സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

” ലവ്ഡേൽ ” ഫെബ്രുവരി 7-ന് പ്രദർശനത്തിനെത്തുന്നു

രേഷ രഞ്ജിത്ത്, രമ ശുക്ല, ജസ്പ്രീത് സിംഗ്, മീനാക്ഷി അനീഷ്, ബാജിയോ ജോർജ്ജ്, ജോഹാൻ എം ഷാജി, വിഷ്ണു സജീവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനു ശ്രീധർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ലവ്ഡേൽ ” ഫെബ്രുവരി ഏഴിന് പ്രദർശനത്തിനെത്തുന്നു. ആംസ്റ്റർ ഡാം മൂവി ഇൻ്റർ നാഷണലിന്റെ ബാനറിൽ രേഷ്മ സി എച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ തോമസ് ടി ജെ നിർവ്വഹിക്കുന്നു. സംഗീതം-ഫ്രാൻസിസ് സാബു, എഡിറ്റിംഗ്-രതീഷ് മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ-ഹോച്മിൻ,മേക്കപ്പ്-രജീഷ് ആർ പൊതാവൂർ,ആർട്ട്- ശ്രീകുമാർ […]
Read more

“സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്സ് ഫിലിം അക്കാദമി”

സിനിമ മോഹങ്ങൾക്ക് ചിറകു നൽകാൻ പുതിയ ഫിലിം അക്കാദമി കൂടി എത്തുന്നു. “സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്സ് ഫിലിം അക്കാദമി”. അക്കാദമിയുടെ വെബ്സൈറ്റ് ലോഞ്ച് നടൻ സുരേഷ് ഗോപി നിർവഹിച്ചു. അത്യാധുനിക സൗകര്യങ്ങളുമായി കോട്ടയം പുതുപ്പള്ളിയില്‍ ആരംഭിക്കുന്ന SPEFA (Sanjay padiyoor Entertainments Film Academy) യുടെ വെബ്സൈറ്റ് ലോഞ്ച് ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രി (പെട്രോളിയം, ടൂറിസം) ശ്രീ സുരേഷ്ഗോപി തിരുവനന്തപുരം ഓ ബൈ ടമാര ഹോട്ടലിൽ വച്ച് നിര്‍വഹിച്ചു. ചടങ്ങില്‍ ഫൗണ്ടർ, സിഇഒ സഞ്ജയ്‌ പടിയൂർ, ചെയർമാൻ […]
Read more

ലഹരി ഇടപാട് കേസ്: നടി രാഗിണി ദ്വിവേദിക്കും സുഹൃത്തിനുമെതിരായ നിയമനടപടികള്‍ റദ്ദാക്കി

ബെംഗളൂരു: കന്നഡ സിനിമാരംഗത്തെ ലഹരി ഇടപാട് കേസില്‍ നടി രാഗിണി ദ്വിവേദിക്കും റിയല്‍ എസ്റ്റേറ്റ് വ്യവസായി പ്രശാന്ത് രംഗയ്ക്കും എതിരായ നിയമനടപടികള്‍ റദ്ദാക്കി. കര്‍ണാടക ഹൈക്കോടതിയാണ് നിയമനടപടി റദ്ദാക്കിയിരിക്കുന്നത്. ലഹരിപ്പാര്‍ട്ടി നടത്തിയതിനോ ലഹരി ഇടപാട് നടത്തിയതിനോ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡര്‍ വിലയിരുത്തിയത്. വിവിധ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വിഐപികളെ പങ്കെടുപ്പിച്ച് ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിച്ചതില്‍ 2020 സെപ്റ്റംബര്‍ നാലിനാണ് ബെംഗളൂരു കോട്ടണ്‍പേട്ട് പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ രണ്ടും നാലും പ്രതികളായിരുന്നു […]
Read more

ബോബി ചെമ്മണ്ണൂർ നിയമത്തിനതീതനല്ല; ജാമ്യം റദ്ദാക്കും

കൊച്ചി: നടിക്കെതിരെ അധിക്ഷേപം നടത്തിയ കേസിൽ ഹൈക്കോടതിയുടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം റദ്ദാക്കും. ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് ഇറങ്ങാൻ ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചിരുന്നു. സംഭവത്തിൽ ബോബി ചെമ്മണ്ണൂർ കോടതിയെ നിന്ദിച്ചതിനെ തുടർന്നാണ് കോടതി രൂക്ഷമായ നിലപാട് സ്വീകരിച്ചത്. ബോബി നാടകം കളിക്കരുത് എന്ന് ഹൈക്കോടതി വിമർശിച്ചു. 12 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം ബോബിയുടെ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു. ജാമ്യം റദ്ദാക്കാൻ നോട്ടീസും നൽകും. ഇന്നലെ വൈകീട്ട് 4 .08 […]
Read more

മാത്യു തോമസ് നായകനായി എത്തുന്ന ചിത്രം ‘ലൗലി’, നായിക ഈച്ച!; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൊച്ചി: മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ‘ലൗലി’ ഏപ്രിൽ നാലിന് തിയേറ്ററുകളിലേക്ക്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന സവിശേഷതയും ‘ലൗലി’യ്ക്കുണ്ട്. മാത്യു തോമസ് നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് ഒരു ഈച്ചയാണെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അടുത്തിടെ തിയേറ്ററുകളിൽ ചിത്രത്തിന്‍റെ ട്രെയിലര്‍ കാണിച്ചപ്പോള്‍ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.ചിത്രത്തിന്റെ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു. ഒരു വലിയ ഈച്ചയുടെ മുന്നിൽ ഒരു കുഞ്ഞ് മനുഷ്യൻ […]
Read more

ബോബി ചെമ്മണ്ണൂരിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹെെക്കോടതി

കൊച്ചി: ലൈംഗികാതിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച വിധിയില്‍ രൂക്ഷപരാമര്‍ശവുമായി ഹൈക്കോടതി. ബോബി ചെമ്മണ്ണൂര്‍ മറ്റുള്ളവരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്നും ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ കോടതി പറഞ്ഞിട്ടുണ്ട്. ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ബോബി ചെമ്മണ്ണൂര്‍ അന്‍പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കരുത്, സമാന സ്വഭാവമുള്ള കുറ്റകൃത്യത്തില്‍ […]
Read more

എഎംഎംഎ ട്രഷറർ സ്ഥാനം ഒഴിഞ്ഞ് ഉണ്ണി മുകുന്ദൻ

മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ എഎംഎംഎയുടെ ട്രഷറര്‍ സ്ഥാനം രാജിവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. തിരക്കുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ഏറെ ഹൃദയഭാരത്തോടെ താന്‍ സ്ഥാനം ഒഴിയുകയാണെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഉണ്ണി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഏറെ ആലോചനകള്‍ക്ക് ശേഷമാണ് താന്‍ ഈ തീരുമാനമെടുക്കുന്നതെന്നും എഎംഎംഎ ട്രഷറര്‍ സ്ഥാനം തന്നെ സംബന്ധിച്ചിടത്തോളം ഏറെ ആവേശകരമായ അനുഭവമായിരുന്നുവെന്നും ഉണ്ണി പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‘പ്രിയപ്പെട്ടവരേ, ഈ സന്ദേശം നിങ്ങളിലേക്ക് നല്ല രീതിയില്‍ തന്നെ എത്തുമെന്ന് വിശ്വസിക്കുന്നു. ഏറെ […]
Read more

ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാം: ഹൈക്കോടതി

കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യാപേക്ഷയിൽ ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. ജാമ്യം അനുവദിക്കാമെന്ന് പറഞ്ഞ കോടതി ഇത് സംബന്ധിച്ച ഉത്തരവ് മൂന്നരയ്ക്ക് നൽകും. ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അധിക്ഷേപിക്കുന്നു എന്നും, ബോബിയുടെ പരാമർശത്തിൽ ദ്വയാർത്ഥ പ്രയോഗം ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യഹര്‍ജി പരിഗണിച്ചത്. ബോബിയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തു. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ വിടുന്നതെന്തിനെന്ന് കോടതി തിരിച്ചും ചോദിച്ചു. നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും […]
Read more

ഒരു വർഷം ഇടവേളയെടുക്കുന്നു; പ്രഖ്യാപനവുമായി ഡാബ്സീ

ഒരു വർഷത്തെ ഇടവേള പ്രഖ്യാപിച്ച് ഗായകൻ ഡാബ്സീ. വ്യക്തിപരമായ വളർച്ചയും സർഗ്ഗാത്മകതയും ആണ് ഇടവേളയ്ക്ക് പിന്നിലെ കാരണമെന്നാണ് ഡാബ്സീ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഇടവേള പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്. മലയാളി റാപ്പറും ഗായകനും ഗാനരചയിതാവുമായ ഡാബ്‌സി മലപ്പുറം സ്വദേശിയാണ്. തല്ലുമാല എന്ന ചിത്രത്തിലെ ‘മണവാളൻ തഗ്’ എന്ന ഗാനത്തിലൂടെയാണ് റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ‘മാർക്കോ’ സിനിമയിലെ ഒരു ഗാനവുമായി ബന്ധപ്പെട്ട് ഡാബ്സീ വിവാദത്തിൽപെട്ടിരുന്നു. ‘പ്രിയരേ, നിങ്ങളുമായി ചില പ്രധാനപ്പെട്ട വിവരം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. വളരെയധികം ആലോചനകൾക്കും പരിഗണനകൾക്കും […]
Read more

ബോബി ചെമ്മണ്ണൂരിന് ജാമ്യം: ജാമ്യാപേക്ഷയില്‍ ഉത്തരവ് മൂന്നരയ്ക്ക്

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം. ഹൈക്കോടതിയാണ് ബോബി ചെമ്മണ്ണൂറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യം അനുവദിക്കാമെന്ന് വാക്കാലാണ് കോടതി പറഞ്ഞിരിക്കുന്നത്. ബോബി ചെമ്മണ്ണൂര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഉത്തരവ് മൂന്നരയ്ക്ക് വരും. ദ്വയാര്‍ത്ഥ പ്രയോഗം ഇല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂര്‍ പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും കോടതി പറഞ്ഞു. 7 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമേ ഉള്ളൂ എന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. പ്രതി സ്ഥിരമായി ഇത്തരം പരമാര്‍ശങ്ങള്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.