Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: gulf News

ഒമാനിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

മസ്കറ്റ്: ന്യൂനമർദ്ദത്തെ തുടർന്ന് വ്യത്യസ്ത തീവ്രതയിലുള്ള മഴ, ഇടിയോട് കൂടിയ മഴ, ശക്തമായ കാറ്റ്, ചിലയിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ച എന്നിവയ്ക്കുള്ള സാധ്യതയാണ് ദേശീയ മൾട്ടി-ഹസാർഡ് എർലി വാർണിംഗ് സെന്റർ പ്രവചിച്ചിരിക്കുന്നത്. ഒമാനിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി .ന്യൂനമർദ്ദത്തെ തുടർന്ന് വ്യത്യസ്ത തീവ്രതയിലുള്ള മഴ, ഇടിയോട് കൂടിയ മഴ, ശക്തമായ കാറ്റ്, ചിലയിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ച എന്നിവയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പെട്ടെന്നുള്ള വെള്ളപ്പാച്ചിൽ, പൊടിക്കാറ്റ്, കാഴ്ച പരിധി കുറയൽ എന്നിവയും ഇതേ തുടർന്ന് ഉണ്ടായേക്കാം. […]
Read more

തിങ്കളാഴ്ച വരെ ശക്തമായ മഴയും കാറ്റും: അതീവ ജാഗ്രതാ നിർദ്ദേശവുമായി സൗദി സിവിൽ ഡിഫൻസ്

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ബുധനാഴ്ച മുതൽ തിങ്കളാഴ്ച (മാർച്ച് 23) വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റും അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ പ്രത്യേകമായി ആവശ്യപ്പെട്ടു. മക്ക പ്രവിശ്യയിലെ മക്ക നഗരം, ത്വാഇഫ്, അൽ കാമിൽ, ഖുലൈസ്, ബഹ്‌റ, അദം തുടങ്ങി ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത […]
Read more

3 ദിവസം സൗജന്യ പാര്‍ക്കിങ്, മെട്രോ സമയ മാറ്റം; പ്രവാസികള്‍ ശ്രദ്ധിക്കുക

ദുബായ്: ഈദുൽ ഫിത്തർ അവധിയോടനുബന്ധിച്ച് വിവിധ പൊതുഗതാഗത സേവനങ്ങളുടെ പുതുക്കിയ സമയക്രമം പ്രഖ്യാപിച്ച്‌ ദുബായ് ആർടിഎ. 19 മുതൽ 21 വരെയാകും ക്രമീകരണങ്ങൾ. പൊതു പാർക്കിങ്‌, കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, മെട്രോ, ട്രാം, ബസ് സർവീസുകൾ, സമുദ്രഗതാഗത സേവനങ്ങൾ, വാഹന ടെക്‌നിക്കൽ പരിശോധനാ കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് പുതിയ സമയക്രമം ബാധകമാകുന്നത്. ഈദിന്റെ ആദ്യ ദിവസം മുതൽ മൂന്നാം ദിവസം വരെ ദുബായിലെ എല്ലാ പൊതുപാർക്കിങ്ങുകളും സൗജന്യമായിരിക്കും. എന്നാൽ, ബഹുനില പാർക്കിങ്‌ സൗകര്യങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. നാലാം […]
Read more

ദുബായിലേക്ക് പറക്കാന്‍ ആളില്ല; 600 സീറ്റുള്ള വിമാനത്തില്‍ വെറും 25 യാത്രക്കാര്‍

ഗള്‍ഫ്: ഗള്‍ഫ് മേഖലയിലെ സംഘർഷത്തെ തുടര്‍ന്ന് ദുബായിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവാണ്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പല വിമാനങ്ങളും ആളില്ലാത്ത നിലയിലാണ് പറക്കുന്നത്. പാരീസില്‍ 600 സീറ്റുള്ള എയര്‍ബസില്‍ വെറും 25 യാത്രക്കാര്‍ മാത്രം ഉണ്ടായതായി റിപ്പോര്‍ട്ട്. ദുബായില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ തിരക്ക് ഉണ്ടെങ്കിലും തിരിച്ചുവരുമ്പോൾ യാത്രക്കാര്‍ കുറവായതിനാല്‍ എമിറേറ്റ്‌സ് പല വിമാനങ്ങളും കാലിയായി പറക്കുന്നു. ഡ്രോണ്‍ ആക്രമണങ്ങളും ഇറാന്റെ മിസൈല്‍ ഭീഷണിയും സ്ഥിതിഗതിയെ മോശമാക്കി; കഴിഞ്ഞ തിങ്കളാഴ്ച ദുബായ് വിമാനത്താവളത്തിലെ […]
Read more

യുഎഇയിൽ ഇത്തവണ ഈദ് ഗാഹുകളില്ല; ഖത്തറിലും സമാന നിർദേശം

ദുബൈ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ യുഎഇയിൽ ഈദ് നമസ്കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. തുറന്ന ഇടങ്ങളിലെ ഈദ് ഗാഹുകളും കൂട്ടനമസ്കാരങ്ങളും അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. സമാനമായ നിർദേശം ഖത്തറിലും നിലവിൽ വന്നിട്ടുണ്ട്. സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനിടെ ദുബൈയിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. വ്യോമപ്രതിരോധ സംവിധാനം സജ്ജമാണെന്ന് യുഎഇ അധികാരികൾ അറിയിച്ചു. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ യുഎസ് നടത്തുന്ന ശ്രമങ്ങളിൽ സഹകരിക്കാൻ തയ്യാറാണെന്നും യുഎഇ പ്രസിഡന്റിന്റെ ഉപദേശകൻ […]
Read more

യുദ്ധം ദുബായുടെ തലവര മാറ്റുമോ? മഴ നിന്നാലും മരം പെയ്തു കൊണ്ടിരിക്കും

ഇറാന്‍ – അമേരിക്ക യുദ്ധം അയവില്ലാതെ തുടരുമ്പോള്‍ അത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുക ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്ന നിലയിലുള്ള ദുബൈയുടെ വളര്‍ച്ചയിലാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലത്തിനിടയിലെ ദുബൈയുടെ വളര്‍ച്ച അമ്പരപ്പിക്കുന്നതായിരുന്നു എന്ന് പറയാം. യു എ ഇ യിലെ ഏഴു എമിറേറ്റുകളില്‍ ദുബായ് നേടിയ വളര്‍ച്ച എണ്ണ ഉല്പാദന കേന്ദ്രം എന്ന നിലയില്‍ നിന്ന് മാറി ധനമൂലധനം,സ്വര്‍ണ്ണം ഉള്‍പ്പടെയുള്ള വില പിടിപ്പുള്ള ലോഹങ്ങളുടെ ലോകത്തെ പ്രധാന ഹബ് ,രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രം തുടങ്ങിയ പല […]
Read more

ദുബായിലേക്കുള്ള വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്

ദുബായ്: ഇറാനില്‍ യുദ്ധം കൊടുംപിരിക്കൊള്ളുന്ന സാഹചര്യത്തില്‍, ദുബായ് പോലുള്ള പശ്ചിമേഷ്യന്‍ നഗരങ്ങളിലേക്കുള്ള രാജ്യാന്തര വിമാന സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണം നന്നേ കുറയുന്നത് വിമാന കമ്പനികളെ വലയ്ക്കുന്നു. അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞരിക്കുകയാണ്. പല സര്‍വീസുകളിലും വിരലിലെണ്ണാവുന്ന യാത്രികര്‍ മാത്രമാണുള്ളത്. ഇറാനിലെ യുദ്ധം മൂലമുള്ള അപകട സാധ്യത കണക്കിലെടുത്താണ് യാത്ര ഒഴിവാക്കുന്നതെന്നാണ് എമിറേറ്റ്‌സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രാഗ്, ബുഡാപെസ്റ്റ് തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളില്‍ നിന്നും ദുബായിലേക്കുള്ള വിമാനങ്ങളില്‍ […]
Read more

കുവൈറ്റിന് ഐക്യദാർഢ്യം; സൗദി-ഖഫ്ജി അതിർത്തി തുറന്നു, 44 പാതകൾ സജ്ജം

കുവൈറ്റ് സിറ്റി: മേഖലയിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെത്തുടർന്ന് നിലനിൽക്കുന്ന അടിയന്തര സാഹചര്യങ്ങളെ അടിസ്ഥാനമാക്കി, കുവൈറ്റിലേക്കുള്ള എല്ലാ കരയതിർത്തികളും സൗദി അറേബ്യ തുറന്നു. കുവൈറ്റിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യവും സഹോദരബന്ധവും ഊട്ടിയുറപ്പിക്കുന്ന ഒരു മാതൃകാപരമായ നീക്കമാണിതെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചു. യാതൊരു അഭ്യർത്ഥനയുമില്ലാതെ തന്നെ സൗദി ഭരണകൂടം ഈ തീരുമാനം സ്വമേധയാ എടുത്തതായാണ് റിപ്പോർട്ട്. യാത്ര സുഗമമാക്കാനും തിരക്ക് കുറയ്ക്കാനും ഖഫ്ജി അതിർത്തിയിൽ 44 പാതകൾ സൗദി പാസ്‌പോർട്ട് വിഭാഗം തുറന്നിട്ടുണ്ട്. ഈ പാതകൾ 24 മണിക്കൂറും പ്രവർത്തിക്കും. കുവൈറ്റ് […]
Read more

യുഎഇ വ്യോമപാത തുറന്നു; ഇന്ത്യക്കാര്‍ക്ക് ആശ്വാസം

ദുബായ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച യുഎഇ വ്യോമഗതാഗത സംവിധാനം വീണ്ടും സാധാരണ നിലയിലായി. സുരക്ഷ കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം വ്യോമപാത അടച്ചത്. മാര്‍ച്ച് 16 ന് ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. യുഎഇ വ്യോമാതിര്‍ത്തി ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലുടനീളം വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് ഇപ്പോള്‍ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Read more

ഗള്‍ഫ് പ്രവാസികള്‍ ശ്രദ്ധിക്കുക- പിടിച്ചാല്‍ കടുത്ത നടപടികള്‍ നേരിടണം

അബുദാബി: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ കടുപ്പിക്കുകയാണ് യുഎഇ. അപകടസ്ഥലങ്ങളുടെയോ സുരക്ഷാ നീക്കങ്ങളുടെയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനും യുഎഇ അധികൃതര്‍ കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിച്ച വിവിധ രാജ്യക്കാരായ 45 പേരെ കഴിഞ്ഞ ദിവസം അബുദാബി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്തുകൊണ്ട് കര്‍ശനമാക്കുന്നു? അപകടസ്ഥലങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് വെറുമൊരു വിനോദമല്ലെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവമേറിയ കുറ്റമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കാരണങ്ങള്‍ ഇതൊക്കെ നിസ്സാരമെന്ന് കരുതി എടുക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix