Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒമാനിലെ മിന്നൽ പ്രളയം; കാണാതായ റംലത്തിന്റെ മൃതദേഹം കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കറ്റ്: ഒമാനിൽ മിന്നൽ പ്രളയത്തിൽ കാണാതായ പാലക്കാട് തൃത്താല സ്വദേശി റംലത്തിന്റെ (58) മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ കടലിൽ നിന്നുമാണ് മൃതദേഹം ലഭിച്ചത്. തൃത്താല സൗത്ത് തച്ചറതൊടിയാൽ മുഹമ്മദ്കുട്ടിയുടെ ഭാര്യയാണ് റംലത്ത്. ഒമാനിലെ തെക്കൻ ബാത്തിനയിൽ ബർക്ക വിലായത്തിലാണ് റംലത്തും കുടുംബവും സഞ്ചരിച്ച കാർ ഒഴുക്കിൽപെട്ട് അപകടമുണ്ടായത്.

റംലത്തിന്റെ മകൻ യൂസഫ്, യൂസഫിന്റെ സുഹൃത്തായ ലുബിഷാദിന്റെ ഭാര്യ ഷംല എന്നിവരുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. അപകട സ്ഥലത്ത് നിന്നും ഒരു കിലോമീറ്ററിലധികം അകലെയാണ് കടൽ. സ്വദേശി പൗരന്മാർ കടലിൽ നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ മൃതദേഹം ലഭിച്ചത്.

ഒമാനിൽ മറ്റൊരപകടത്തിൽ ഒഴുക്കിൽപെട്ട്, കൊല്ലം പെരിനാട് സ്വദേശി കീർത്തന ഭവനിൽ മഹേഷ് കുമാറും ഇന്നലെ മരിച്ചിരുന്നു. ഇതോടെ രണ്ടു ദിവസങ്ങളിലായി ഒമാനിലുണ്ടായ മഴക്കെടുതിയിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. റംലത്തിന്റെയും യൂസുഫിന്റെയും മൃതദേഹം ഒമാനിലെ ബർകയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer