സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

സിനിമകള്‍ വ്യാജമായി ചിത്രീകരിക്കാന്‍ റീക്ലെയിനര്‍ സീറ്റുകള്‍ തെരഞ്ഞെടുക്കും; വെളിപ്പെടുത്തലുമായി തമിഴ് റോക്കേഴ്‌സ്

കൊച്ചി: ‘അജയന്റെ രണ്ടാം മോഷണം’ സിനിമ വ്യാജമായി ചിത്രീകരിച്ച സംഭവത്തില്‍ തമിഴ് റോക്കേഴ്സിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കിടക്കാവുന്ന സീറ്റുകള്‍ ഉള്ള തിയറ്ററുകളാണ് ചിത്രീകരണത്തിനായി തിരഞ്ഞെടുക്കുന്നതെന്നും റീക്ലെയിനര്‍ സീറ്റില്‍ ഇരുന്നുകൊണ്ടാണ് സംഘം ഈ വിധം സിനിമകള്‍ ക്യാമറയില്‍ പകര്‍ത്തുന്നതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. തമിഴ്‌നാട്ടിലെയും ബെംഗ്ളൂരുവിലെയും മള്‍ട്ടിപ്ലക്സ് തിയറ്റുകളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. റിക്ലെയിനര്‍ സീറ്റുകള്‍ക്കൊപ്പം പുതപ്പുകളും ലഭിക്കും. ഇതില്‍ ക്രമീകരിക്കുന്ന ക്യാമറകളിലാണ് സിനിമ പകര്‍ത്തുക. നാലോ അഞ്ചോ പേര്‍ ചേര്‍ന്ന് മധ്യനിരയില്‍ തന്നെയാവും ടിക്കറ്റെടുക്കുക. ക്യത്യമായി […]
Read more

ലഹരി കേസില്‍ ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം

കൊച്ചി: ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം. കേസുമായി ബന്ധപ്പെട്ട്അറസ്റ്റിലായ ഗുണ്ടാ നേതാവ് ബിനു ജോസഫുമായി ശ്രീനാഥ് ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. പൊലീസ് ചോദ്യചെയ്യലില്‍ ശ്രീനാഥ് ഭാസിയുടെ മൊഴിയിലെ വൈരുദ്ധ്യവും പൊലീസ് പരിശോധിക്കും. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ അറസ്റ്റിന് പിന്നാലെയാണ് ലഹരിക്കേസില്‍ അന്വേഷണം ശ്രീനാഥ് ഭാസിയിലേക്കും പ്രയാഗയിലേക്കും നീണ്ടത്. ഇരുവരെയും ചോദ്യംചെയ്യലിനായി പൊലീസ് നോട്ടീസ് അയച്ചിരുന്നു. ചോദ്യംചെയ്യലില്‍ പ്രയാഗയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിരിക്കുകയാണ്. […]
Read more

യൂട്യൂബ് ചാനലിലുടെ സ്ത്രീത്വത്തെ അപമാനിച്ചു; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ പരാതിയുമായി നടി

കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുമായി നടി. നടിമാരായ സ്വാസിക, ബീന ആന്റണി എന്നിവര്‍ക്കും നടനും ബീനാ ആന്റണിയുടെ ഭര്‍ത്താവുമായ മനോജിനുമെതിരെയാണ് കേസ്. പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. പ്രമുഖ നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ താരങ്ങള്‍ യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് നടി പരാതിയില്‍ വ്യക്തമാക്കിയത്. യൂട്യൂബിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ബീനാ ആന്റണിക്കും മനോജിനും സ്വാസികയ്ക്കുമെതിരെ കഴിഞ്ഞ ആഴ്ചയാണ് ആലുവ സ്വദേശിനിയായ നടി […]
Read more

‘ ക്രൗര്യം ‘ ഒക്ടോബര്‍ 18-ന് പ്രദര്‍ശനത്തിനെത്തുന്നു

പുതുമുഖം സിനോജ് മാക്‌സ്,ആദി ഷാന്‍, അഞ്ചല്‍,നൈറ നിഹാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയില്‍, മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകള്‍ക്കു ശേഷം സന്ദീപ് അജിത് കുമാര്‍ സംവിധാനം ചെയുന്ന ‘ ക്രൗര്യം ‘ ഒക്ടോബര്‍ പതിനെട്ടിന് പ്രദര്‍ശനത്തിനെത്തുന്നു. വിജയന്‍ വി നായര്‍, കുട്ട്യേടത്തി വിലാസിനി, റോഷില്‍ പി രഞ്ജിത്ത്, നിസാം ചില്ലു,ഗാവന്‍ റോയ്,നിമിഷ ബിജോ, പ്രഭ വിജയമോഹന്‍, ഇസ്മായില്‍ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, ഷൈജു ടി വേല്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാനന്തവാടി ടാകീസിന്റെ […]
Read more

ആലൻ – ഓഡിയോ, ട്രെയ്ലർ പ്രകാശനം ഭാഗ്യരാജ് ചെന്നൈയിൽ നിർവ്വഹിച്ചു

കാറോട്ടിയിൻ കാതലി എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങിയ സംവിധായകനും, നിർമ്മാതാവുമായ ശിവ ആർ രചനവും, സംവിധാനവും നിർവ്വഹിക്കുന്ന ആലൻ എന്ന തമിഴ് ചിത്രത്തിൻ്റെ ഓഡിയോ, ടെയ്ലർ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നടന്നു. നടനും, സംവിധായകനുമായ ഭാഗ്യരാജാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. അണിയറ പ്രവർത്തകരും ,നടീനടന്മാരും ചടങ്ങിൽ പങ്കെടുത്തു. ത്രി എസ് പിക്ച്ചേഴ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രം ഉടൻ തീയേറ്ററിലെത്തും. ജീവി, 8 തോട്ടക്കാരൻ, വനം, […]
Read more

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡിലെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിലെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഉപഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറയുക. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണയാണ് നിയമ വിരുദ്ധമായി പരിശോധിക്കപ്പെട്ടത്. മെമ്മറി കാര്‍ഡ് പരിശോധിക്കപ്പെട്ടുവെന്നതില്‍ സംശയമില്ലെന്നും ആര് എന്തിന് പരിശോധിച്ചുവെന്ന് കണ്ടെത്തണമെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. അതിജീവിതയുടെ ഹര്‍ജിയെ അനുകൂലിച്ചാണ് സംസ്ഥാന സര്‍ക്കാരും നിലപാട് എടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് […]
Read more

ചര്‍ച്ചകളില്‍ ഇടംനേടി രജനിയുടെ വേട്ടയ്യന്‍റെ ആദ്യ ദിന കളക്ഷന്‍

ടി.ജി. ജ്ഞാനവേലിന്‍റെ സംവിധാനത്തില്‍ എത്തിയ വേട്ടയ്യൻ തിയേറ്ററുകളില്‍ ആടിത്തിമിര്‍ക്കുകയാണ്. വേട്ടയ്യന്‍റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബോക്സ് ഓഫീസിൽ മികച്ച ഓപ്പണിങ് ആണ് ചിത്രത്തിനും ലഭിച്ചിരിക്കുന്നത്. സാക്നിൽക് റിപ്പോർട്ടനുസരിച്ച് 30 കോടിയാണ് ആദ്യ ദിനം വേട്ടയ്യൻ സ്വന്തമാക്കിയിരിക്കുന്നത്. തമിഴിൽ 26 കോടിക്ക് മുകളിൽ കളക്ട് ചെയ്ത ചിത്രം കന്നട ഹിന്ദി തെലുങ്ക് ഭാഷകളിലാണ് ബാക്കി കളക്ഷൻ നേടുന്നത്. രജനിയുടെ മുൻ റിലീസായ ജയിലറുമായി ചിത്രത്തെ താരതമ്യപ്പെടുത്തുമ്പോൾ വേട്ടയ്യന് പ്രതീക്ഷിച്ച കളക്ഷൻ ബോക്സ് ഓഫീസിൽ ഉണ്ടാക്കാൻ […]
Read more

അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ടൊവിനോ നായകനായ അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കാക്കനാട് സൈബര്‍ ക്രൈം പോലീസ് ബെംഗളൂരുവില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വ്യാജ പതിപ്പ് ഇറങ്ങി 30 ദിവസത്തിനകമാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്. പ്രതികള്‍ മലയാളികളാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. പ്രതികളെ ഇന്ന് വൈകീട്ട് കാക്കനാട് എത്തിക്കും. സംഭവത്തില്‍ പ്രതികരണവുമായി ടൊവിനോയും നിര്‍മാതാക്കളിലൊരാളായ ലിസ്റ്റിന്‍ സ്റ്റീഫനും രംഗത്തുവരികയും ചെയ്തിരുന്നു. ഫാന്റസി ആക്ഷന്‍ ഴോണറില്‍ ത്രിഡിയില്‍ ഒരുക്കിയ ചിത്രത്തിന് മികച്ച […]
Read more

സംവിധായകനും കൂട്ടാളിക്കുമെതിരെ പീഡനപരാതിയുമായി സഹസംവിധായിക

കൊച്ചി: സഹ സംവിധായികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകനും കൂട്ടാളിക്കുമെതിരെ കേസ്. മാവേലിക്കര സ്വദേശിനിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മരട് പൊലീസിനാണ് ഇവര്‍ പരതി നല്‍കിയിരിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചുവെന്നാണ് പരാതി. വിജിത്ത് സിനിമാ മേഖലയിലെ സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണെന്ന് പരാതിക്കാരി ആരോപിക്കുന്നു.
Read more

ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് പ്രയാഗ മാര്‍ട്ടിന്‍ ഹാജരായി

കൊച്ചി: ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിന്‍ ഹാജരായി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ് അയച്ചിരുന്നു. ശ്രീനാഥ് ഭാസി ഉച്ചയോടെ മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. പ്രാഥമിക ഘട്ട ചോദ്യം ചെയ്യലായിരിക്കും ഇന്ന് നടക്കുക. ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിയോട് പത്തും പ്രയാഗ മാര്‍ട്ടിനോട് പതിനൊന്നും മണിക്ക് ഹാജരാകാനായിരുന്നു പൊലീസ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പൊലീസിന്റെ തന്നെ അസൗകര്യത്തില്‍ സമയം മാറ്റുകയായിരുന്നു. കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന കാര്യത്തിലാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.