Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

കേരള സ്റ്റോറി നാളെ ഇറങ്ങില്ല; റിലീസ് തടഞ്ഞ് കോടതി

കൊച്ചി: വിവാദങ്ങൾക്കിടെ കേരള സ്റ്റോറി 2 റിലീസ് തടഞ്ഞ് ഹൈക്കോടതി. നാളെ തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് കോടതിയുടെ വിലക്ക്. 15 ദിവസത്തേക്കാണ് നിരോധനം. ഈ 15 ദിവസത്തിനുള്ളിൽ സെൻസർ ബോർഡ് സിനിമ വീണ്ടും കണ്ട് സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ തീരുമാനം എടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. നിർമ്മാതാക്കൾ സിനിമ കോടതിയിൽ പ്രദർശിപ്പിക്കാൻ വിസമ്മതിച്ചതിനേയും കോടതി വിമർശിച്ചു. കേരളത്തിന്റെ മതസൗഹാർദത്തെ തകർക്കാനുള്ള ശ്രമമുണ്ടെങ്കിൽ സിനിമ അം​ഗീകരിക്കാനാവില്ലെന്നും ഹർജിക്കാർ പറയുന്നതിൽ പ്രഥമദൃഷ്ട്യാ കാര്യമുണ്ടെന്നും കോടതി അറിയിച്ചു.
Read more

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി അധികാരം പ്രയോഗിക്കുന്നത് ശരിയല്ലെന്നും നിർമാതാവ് വാദിച്ചു. കേരളം ഉൾപ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങളുടെ കഥയാണ് ചിത്രത്തിൽ പറയുന്നതെന്ന് അറിയിച്ച നിർമ്മാതാവ് പേരു മാറ്റാൻ കഴിയില്ലെന്ന വാദത്തിൽ ഉറച്ച് നിന്നു. ടീസർ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്‌ത്രീകളെയാണ് കാണിക്കുന്നതെന്നും വിവിധ […]
Read more

നാനി- ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസിലെ “ആയാ ഷേർ” ഗാനം പുറത്ത്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ ആദ്യ ഗാനമായ “ആയാ ഷേർ” പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായി ആണ് “ആയാ ഷേർ” ഒരുക്കിയിരിക്കുന്നത്. കാസർല ശ്യാം വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്‌ഡി, അക്‌നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ്. അനിരുദ്ധ് തന്നെയാണ് ഈ ഗാനത്തിന് സംഗീതം നൽകിയതും. 2026 […]
Read more

റംസാൻ കളറാക്കാൻ ഷാജി പാപ്പനും പിള്ളേരും എത്തുന്നു

സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ആട് 3 മാർച്ച് 19ന് പുറത്തിറങ്ങും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. ഫാൻ്റസി, ഹ്യൂമർ, ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രം റംസാൻ ആഘോഷങ്ങൾ കളറാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ രണ്ട് ഭാ​ഗങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയായിരിക്കും മൂന്നാം ഭാ​ഗം എത്തുക. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ മൂന്നാം പതിപ്പിലൂടെ ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ട നേടിക്കഴിഞ്ഞിക്കുന്നു. ഷാജി പാപ്പനെ അവതരിപ്പിക്കുന്ന ജയസൂര്യക്കു […]
Read more

അശ്ലീല ഉള്ളടക്കം: 5 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചു

ന്യൂ ഡൽഹി: അശ്ലീല ഉള്ളടക്കം സംപ്രേക്ഷണം ചെയ്തതിന് രാജ്യത്തെ അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി വാർത്താ വിതരണ മന്ത്രാലയം. മൂഡ്‌എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജി മൂവിപ്ലക്സ്. ഫീൽ, ജുഗ്നു എന്നീ പ്ലാറ്റ്ഫോമുകളാണ് നിരോധിച്ചത്. അശ്ലീലവും സഭ്യമല്ലാത്തതുമായ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിന് 2000ലെ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ആക്ട് സെക്ഷൻ 69എ പ്രകാരമാണ് നടപടി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ 25 ആപ്പുകൾക്കാണ് […]
Read more

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കും. കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണ് ചിത്രത്തിന്റെ തലക്കെട്ട് എന്നും ഇതു മാറ്റണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ ഇടയാർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. ബലമായി ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള രംഗങ്ങൾ ഉൾക്കൊള്ളിക്കുന്ന ടീസർ ഏറെ വിവാദമായിരുന്നു. എന്നാൽ ടീസറിലുള്ള കാര്യങ്ങളെല്ലാം ചിത്രത്തിലില്ല […]
Read more

കേരള സ്റ്റോറി വിവാദം; ടീസർ വേണമെങ്കിൽ പിൻവലിക്കാമെന്ന് നിർമ്മാതാക്കൾ

കൊച്ചി: കേരള സ്റ്റോറി വിവാദത്തിൽ ടീസർ വേണമെങ്കിൽ പിൻവലിക്കാമെന്ന് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ. എന്നാല്‍, ടീസർ മാത്രമല്ല ട്രെയിലർ കൂടി പിൻവലിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. അതേസമയം, ഹര്‍ജിയിൽ ഹൈക്കോതി ഇന്ന് ഉച്ചയ്ക്ക് ശേഷവും വാദം കേൾക്കും. വിവാദ ചിത്രം കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കാരണം കേരള സ്റ്റോറി എന്നാണ് പേര്. ‘ട്രൂ സ്റ്റോറി എന്നും […]
Read more

നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്നു; ന്യായീകരിച്ച് സംവിധായകൻ

മുംബൈ: ‘കേരള സ്റ്റോറി 2’ വിവാദം കൂടുതൽ കൊഴുക്കുന്നു. സിനിമയുടെ ട്രെയിലറിലെ ബീഫ് കഴിപ്പിക്കുന്ന സീനിനെതിരെ രൂക്ഷ വിമർശനം നടത്തിയ ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപിന് മറുപടിയുമായി സിനിമയുടെ സംവിധായകൻ കാമാഖ്യ നാരായൺ സിങ്. എല്ലാ കാര്യങ്ങളിലും കുറ്റം കണ്ടുപിടിക്കാൻ നടക്കുകയാണ് അനുരാ​ഗ് കശ്യപെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, നമ്മുടെ സമൂഹത്തിൽ പെൺകുട്ടികളെ മതം മാറ്റാൻ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നുണ്ടെന്ന് ആവർത്തിച്ചു. ഇങ്ങനെ കുറ്റകൃത്യം നടക്കുന്നുണ്ട്, കശ്യപ് ജിക്ക് മാനസിക പ്രശ്നങ്ങളാണ്. ബ്രാഹ്‌മണരോട്, നെറ്റ്ഫ്‌ളിക്‌സിനോട്, സിനിമാ മേഖലയോട് എല്ലാത്തിനോടും […]
Read more

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി എത്തുന്ന ചിത്രം, ഭഗവാൻ ഹനുമാൻ്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന വിജയനഗരം ഹംപിയിലെ അഞ്ജനാദ്രി ബേട്ടയിൽ ആണ് തുടക്കം കുറിച്ചത്. ഹനുമാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ജയ് ഹനുമാൻ നിർമ്മിക്കുന്നത് തെലുങ്കിലെ വമ്പൻ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ടി […]
Read more

യഷ് നായകനായി എത്തുന്ന ‘ടോക്സിക്’ ൻറെ ടീസര്‍ പുറത്ത്

നടൻ യഷും സംവിധായിക ഗീതു മോഹൻദാസും ഒന്നിക്കുന്ന ‘ടോക്സിക്’ ചിത്രത്തിന് പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ആദ്യ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ സ്വീകരണമാണ് ലഭിച്ചത്. രക്തത്തിൽ മുക്കിയ കുളിമുറി ടബ്ബിൽ പരുക്കൻ ഭാവത്തിൽ യാഷിനെ അവതരിപ്പിച്ചിരുന്നതായിരുന്നു ആദ്യ ടീസർ . മുഖം വ്യക്തമായി കാണിക്കാത്ത രീതിയിലായിരുന്നു അവതരണം. ഒരു പ്രകാശരേഖയിലൂടെ പുറത്തേക്ക് നോക്കുന്ന ഭാവത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ശരീരമൊട്ടാകെ പച്ചക്കുത്തുകളോടെ കാണപ്പെട്ട യാഷിന്റെ രൂപം കഥാപാത്രത്തിന്റെ കടുപ്പം സൂചിപ്പിക്കുന്നതായിരുന്നു. പിന്നീട് പുറത്തുവിട്ട ദൃശ്യാവിഷ്‌കാരത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer