Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

‘അപ്പൻ ഉണ്ടെടാ കൂടെ…’; മകനെ പിന്തുണച്ച് ടിനി ടോം

കൊച്ചി: കഞ്ചാവ് കൈവശം വച്ച കേസിൽ മകൻ ആദം ഷെം അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് നടൻ ടിനി ടോം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മകനെ പിന്തുണച്ച് ടിനി രം​ഗത്ത് വന്നത്. കാലം എല്ലാം തെളിയിക്കുമെന്ന് ടിനി കുറിച്ച ടിനി ആദമിന് മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ ലഭിച്ച സർട്ടിഫിക്കറ്റിന്റെയും ഫലകത്തിന്റെയും ചിത്രവും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു. ഈ മാസം 23 നാണ് നടൻ ടിനി ടോമിന്റെ മകൻ ആദം ഷീം അടക്കം മൂന്ന് പേരെ കഞ്ചാവ് കൈവശം വച്ചതിന്റെ […]
Read more

കേരള സ്റ്റോറി 2 പ്രദർശിപ്പിക്കില്ല; പ്രതിഷേധവുമായി DYFI

കൊച്ചി: കേരള സ്റ്റോറി 2 സിനിമയുടെ റിലീസിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. കണ്ണൂരിലും കൊച്ചിയിലും ഡിവൈഎഫ്‌ഐ പ്രവർത്തകർ തീയറ്ററുകളിലെത്തി പ്രതിഷേധിച്ചു. എറണാകുളത്തെ ഷേണായീസ് തിയേറ്ററിൽ അധികൃതരും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന സിനിമ പ്രദർശിപ്പിക്കില്ലെന്നും ബഹിഷ്കരിക്കണമെന്നുമാണ് ഡിവൈഎഫ്ഐ പറയുന്നത്. അതേസമയം സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ കാണാനാളില്ല എന്ന വസ്തുതയുമുണ്ട്. പലയിടത്തും ഒന്നോ രണ്ടോ പേർ മാത്രം ബുക്ക് ചെയ്തതിനാൽ ഷോകൾ ക്യാൻസലാക്കുന്ന നിലയിലാണ്.
Read more

ഐശ്വര്യ രജനികാന്ത് ചിത്രം “ടെക്‌സ്‌ല” ടൈറ്റിൽ ടീസർ പുറത്ത്; നിർമ്മാണം കണ്ണൻ രവി പ്രൊഡക്ഷൻസ്

കണ്ണൻ രവി ഗ്രൂപ്പിന്റെ കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒൻപതാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “ടെക്‌സ്‌ല” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഐശ്വര്യ രജനികാന്ത് ആണ്. കണ്ണൻ രവി നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ദീപക് രവിയാണ്. യുവാൻ ശങ്ക രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നൊസ്റ്റാൾജിയ പകരുന്ന മുഹൂർത്തങ്ങൾ ഏറെ നിറഞ്ഞ ഒരു ഫീൽ ഗുഡ് ഡ്രാമയാണ് ചിത്രമെന്ന സൂചനയാണ് ഇതിന്റെ ടൈറ്റിൽ ടീസർ നൽകുന്നത്. കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ടൈറ്റിൽ ടീസർ ഒരുക്കിയിരിക്കുന്നത് […]
Read more

ആ ‘അവിഹിതം’ തൃഷ? ചികഞ്ഞ് ആരാധകർ, വിജയ്ക്ക് തിരിച്ചടി

ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ഭാര്യ സം​ഗീത നൽകിയ വിവാഹമോചന പരാതിയിൽ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ് നടനും ടിവികെ തലവനുമായ വിജയ്. ഈ വർത്ത പുറത്തുവന്നതിന് പിന്നാലെ സം​ഗീത പറഞ്ഞ നടി ആരെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കഴിഞ്ഞ ഏറെക്കാലമായി വിജയ്ക്കൊപ്പം ഉയർന്നു കേൾക്കുന്ന തൃഷയുടെ പേര് തന്നെയാണ് ഇപ്പോഴും പറയുന്നത്. പിന്നാലെ നടിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തൃഷ മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ അസഭ്യവും […]
Read more

നടിയുമായി ബന്ധം; വിവാഹമോചനം വേണമെന്ന് വിജയ്‌യുടെ ഭാര്യ

ചെന്നെ: 25 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടനും തമിഴക വെട്രി കഴകം (ടിവികെ) മേധാവിയുമായ വിജയ്‌യുടെ ഭാര്യ സംഗീത സോർണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകി. 51 കാരനായ വിജയ് ഒരു നടിയുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് 48 കാരിയായ സംഗീത ആരോപിക്കുന്നു. ഇനി ബന്ധമുണ്ടാകില്ലെന്ന് തനിക്ക് നൽകിയ വാക്ക് തെറ്റിച്ചുവെന്നും അതിൽ ഒരു പശ്ചാത്താപവും പ്രകടിപ്പിക്കുന്നില്ലെന്നും അവർ ആരോപിക്കുന്നു. 1999 ഓഗസ്റ്റിൽ വിവാഹിതരായ ഈ ദമ്പതികൾക്ക് ജേസൺ സഞ്ജയ്, ദിവ്യ ഷാഷ എന്നീ രണ്ട് കുട്ടികളുണ്ട്. […]
Read more

ചിന്നം വിളിച്ചെത്തിയ ആനവണ്ടി; മോഹൻലാലിന്റെ KSRTC പരസ്യം

പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച കെഎസ്ആർടിസിയുടെ പരസ്യചിത്രം പുറത്തിറങ്ങി. തന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടിയുമായുള്ള മനോഹരമായ ബന്ധത്തെക്കുറിച്ചാണ് മോഹൻലാൽ പറയുന്നത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലെ ഓഡിഷനു വേണ്ടി തിരുവനന്തപുരത്തു നിന്നും ആലപ്പുഴയിലേക്കു പോയ കെഎസ്ആർടിസി യാത്രയെ കുറിച്ച് പറഞ്ഞാണ് പരസ്യം തുടങ്ങുന്നത്. https://www.facebook.com/watch/?v=3836920013267532 അഭിനയ പരീക്ഷ കഴിഞ്ഞു മടങ്ങിയതും പ്രിയപ്പെട്ട ആനവണ്ടിയിൽ തന്നെ, തുടങ്ങി തന്റെ സിനിമാ ജീവിതത്തിൽ കെഎസ്ആർടിസിക്കുള്ള പങ്ക് ഓർത്തെടുക്കുകയാണ് താരം. ഇതുപോലുള്ള ശുഭയാത്രകൾ സമ്മാനിക്കാൻ മലയാളിക്കൊപ്പം കെഎസ്ആർടിസി എന്നെന്നുമുണ്ടാകട്ടെ […]
Read more

കോടതിക്കും പുല്ലുവില; കേരള സ്റ്റോറി 2 ബുക്കിങ് നടക്കുന്നു

കൊച്ചി: റിലീസ് തടഞ്ഞുള്ള കേരള ഹൈക്കോടതി സിം​ഗിൾ ബെഞ്ച് സ്റ്റേ നിലനിൽക്കെ കേരള സ്റ്റോറി 2 രാജ്യത്തിന്റെ മറ്റിടങ്ങളിൽ പ്രദർശിപ്പിക്കാൻ നീക്കം. ബം​ഗാളിൽ ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഇത് സംബന്ധിച്ച് നിർമ്മാതാക്കൾക്കെതിരെ കോടതിയലക്ഷ്യ ഹർജി കോടതിയിൽ എത്തിയിട്ടുണ്ട്. സിനിമയുടെ റിലീസ് തടഞ്ഞ സിം​ഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത അപ്പീലിൽ ഹൈക്കോടകി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും.
Read more

ദൃശ്യം 3ക്ക് മുന്നേ മറ്റൊരു ത്രില്ലറുമായി ജീത്തു ജോസഫ്

ദൃശ്യം 3 കാത്തിരിക്കുന്ന ത്രില്ലർ പ്രേമികൾക്ക് ഡബിൾ ഹാപ്പി ന്യൂസുമായി സംവിധായകൻ ജീത്തു ജോസഫ്. ജിത്തു ജോസഫ് അഭിനയിക്കുന്ന ‘സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ’ വെബ് സീരീസ് ഫെബ്രുവരി 27 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. കേരള ക്രൈം ഫയൽസ്, 1000 ബേബീസ്, ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്നീ സൂപ്പർഹിറ്റ് മലയാളം വെബ് സീരീസുകൾക്ക് ശേഷമാണ് മറ്റൊരു ത്രില്ലറുമായി ഹോട്സ്റ്റാറെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും കാണാം. സുമേഷ് […]
Read more

9 രാജ്യങ്ങളിൽ മ്യൂസിക് ചാർട്ടിൽ ഒന്നാമതെത്തി “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസിലെ ആദ്യ ഗാനം ഗ്ലോബൽ ട്രെൻഡിങ്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ ആദ്യ ഗാനമായ “ആയാ ഷേർ” ആഗോള തലത്തിൽ ട്രെൻഡ് ചെയ്യുന്നു. യൂട്യൂബ് ചാർട്ടിൽ ആഗോള തലത്തിൽ തരംഗമായി മാറിയ ഗാനം 9 രാജ്യങ്ങളിൽ ആണ് മ്യൂസിക് ചാർട്ടിൽ ഒന്നാമതായി ട്രെൻഡ് ചെയ്യുന്നത്. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന […]
Read more

മോദി മുതൽ പുടിൻ വരെ; സിനിമാക്കാരെ കൂട്ടുപിടിക്കുന്നത് ഇതാദ്യമല്ല

2017ലാണ് നാല് ഭാ​ഗങ്ങളായുള്ള ഒരു ഇന്റർവ്യൂ പുറത്ത് വന്നത്. അഥിതി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഇന്റർവ്യൂ ചെയ്യുന്നത് വിഖ്യാത അമേരിക്കൻ സംവിധായകനും നടനുമെല്ലാമായ ഒളിവർ സ്റ്റോൺ. ഇതിറങ്ങിയതിന് ശേഷം സ്റ്റോൺ നേരിട്ട വിമർശനങ്ങളും പ്രത്യാഘാതങ്ങളും നിസാരമായിരുന്നില്ല. ഓർക്കണം, ഫിദൽ കാസ്ട്രോയെ വരെ ഇന്റർവ്യൂ ചെയ്തയാളാണ് ഈ ഒളിവർ സ്റ്റോൺ. ഒരു സിനിമാ പ്രവർത്തനകനായ സ്റ്റോൺ എന്തിന് ഒരു രാഷ്ട്രത്തലവന്റെ അഭിമുഖം നടത്തണമെന്നാണ് എല്ലാവരും ചോദിച്ചത്. അന്നവിടെ പുടിനെ പേടിച്ചിട്ടാണോ എന്തോ, വിമർശനങ്ങളെല്ലാം സ്റ്റോണിന് നേരെയായിരുന്നെന്ന് മാത്രം. […]
Read more

Recent News

Advertisement
WhiteswanTV Footer