സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

2025 ൽ ജയസൂര്യയുടെ ആദ്യ ചിത്രം വിനായകനൊപ്പം; മിഥുൻ മാനുവൽ തോമസിന്റെ ‘ആട് 3’ ക്രിസ്മസ് റിലീസ്

2025 ൽ ജയസൂര്യയുടെ ആദ്യ ചിത്രം വിനായകനൊപ്പം. ‘ആനുഗ്രഹീതന്‍ ആന്‍റണി’ എന്ന ചിത്രം ഒരുക്കിയ പ്രിന്‍സ് ജോയ് സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. ജയസൂര്യയും വിനായകനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത് ജെയിംസ് സെബാസ്റ്റ്യനാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് മിഥുന്‍ മാനുവല്‍ തോമസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ജയസൂര്യയ്ക്കും വിനായകനും സംവിധായകനുമൊപ്പം നില്‍ക്കുന്ന ചിത്രവും മിഥുന്‍ ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായ ‘കത്തനാര്‍’ എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു. […]
Read more

രേഖാചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

ആസിഫ് അലിയുടെ പുതിയ ചിത്രമായ രേഖാചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സിനിമയുടെ ദൈർഖ്യം കാരണം അഭിനയിച്ച സീൻ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടതറിഞ്ഞ് റിലീസ് ദിനത്തിൽ തിയറ്ററിൽ വെച്ച് പൊട്ടിക്കരഞ്ഞ ജൂനിയർ ആർടിസ്റ്റിനെ ആസിഫ് അലി നേരിൽ കണ്ട് ആശ്വസിപ്പിച്ചത് സമൂഹ മാധ്യമങ്ങൾ ചർച്ചയായിരുന്നു. ഓട്ടോ ഡ്രൈവർ ആയ സുലേഖയാണ് ഒഴിവാക്കപ്പെട്ട രംഗത്തിൽ അഭിനയിച്ചിരുന്നത്. സുലേഖ അഭിനയിച്ച ഒഴിവാക്കപ്പെട്ട രംഗം ഡിലീറ്റഡ് സീൻ ആയി പുറത്തു വിടുമെന്ന് സംവിധായകൻ ജോഫിൻ ടി ചാക്കോ അറിയിച്ചിരുന്നു. ആ […]
Read more

നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു

മുംബൈ: നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു. പുലര്‍ച്ചെ 2.30 ഓടെയാണ് നടന്റെ ബാന്ദ്രയിലെ വസതിയില്‍ മോഷ്ടാക്കള്‍ എത്തിയത്. മോഷ്ടാക്കളെ പ്രതിരോധിക്കുന്നതിനിടെ സെയ്ഫ് അലി ഖാന് കുത്തേൽക്കുകയായിരുന്നു. താരത്തിന്റെ നട്ടെല്ലിൽ നിന്ന് കത്തി പുറത്തെടുക്കാൻ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. മുറിവിൽ നിന്നും രണ്ടര ഇഞ്ചോളം വരുന്ന കത്തിയുടെ കഷ്ണം പുറത്തെടുത്തു. താരം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതില്‍ നിന്നാണ് ഒരു അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ […]
Read more

ഇന്ദ്രൻസ് – മധുബാല ചിത്രം വാരണാസിയിൽ പൂർത്തിയായി

പൂർണമായും വാരണാസിയിൽ ചിത്രീകരിച്ച ചിത്രം പ്രൊഡക്ഷൻ നമ്പർ 1ന്റെ ഷൂട്ടിംഗ് പാക്കപ്പായി. ഇന്ദ്രൻസും മധുബാലയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് നിർമ്മിച്ചത് .കുറെ വർഷക്കാലത്തെ ഇടവേളക്ക് ശേഷമാണ് മലയാളത്തിൽ ശക്തമായ കേന്ദ്ര കഥാപാത്രത്തിൽ മധുബാല അഭിനയിക്കുന്നത്. എന്റെ നാരായണിക്ക് എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് വർഷാ വാസു​ദേവാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. കൂടാതെ പൂർണ്ണമായും വാരണാസിയിൽ ഷൂട്ട് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത […]
Read more

സൂര്യയുടെ ”റെട്രോ” ഒടിടി റെറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സിന്

തമിഴകത്തിന്റെ പ്രിയതാരം സൂര്യ നായകനായി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് റെട്രോ. മെയ് ഒന്നിന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സിനാണ്. ഏകദേശം 80 കോടിക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ട്. പൂജ ഹെഗ്‌ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി ഉണ്ടാകും. ജാക്കിയും മായപാണ്ടിയുമാണ് കലാസംവിധാനം നിര്‍വഹിക്കുക. ശ്രേയസ് കൃഷ്ണയാണ് […]
Read more

ബൈജു എഴുപുന്ന സംവിധാനംചെയ്യുന്ന കൂടോത്രം;ഫസ്റ്റ്ലുക്ക് പോസ്റ്റർ മമ്മൂട്ടിക്കമ്പനി പ്രകാശനം ചെയ്തു

പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി 15-ന് വൈകുന്നേരം ഏഴുമണിക്ക് മമ്മൂട്ടിക്കമ്പനിയും, തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയും പ്രകാശനം ചെയ്തു. സാൻജോ പ്രൊഡക്ഷൻ ആൻ്റ് ദേവഭയം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സിജി. കെ. നായർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇടുക്കിയിലെ കഞ്ഞിക്കുഴി, ചേലച്ചുവട്, ചെറു തോണി ഭാഗങ്ങളിലായി പുരോഗമിച്ചു വരുന്നു. തികച്ചും സാധാരണക്കാർ താമസിക്കുന്ന ഒരു മലയോര ഗ്രാമത്തിൽ ഒരു […]
Read more

കലാമണ്ഡലത്തിന് ആദ്യ നൃത്ത അധ്യാപകൻ; ഭരതനാട്യം അധ്യാപകനായി ആർഎൽവി രാമകൃഷ്ണൻ

തൃശൂർ: കേരള കലാമണ്ഡലത്തിൽ ആദ്യ നൃത്ത അധ്യാപകനായി സ്ഥാനമേറ്റ് ആർ എൽ വി രാമകൃഷ്ണൻ. അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പ്രവേശിക്കും. കേരള ചരിത്രത്തിൽ ആദ്യമായാണ് നൃത്ത അധ്യാപകനായി ഒരു പുരുഷന്‍ ജോലിയില്‍ പ്രവേശിക്കുന്നത്. പ്രശസ്ത നടൻ കലാഭവൻ മണിയുടെ സഹോദരൻ ആണ് രാമകൃഷ്ണൻ.
Read more

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; മൂന്ന് പേർ പിടിയിൽ

ബോളിവുഡ് താരം സൈഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ . കസ്റ്റഡിയിലുള്ളവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു .മുംബൈ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വെച്ച് സെയ്ഫ് അലി ഖാന് മോഷ്ടാവിൽ നിന്നും കുത്തേറ്റത്. കവർച്ചക്കെത്തിയ മോഷ്ടാവാണ് കുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. നടന് ആറ് തവണ കുത്തേറ്റെന്നാണ് വിവരം. കൂടാതെ സംഘർഷത്തിനിടെ, വീട്ടിലെ പരിചാരകന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.നിലവിൽ നടൻ മുംബൈ ലീലാവതി ആശുപത്രിയിൽ […]
Read more

ജയിലർ 2 : അനിരുദ്- നെൽസൺ കോംബോയിൽ അന്നൗൺസ്‌മെന്റ്

നെൽസൺ സിനിമകളുടെ അന്നൗൺസ്‌മെന്റ് വിഡിയോകൾക്ക് സിനിമയേക്കാൾ ആരാധകരാണ് ഉള്ളത്. നെൽസണും അനിരുദും പിന്നെ സിനിമയിലെ നായകനും കൂടി ചേർന്നുള്ള അന്നൗൺസ്‌മെന്റ് വിഡിയോകൾക്ക് പൊതുവെ കാഴ്ചക്കാർ ഏറെയാണ്. ഇതുവരെ വന്ന ശിവകാർത്തികേയൻ- അനിരുദ്- നെൽസൺ കോംബോയിലുള്ള അന്നൗൺസ്‌മെന്റ് വീഡിയോകളാണ് ആരാധകർക്ക് ഏറെ പ്രിയം. ദാ അതുപോലൊരു അന്നൗൺസ്‌മെന്റ് വീഡിയോ ആയി നെൽസണും അനിയും വീണ്ടും എത്തിയിരിക്കുന്നു. രജനികാന്തിന്റെ സൂപ്പർ ഹിറ്റ് സിനിമയായ ജയിലറിന്റെ രണ്ടാം വരവാണ് ഇത്തവണ അന്നൗൺസ്‌മെന്റിലൂടെ അറിയിച്ചിരിക്കുന്നത്. 2023 ലെ വമ്പൻ ഹിറ്റായിരുന്നു രജനികാന്ത് നായകനായി […]
Read more

നെറ്റ്ഫ്‌ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മൂന്നാമത്തെ സീരീസ് ഇത് !

നെറ്റ്ഫ്‌ളിക്സില്‍ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മൂന്നാമത്തെ സീരീസ് ആയി മാറി സ്ക്വിഡ് ഗെയിം 2 . ഒരൊറ്റ സീസണ്‍ കൊണ്ട് തന്നെ സീരീസ് പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടാനും ഈ കൊറിയന്‍ സീരീസിന് സാധിച്ചിരുന്നു. കൂടാതെ സിരീസിൽ ഉപയോഗിച്ചിരുന്ന ഗെയിമുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ ഭാഗമാണ് നെറ്റ്ഫ്‌ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഒന്നാമത്തെ സീരീസ്. 265 മില്യണ്‍ ആളുകളാണ് ആദ്യ ഭാഗം കണ്ടത്. രണ്ടാം ഭാഗം കണ്ടത്ത് 152.5 […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.