാനമായ ബുദ്ധിമുട്ടുകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ദേഹാസ്വാസ്ഥ്യത്തിന് കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, മുൻകരുതൽ നടപടിയുടെ ഭാഗമായി അധികൃതർ സ്കൂളിന് ഇന്ന് അവധി […]
Read more

കൊടകര സഹൃദയ കോളേജിൽ  അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിച്ചു

തൃശ്ശൂർ: കൊടകര  സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ഓട്ടോണമസിലെ പോസ്റ്റ്‌ഗ്രാജുവേറ്റ് ഇംഗ്ലീഷ് വകുപ്പ്   അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിച്ചു.യൂണിവേഴ്‌സിറ്റി ഓഫ് കോൺനക്റ്റിക്കട്ട് (യു.എസ്.എ) ലെ ഡോ. കാത്രിൻ മയേഴ്സ്, ബനാരസ് ഹിന്ദു യൂണിവേഴ്‌സിറ്റി (വാരണസി) ലെ ഡോ. പ്രദോഷ് കുമാർ മിശ്ര, എന്നിവരും  ചെന്നൈ കോഢിനേറ്റർ ഷിനു ഷോബ വിൻസന്റും സമ്മേളനത്തിൽ മുഖ്യപ്രഭാഷകറായി പങ്കെടുത്തു. ഇന്ത്യൻ പൗരന്മാർക്കുള്ള ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾ സംബന്ധിച്ച പ്രത്യേക ഓൺലൈൻ സെഷനും സംഘടിപ്പിച്ചു. കീ–നോട്ട് പ്രഭാഷണങ്ങൾ, പ്ലീനറി ടോക്കുകൾ, പാനൽ ചർച്ചകൾ, പേപ്പർ […]
Read more
Advertisement
WhiteswanTV Footer