ജാഗ്രതാനിർദേശവുമായി ഒമാൻ; ജലനിരപ്പ് ഉയർന്നാൽ അണക്കെട്ട് തുറക്കും
മസ്‌കത്ത്: അസ്ഥിര കാലാവസ്ഥയും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ, ജലനിരപ്പ് സംഭരണ ശേഷിയുടെ 75 ശതമാനത്തിൽ കൂടുതലായാൽ അണക്കെട്ടുകളുടെ ഗേറ്റുകൾ തുറക്കുമെന്ന് ഒമാൻ. ജലനിരപ്പ് നിയന്ത്രിക്കാനും ഭൂഗർഭജല സംഭരണം വർധിപ്പിക്കാനുമുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം. വടക്കൻ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുമെന്നതിനാൽ വാദികളിൽ ശക്തമായ നീരൊഴുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഗേറ്റുകൾ തുറക്കുന്നത് ജലനിരപ്പ് നിയന്ത്രിക്കുന്നതിനൊപ്പം അധികജലം ഭൂഗർഭ ജലാശയങ്ങളിലേക്ക് എത്തിക്കാനും സഹായിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുന്നതിനും മഴവെള്ളം ഫലപ്രദമായി […]
Read more