സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

ആര്‍ഡിഎക്സിന്റെ സിനിമ നിര്‍മാതാക്കള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി:മലയാളത്തിലെ വന്‍വിജയമായ ചിത്രം ആര്‍ഡിഎക്‌സിന്റെ സിനിമ നിര്‍മാതാക്കള്‍ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി.വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നാണ് പരാതി.തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ് പൊലീസില്‍ പരാതി നല്‍കിയത്.ആര്‍ഡിഎക്‌സ് സിനിമ നിര്‍മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് അഞ്ജന അബ്രഹാമിന്റെ പരാതി. സിനിമയ്ക്കായി 6 കോടി രൂപയാണ് പരാതിക്കാരി നല്‍കിയത്.30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം.എന്നാല്‍ സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ല എന്ന് പരാതിക്കാരി പറയുന്നു.വ്യാജ രേഖകള്‍ ഉണ്ടാക്കി നിര്‍മ്മാണ ചിലവ് […]
Read more

‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി:മലയാള സിനിമയുടെ താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു.കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്.താരസംഘടനയായ ഇടവേള ബാബുവിന്റെ പിന്‍ഗാമിയായിട്ടാണ് താരം എത്തുന്നത്.’അമ്മ’യുടെ മൂന്ന് വര്‍ഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്.ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു.ജഗദീഷും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ പദവിയിലേക്ക് നടന്‍ ഉണ്ണി മുകുന്ദന്‍ എതിരില്ലാതെ […]
Read more

‘കൊണ്ടൽ’; ആർ.ഡി.എക്സിന് ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്‍റെ പുതിയ ചിത്രം

ആർ.ഡി.എക്സിന്‍റെ വൻ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയാ പോൾ നിർമിക്കുന്ന പുതിയ ചിത്രമായ ‘കൊണ്ടൽ’ ടൈറ്റിൽ ലോഞ്ചിങ് നടന്നു. പുതുമുഖമായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായകൻ ആന്‍റണി വർഗീസാണ്. കടലിൽ നിന്നും കരയിലേക്കു വീശുന്ന നാലാം കാറ്റിനെയാണ് കൊണ്ടൽ എന്നു പറയുന്നത്. കടലാണ് ചിത്രത്തിന്‍റെ പ്രധാന പശ്ചാത്തലം. ചിത്രത്തിന്‍റെ 90 ശതമാനം വരുന്ന രംഗങ്ങളും കടലാണ്. 110 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ സിനിമക്ക് വേണ്ടി വന്നത്. രാമേശ്വരം, അഞ്ചുതെങ്ങ്, […]
Read more

ആരാധകര്‍ക്ക് ആവേശമായി സൂര്യയുടെ ‘കങ്കുവ’ എത്തുന്നു

സൂര്യ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ.ചിത്രത്തിന് ഓരോ അപ്‌ഡേറ്റുകളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധാനം.ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.ഈ വര്‍ഷം ഒക്ടോബര്‍ 10നാണ് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമ 38 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്‌സ് സ്‌ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. മൂന്ന് വ്യത്യസ്ത […]
Read more

മണവാട്ടി ആകാനൊരുങ്ങി നടി മീര നന്ദൻ

മുല്ല എന്ന ഒറ്റച്ചിത്രം മതി മലയാളികൾക്ക് നടി മീര നന്ദനെ ഓർക്കാൻ . സംവിധായകൻ ലാൽജോസ് ആണ് മീരയെ മലയാളികൾക്ക് സമ്മാനിച്ചത് .ശാലീന സൗന്ദര്യമുള്ള ഒരു നടൻ പെൺകുട്ടിയെയാണ് മീരാനന്ദൻ അവതരിപ്പിച്ചത് .ഇപ്പോഴിതാ ​തൻ്റെ വിവാഹ വിശേഷങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത്.കഴിഞ്ഞ സെപ്റ്റംബര്‍ 13-നായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് മീരയുടെ വരന്‍. കൊച്ചിയില്‍ നടന്ന വിവാഹ നിശ്ചയത്തില്‍ ശ്രിന്ദ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്. ഇപ്പോഴിതാ മെഹന്ദി ചടങ്ങില്‍ […]
Read more

ലണ്ടനിൽ അവധിയാഘോഷിച്ച് മമ്മൂട്ടിയും ദുൽഖറും

സിനിമയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ല‍ണ്ടനിൽ അവധിക്കാലം ആസ്വദിക്കുകയാണ് സിനിമാതാരം മമ്മൂട്ടിയും ദുൽഖർ സൽമാനും.ലണ്ടൻ ന​ഗരത്തിലൂടെ അടിച്ചുപൊളിച്ചു നചക്കുന്ന താ​​രങ്ങളുടെ വീഡിയോ സമൂ​ഹമാധ്യമങ്ങളിൽ ഇപ്പോൾ വയറലാണ്.തിരക്കേറിയ ഒരു തെരുവിൽനിന്നുള്ളതാണ് പുറത്തുവന്നിരിക്കുന്ന വീഡിയോ. ഡാർക്ക് ആഷ് നിറത്തിലുള്ള വസ്ത്രത്തിൽ സ്റ്റൈലിഷായാണ് മമ്മൂട്ടിയെ വിഡിയോയിൽ കാണാനാവുക. ഐസ്-ബ്ലൂ ഷർട്ടിൽ സ്റ്റൈലിഷ് ലുക്കിലാണ് ദുൽഖർ എത്തിയത്. ദുൽഖർ ആരോടോ സംസാരിക്കുന്നതും കാണാം. ജൂൺ അവസാനത്തോടെ മമ്മൂട്ടി നാട്ടിലേക്ക് മടങ്ങും. വൈശാഖ് സംവിധാനം ചെയ്ത ടർബോ ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബസൂക്കയാണ് […]
Read more

അല്ലു സിരീഷിനെ കണ്ടാൽ ടോം ക്രൂസിനെപ്പോലെ തോന്നി; അജ്മൽ

തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ സഹോദരനും തെലുങ്കിലെ ജനപ്രിയനായ യുവതാരവുമാണ് അല്ലു സിരീഷ്. ബഡ്ഡി എന്ന ചിത്രമാണ് സിരീഷിന്റേതായി വരാനിരിക്കുന്നത്. മലയാളീ താരം അജ്മൽ അമീറിന്റെ ഉപമയിൽ ഞെട്ടി ആരാധകലോകം. തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ സഹോദരനും തെലുങ്കിലെ ജനപ്രിയനായ യുവതാരവുമായ അല്ലു സിരീഷിനെ ഹോളിവുഡ് താരം ടോം ക്രുസിനോടാണ് അജ്മൽ ഉപമിച്ചത് .ബഡ്ഡി എന്ന ചിത്രമാണ് സിരീഷിന്റേതായി വരാനിരിക്കുന്നത്. മലയാളി താരം അജ്മൽ അമീറാണ് ബഡ്ഡിയിലെ വില്ലൻവേഷത്തിലെത്തുന്നത്. ബഡ്ഡിയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെയാണ് സിരീഷിനെഅജ്മൽ ഹോളിവുഡ് […]
Read more

നടി സൊനാക്ഷി വിവാഹിതയായി;വരന്‍ നടന്‍ സഹീര്‍ ഇക്ബാല്‍

ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇക്ബാലും വിവാഹിതരനായി.സൊനാക്ഷിയുടെ ബാന്ദ്രയിലുള്ള വീട്ടില്‍ വച്ചായിരുന്നു വിവാഹം.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.സിവില്‍ മാര്യേജ് ആയാണ് ചടങ്ങ് നടത്തിയത്.താരങ്ങള്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.ആരാധകര്‍ ഇതിനോടകം ചിത്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ഈ ദിവസം, ഏഴ് വര്‍ഷം മുമ്പ് (23.06.2017) ഞങ്ങള്‍ പരസ്പരം കണ്ണുകളില്‍ ശുദ്ധമായ പ്രണയം കണ്ടു. ആ പ്രണയത്തെ മുറുകെ പിടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇന്ന് ആ സ്‌നേഹം എല്ലാ വെല്ലുവിളികളിലൂടെയും വിജയങ്ങളിലൂടെയും ഞങ്ങളെ ഒന്നിച്ചു. […]
Read more

‘ഇടീം മിന്നലും’ ഫസ്റ്റ് ലുക്ക്‌ മോഷൻ പോസ്റ്റർ പുറത്ത്

കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിൻ്റെ പശ്ചാത്തലത്തിൽ ന‍ർമത്തിന് പ്രാധാന്യം നൽകി അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രത്തിൻ്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ നടൻ ജയസൂര്യ റിലീസ് ചെയ്തു. ‘ഇടീം മിന്നലും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിനാലാമത് ചിത്രമാണിത്.ഏറെ നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. […]
Read more

‘പന്തം’ ടീസർ പുറത്ത്‌

വൈറൽ ഷോർട്ട്‌ ഫിലിം ‘കാക്ക’യ്ക്ക് ശേഷം അജു അജീഷ്‌ സംവിധാനം ചെയ്യുന്ന ‘പന്തം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. പുതുമുഖങ്ങളോടൊപ്പം സംവിധായകനും, തിരക്കഥാകൃത്തും, ‘മാക്ട’ ചെയർമാനുമായ മെക്കാർട്ടിൻ ആദ്യമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട്‌ സിനിമ അഭിനയത്തിലേക്ക്‌ കടക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌. സമകാലീക രാഷ്ട്രീയ സംഭവങ്ങളെ കോർത്തിണക്കിക്കൊണ്ട്‌ വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ്‌ പി.ടി യും, റൂമ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ വി.എസും ചേർന്ന് നിർമിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും.രചന- അജു അജീഷ്‌, ഷിനോജ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.