Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: gulf News

അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഷാര്‍ജ: ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് എത്തിക്കും. അതുല്യയുടേത് ആത്മഹത്യയെന്നുള്ള ഫോറന്‍സിക് ഫലം ഇന്നലെയാണ് ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും പിതാവ് പറഞ്ഞു.ക്രൂരപീഡനം നടന്നിരുന്നു. പീഡനത്തിന് ഒടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തത്. ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. അതുല്യയുടെ മരണം മകളെ ഇതുവരെ അറിയിച്ചിട്ടില്ല. ഭര്‍ത്താവ് പറഞ്ഞത് എല്ലാം കളവ് എന്ന് തെളിഞ്ഞു. മര്‍ദിച്ച് അവശയാക്കിയതിന് പിന്നാലെയായെയാണ് മകള്‍ ആത്മഹത്യ ചെയ്‌തെന്ന് പിതാവ് […]
Read more

ഒമാനില്‍ ഒക്യുവിന്റെ എണ്ണ സംഭരണ ടാങ്കില്‍ തീപിടിത്തം

മസ്‌കറ്റ്: ഒമാനിലെ സുഹാര്‍ വ്യാവസായിക തുറമുഖത്തെ ഒക്യുവിന്റെ എണ്ണ സംഭരണ ടാങ്കില്‍ തീപിടിത്തം. സംഭവത്തെതുടര്‍ന്ന് നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ തുടങ്ങി. ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ അഗ്‌നിശമന സേനാംഗങ്ങള്‍, ഒ.ക്യു റിഫൈനറികളുടെ അടിയന്തര സംഘങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് തീ അണച്ചത്. തീ നിയന്ത്രണവിധേയമാക്കുന്നതില്‍ കമ്പനിയുടെ പ്രത്യേക അഗ്‌നിശമന യൂനിറ്റുകള്‍ മികച്ച പിന്തുണയാണ് നല്‍കിയതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അധികൃതര്‍ […]
Read more

സൗദിയില്‍ സൗജന്യ സിം കാര്‍ഡ് തട്ടിപ്പ്; മലയാളികള്‍ ഉള്‍പ്പെടെ തട്ടിപ്പിനിരയായി

റിയാദ്: സൗജന്യമായി സിം കാർഡ് നൽകാമെന്ന വ്യാജേന തൊഴിലാളുടെ ഔദ്യോഗിക രേഖകൾ കൈവശപ്പെടുത്തിയതായി പരാതി. യാം​ബു​വി​ലുള്ള എ​ട്ട്​ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളാണ് തട്ടിപ്പിനിരയായത്. പ്രമുഖ സിം കമ്പനിയുടെ അധികൃതരാണെന്ന വ്യജേന തട്ടിപ്പ് സംഘം ഇവർ താമസിച്ചിരുന്ന സ്ഥലത്ത് എത്തുകയും പ്രത്യേക ഓഫർ എന്ന നിലയിൽ സൗജന്യമായി സിം നൽകാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. പ്രമുഖ സിം കമ്പനിയുടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും വി​ര​ല​ട​യാ​ള റീ​ഡി​ങ്​ മെ​ഷീ​നു​ക​ളും ലാ​പ്ടോ​പു​ക​ളും ഉൾപ്പടെയാണ് സംഘം സ്ഥലത്ത് എത്തിയത്. അത് കൊണ്ട് തൊഴിലാളികൾക്ക് സംശയം തോന്നിയതുമില്ല. പിന്നീട് […]
Read more

ഉടമകളെത്തിയില്ലെങ്കിൽ വാഹനങ്ങൾ ലേലം ചെയ്യും; ഖത്തർ ട്രാഫിക് വകുപ്പിന്റെ മുന്നറിയിപ്പ്

ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകളെത്തി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി തിരിച്ചെടുത്തില്ലെങ്കിൽ ലേല നടപടികളിലേക്ക് പോകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മന്ത്രാലയം അറിയിച്ചു. ഉടമകൾ അവരുടെ വാഹനങ്ങൾ ലേലം ചെയ്യുന്നത് ഒഴിവാക്കാൻ മൂന്ന് മാസത്തെ കാലയളവിനുള്ളിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് മുന്നറിയിപ്പ്. നിലവിൽ മൂന്ന് മാസം കഴിഞ്ഞ വാഹനങ്ങൾ 2025 ജൂലൈ 15 ചൊവ്വാഴ്ച മുതൽ മുപ്പത് (30) ദിവസത്തിനുള്ളിൽ ഇൻഡസ്ട്രിയൽ ഏരിയ – സ്ട്രീറ്റ് 52 ലെ വെഹിക്കിൾ ഇംപൗണ്ട്മെന്റ് […]
Read more

ദുബൈ ഹാർബറിലെ നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം

ദുബൈ: ദുബൈ ഹാര്‍ബറില്‍ ഒരു നിര്‍മ്മാണ സ്ഥലത്ത് തീപിടിത്തം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.54നാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് കനത്ത പുക ഉയര്‍ന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേന തീപിടിത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. Content: Fire breaks out at construction site in Dubai Harbor
Read more

സൗദി അറേബ്യയില്‍ ഹോം ഡെലിവറിക്ക് ഇനിമുതല്‍ ലൈസന്‍സ് നിര്‍ബന്ധം

റിയാദ്: സൗദി അറേബ്യയിലെ വീടുകളില്‍ ഭക്ഷ്യ, ഭക്ഷ്യേതര സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ഡെലിവറി പെര്‍മിറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.സൗദി മുനിസിപ്പല്‍ ഭവനകാര്യ മന്ത്രാലയത്തിനു കീഴിലെ ‘ബലദീ’ പ്ലാറ്റ്‌ഫോം വഴിയാണ് ഹോം ഡെലിവറി പെര്‍മിറ്റ് നല്‍കുന്നത്. പെര്‍മിറ്റ് വ്യവസ്ഥ പാലിക്കുന്നത് ഉറപ്പാക്കാന്‍ മുനിസിപ്പാലിറ്റികള്‍ ഫീല്‍ഡ് പരിശോധനകള്‍ നടത്തും. ബലദീ പ്ലാറ്റ്ഫോം വഴി എളുപ്പത്തില്‍ പെര്‍മിറ്റ് നേടാന്‍ സാധിക്കും. ജീവിത നിലവാരം ഉയര്‍ത്താനും രാജ്യത്തെ ഡെലിവറി മേഖലയില്‍ സുരക്ഷയും നിയമപാലനവും ഉയര്‍ത്താനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് […]
Read more

അബ്ദുറഹീമിന്റെ മോചനം: വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കി

ജിദ്ദ: സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട് റിയാദ് ഗവര്‍ണര്‍ക്ക് ദായാ ഹര്‍ജി നല്‍കുമെന്ന് റിയാദിലെ നിയമ സഹായ സമിതി. 19 വര്‍ഷത്തെ ജയില്‍വാസവും, ജയിലിലെ നല്ല നടപ്പും പരിഗണിച്ച് പെട്ടെന്ന് മോചിപ്പിക്കണം എന്ന് ആവശ്യപ്പെടും. 20 വര്‍ഷത്തെ തടവിന് കഴിഞ്ഞ മാസമാണ് റിയാദിലെ കോടതി വിധിച്ചത്. അതേസമയം, കോടതി വിധിയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. സൗദി ബാലനെ കൊലപ്പെടുത്തിയ കേസില്‍ 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം […]
Read more

ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് വ്യക്തിഗത ആദായ നികുതി ചുമത്താനൊരുങ്ങി ഒമാന്‍

മസ്‌കറ്റ്: വ്യക്തിഗത ആദായ നികുതി ചുമത്താനൊരുങ്ങി ഒമാന്‍. 42,000 റിയാലില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനം നികുതിയായിരിക്കും ഏര്‍പ്പെടുത്തുന്നത്. 2028 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. എണ്ണ വരുമാനത്തിലുള്ള ആശ്രയം കുറച്ചുകൊണ്ട് സര്‍ക്കാരിലേക്കുള്ള വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച രാജകീയ ഉത്തരവ് ഒമാന്‍ ഭരണാധികാരിയാണ് പുറപ്പെടുവിച്ചത്. ഇതോടെ വ്യക്തഗത ആദായനികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ജിസിസി രാജ്യമാകും ഒമാന്‍ . വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അനന്തരാവകാശം, സകാത്ത്, സംഭാവനകള്‍, പ്രാഥമിക […]
Read more

ഹിജ്റ വർഷാരംഭം: കുവൈത്തിൽ ഔദ്യോഗിക അവധി ദിനം പ്രഖ്യാപിച്ച് കുവൈത്ത് മന്ത്രിസഭ

കുവൈത്ത് സിറ്റി: ഇസ്ലാമിക പുതുവർഷം പ്രമാണിച്ച് ജൂൺ 26ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കുവൈത്ത് മന്ത്രിസഭ. എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഔദ്യോഗിക പ്രവൃത്തി ദിനം ജൂൺ 29 ഞായറാഴ്ച പുനരാരംഭിക്കും. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തത്. 1447 AHലെ ഹിജ്റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് സിവിൽ സർവീസ് ബ്യൂറോ പുറത്തിറക്കിയ സർക്കുലറിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. […]
Read more

ഒമാന്‍ തീരത്ത് കപ്പലുകള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ എണ്ണ ടാങ്കറിന് തീ പിടിച്ചു

സലാല: ഒമാന്‍ കടലില്‍ കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആടാലിന്‍ എണ്ണക്കപ്പലും മറ്റൊരു കപ്പലുമായാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ എണ്ണ ടാങ്കറിന് തീ പിടിച്ചതായാണ് വിവരം. എണ്ണക്കപ്പലിലെ ഇരുപത്തിനാല് ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇയുടെ നാഷണല്‍ ഗാര്‍ഡിന്റെ കോസ്റ്റ് ഗാര്‍ഡ് വിഭാഗം സ്ഥിരീകരിച്ചു. ഒമാന്‍ ഉള്‍ക്കടലില്‍ യുഎഇ തീരത്ത് നിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്.
Read more

Recent News

Advertisement
WhiteswanTV Footer