Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Global

സൗദി അറേബ്യയില്‍ ഹോം ഡെലിവറിക്ക് ഇനിമുതല്‍ ലൈസന്‍സ് നിര്‍ബന്ധം

റിയാദ്: സൗദി അറേബ്യയിലെ വീടുകളില്‍ ഭക്ഷ്യ, ഭക്ഷ്യേതര സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ഡെലിവറി പെര്‍മിറ്റ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.സൗദി മുനിസിപ്പല്‍ ഭവനകാര്യ മന്ത്രാലയത്തിനു കീഴിലെ ‘ബലദീ’ പ്ലാറ്റ്‌ഫോം വഴിയാണ് ഹോം ഡെലിവറി പെര്‍മിറ്റ് നല്‍കുന്നത്. പെര്‍മിറ്റ് വ്യവസ്ഥ പാലിക്കുന്നത് ഉറപ്പാക്കാന്‍ മുനിസിപ്പാലിറ്റികള്‍ ഫീല്‍ഡ് പരിശോധനകള്‍ നടത്തും. ബലദീ പ്ലാറ്റ്ഫോം വഴി എളുപ്പത്തില്‍ പെര്‍മിറ്റ് നേടാന്‍ സാധിക്കും. ജീവിത നിലവാരം ഉയര്‍ത്താനും രാജ്യത്തെ ഡെലിവറി മേഖലയില്‍ സുരക്ഷയും നിയമപാലനവും ഉയര്‍ത്താനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് […]
Read more

ചൈനയുടെ ഇടപെടലിന് തടയിട്ട് ദലൈലാമ

ലാസ: തന്‍റെ പിൻഗാമിയെ നിശ്ചയിക്കുന്നതിൽ ചൈനയുടെ ഇടപെടൽ തടഞ്ഞ് ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമ. പിൻഗാമിയെ തന്‍റെ മരണശേഷമേ നിശ്ചയിക്കൂ എന്ന് ദലൈലാമ വ്യക്തമാക്കി. പിൻഗാമിയെ പതിനാലാമൻ ദലൈലാമ തന്‍റെ 90ാം ജന്മദിനമായ ജൂലൈ 6ന് പ്രഖ്യാപിക്കും എന്ന് വിശ്വാസികൾ പ്രതീക്ഷിച്ചിരുന്നു. പുതിയ ദലൈലാമയെ തെരഞ്ഞെടുക്കാനുള്ള അവകാശം ദലൈലാമയുടെ ഓഫീസിനാകും. ഈ ചുമതലയുള്ള ഗാദെൻ ഫോട്റങ് ട്രസ്റ്റിനു മാത്രമാകും അധികാരമെന്ന് നിലവിലെ ദലൈലാമ അറിയിച്ചു. ദലൈലാമ തെരഞ്ഞെടുപ്പിൽ പിടിമുറുക്കാൻ ചൈന ശ്രമിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച വ്യക്തമായ സന്ദേശം ദലൈലാമ […]
Read more

വിവാദ ഫോൺസംഭാഷണം; തായ് പ്രധാനമന്ത്രിക്ക് സസ്പെൻഷൻ

ബാങ്കോക്ക്: തായ്‌ലന്‍ഡ്‌ പ്രധാനമന്ത്രി പെയ്തോങ്തരൺ ഷിനവത്രയെ സസ്പെൻഡ് ചെയ്ത് ഭരണഘടനാ കോടതി. കംബോഡിയ‌ മുൻ പ്രധാനമന്ത്രി ഹുൻ സെന്നുമായുള്ള ഫോൺസംഭാഷണം ചോർന്നതിനുപിന്നാലെയാണ് നടപടി. രണ്ടിനെതിരെ ഏഴ് വോട്ടുകൾക്കാണ് തായ്‌ലന്‍ഡ്‌ ഭരണഘടനാ കോടതി ഷിനവത്രയെ സസ്പെൻഡ് ചെയ്യാൻ തീരുമാനമെടുത്തത്. ഷിനവത്രയ്ക്കെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. അന്വേഷണ നടപടി പൂർത്തിയായി കോടതി വിധി വരുന്നതു വരെയാണ് സസ്പെൻഷൻ. ഹുൻ സെനുമായുളള 17 മിനിറ്റുള്ള സ്വകാര്യസംഭാഷണത്തിൽ ഹുൻ സെന്നിനെ ‘അങ്കിൾ’ എന്നാണ് ഷിനവത്ര വിളിച്ചത്. ഹുൻ തന്നെയാണ് സ്വകാര്യസംഭാഷണം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. […]
Read more

മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് നിരോധനം; ഒപ്പുവച്ച് കസാഖിസ്ഥാൻ പ്രസിഡന്‍റ്

അൽമാറ്റി: പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിച്ച് കസാഖിസ്ഥാൻ. പ്രസിഡന്‍റ് കസ്സിം ജോമാർട്ട് ടോക്കയേവ് ഈ നിയമത്തിൽ ഒപ്പുവച്ചു. കഴിഞ്ഞ ദിവസം നിയമമായി മാറിയ നിരവധി ഭേദഗതികളിൽ ഒന്നാണിതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മുഖം കാണാൻ കഴിയാത്ത വിധമുള്ള വസ്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ ധരിക്കരുത് എന്നാണ് നിയമത്തിൽ പറയുന്നത്. എന്നാൽ ചികിത്സാ ആവശ്യങ്ങൾ, പ്രതികൂല കാലാവസ്ഥ, കായിക, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കെല്ലാം ഇളവുണ്ട്. ഈ നിയമത്തിൽ ഏതെങ്കിലും മതത്തെയോ മതപരമായ വസ്ത്രധാരണ രീതികളെയോ വ്യക്തമായി പരാമർശിക്കുന്നില്ല. എന്നാൽ […]
Read more

അബ്ദുറഹീമിന്റെ മോചനം: വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കി

ജിദ്ദ: സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട് റിയാദ് ഗവര്‍ണര്‍ക്ക് ദായാ ഹര്‍ജി നല്‍കുമെന്ന് റിയാദിലെ നിയമ സഹായ സമിതി. 19 വര്‍ഷത്തെ ജയില്‍വാസവും, ജയിലിലെ നല്ല നടപ്പും പരിഗണിച്ച് പെട്ടെന്ന് മോചിപ്പിക്കണം എന്ന് ആവശ്യപ്പെടും. 20 വര്‍ഷത്തെ തടവിന് കഴിഞ്ഞ മാസമാണ് റിയാദിലെ കോടതി വിധിച്ചത്. അതേസമയം, കോടതി വിധിയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. സൗദി ബാലനെ കൊലപ്പെടുത്തിയ കേസില്‍ 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം […]
Read more

ആൽപ്സ് മലനിരകളിൽ ഭൂകമ്പസാധ്യതയെന്ന് പഠനം

ആഗോളതാപനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ യൂറോപ്പിലെ ആൽപ്സ് പർവതനിരകളിൽ ഭൂകമ്പസാധ്യതയുണ്ടാക്കുന്നെന്ന് പഠനം. അന്തരീക്ഷതാപനില ഉയരുന്നതിന്റെ ഭാഗമായി ഹിമാനികൾ ഉരുകിയുണ്ടാകുന്ന വെള്ളം വിള്ളലുകളിലൂടെ ആഴത്തിലുള്ള പാറകളിൽ എത്തുന്നത് ഭൂകമ്പപ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഒന്നാണ്. വെള്ളത്തിന്റെ സംഭരണശേഷി കഴിയുമ്പോൾ അത് മർദം ചെലുത്തുന്നു. ഇത് ഭൂകമ്പത്തിനിടയാക്കുന്നു. എർത്ത് പ്ലാനറ്ററി സയൻസ് ലെറ്റേഴ്‌സിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ആൽപ്സിലെ ഏറ്റവും ഉയരമുള്ള പർവതമായ ‌മോണ്ട് ബ്ലാങ്കിലെ ഭൂകമ്പപ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടന്നത്. 2015-ലെ ഉഷ്ണതരംഗത്തിനു പിന്നാലെ ചെറിയ ഭൂകമ്പങ്ങൾ വർധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. 2006 […]
Read more

ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കില്ലെന്ന് ഡോണൾഡ് ട്രംപ്

വാഷിംങ്ടൺ: ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാൻ്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയെ യുഎസ് ലക്ഷ്യം വെച്ചുവെന്നും ട്രംപ് ആവർത്തിച്ചു. മുൻപും സമാനമായ പ്രഖ്യാപനം ട്രംപ് നടത്തിയിട്ടുണ്ട്. അമേരിക്കൻ ആക്രമണങ്ങളെ തുടർന്ന് ആണവ കേന്ദ്രങ്ങൾക്ക് ഒന്നും സംഭവിച്ചട്ടില്ലെന്ന ഇറാന്റെ അവകാശവാദവും അമേരിക്കൻ പ്രസിഡന്റ് തളളി കളഞ്ഞു. തെഹ്റാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗവും ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘവും സ്ഥിരീകരിക്കുന്നത്. ആണവ പദ്ധതികൾ സിവിലിയൻ […]
Read more

ആറ് വയസുകാരന്റെ ബാഗില്‍ 14 കിലോ കഞ്ചാവ്; 18.8 കോടിയുടെ ലഹരിയുമായി അമ്മയടക്കം മൗറീഷ്യസില്‍ പിടിയില്‍

മൗറീഷ്യസില്‍ 18.8 കോടി രൂപയുടെ ലഹരിമരുന്ന് വേട്ടയില്‍ കസ്റ്റഡിയില്‍ എടുത്തത് ആറ് വയസുകാരനെ. മൗറീഷ്യസിലെ സര്‍ സീവൂസാഗുര്‍ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ബ്രിട്ടനില്‍ നിന്നുള്ള ആറ് വയസുകാരന്റെ ബാഗില്‍ നിന്ന് 14 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കുട്ടിയടക്കം ഏഴ് പേരെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.ഏകദേശം 18.8 കോടി രൂപയുടെ 161 കിലോയിലധികം കഞ്ചാവാണ് സംഘത്തിന്റെ കൈവശമുണ്ടായിരുന്നത്. ഏഴ് പേരും ബ്രിട്ടനില്‍ നിന്നുള്ളവരാണെന്നാണ് സംശയിക്കുന്നത്. ആറ് വയസുകാരന്റെ ബാഗില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ […]
Read more

ഓപ്പറേഷൻ സിന്ധു; ഇതുവരെ ഒഴിപ്പിച്ചത് 4415 ഇന്ത്യക്കാരെ

ഇറാൻ – ഇസ്രായേൽ സംഘർഷത്തിൽ ഇതുവരെ ഒഴിപ്പിച്ചത് 4415 ഇന്ത്യക്കാരെ. ഇറാനിൽ നിന്ന് ഒഴിപ്പിച്ചത് 3597 പേരെ. ഇസ്രായേലിൽ നിന്ന് 818 പേരെ. 19 വിമാനങ്ങളാണ് ദൗത്യത്തിന്റെ ഭാഗമായത്. ഇതിൽ മൂന്ന് എണ്ണം വ്യോമസേനയുടേതാണ്. 9 നേപ്പാളി പൗരന്മാരെയും 4 ശ്രീലങ്കൻ പൗരന്മാരെയും ദൗത്യത്തിലൂടെ ഇന്ത്യ തിരികെ കൊണ്ടുവന്നു. ഇറാനിൽ നിന്ന് ഒഴിപ്പിച്ച 173 ഇന്ത്യക്കാരുടെ ഒരു പുതിയ സംഘം വ്യാഴാഴ്ച രാത്രി അർമേനിയൻ തലസ്ഥാനമായ യെരേവാനിൽ നിന്നുള്ള വിമാനത്തിൽ ഡൽഹിയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം എക്‌സിലെ പോസ്റ്റിൽ […]
Read more

ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉടൻ ഉണ്ടാകുമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കയും ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുമായി വളരെ വലിയ കരാര്‍ ഉടനുണ്ടാകുമെന്ന സൂചനയാണ് ട്രംപ് നൽകിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പ്രതിസന്ധിയിലായി എന്ന വാർത്തകൾക്ക് പിന്നാലെയാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനം. മറ്റു എല്ലാ രാജ്യങ്ങളുമായും അമേരിക്ക വ്യാപാര കരാര്‍ ഉണ്ടാക്കില്ലെന്നും ട്രംപ് പറഞ്ഞു. എല്ലാ രാജ്യങ്ങളും അമേരിക്കയുമായി കരാർ ആഗ്രഹിക്കുന്നുവെന്നും എല്ലാവരും കരാറുണ്ടാക്കാനും അതിന്‍റെ ഭാഗമാകാനും ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ചിലപ്പോള്‍ ഇന്ത്യയുമായി വലിയ […]
Read more
Advertisement
WhiteswanTV Footer