Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക്; സന്ദർശനം മാർച്ച് 16 മുതൽ 20 വരെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ മാർച്ച് 16 മുതൽ മാർച്ച് 20 വരെ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ന്യൂസിലൻഡ് പ്രധാനമന്ത്രിയായ ശേഷം ലക്‌സണിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. യാത്രയ്ക്കിടെ, ലക്സൺ ന്യൂഡൽഹിയും മുംബൈയും സന്ദർശിക്കുകയും 2025 മാർച്ച് 20 ന് വെല്ലിംഗ്ടണിലേക്ക് മടങ്ങുകയും ചെയ്യും. മാർച്ച് 17 ന് പ്രധാനമന്ത്രി ലക്സണും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ചർച്ചകൾ നടക്കും. ഇന്ത്യ-ന്യൂസിലൻഡ് ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാകും ചർച്ചകൾ. അതേ ദിവസം തന്നെ […]
Read more

കാനഡയുടെ പ്രധാനമന്ത്രിയാകാൻ മാര്‍ക്ക് കാര്‍ണി

ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായി മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയാകും. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബര്‍ 20 വരെയാണ് കാലാവധി. ലിബറല്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലന്‍ഡിനെ കാര്‍ണി പരാജയപ്പെടുത്തി. 59കാരനായ മാര്‍ക്ക് കാര്‍ണി 86 ശതമാനം വോട്ട് നേടി. പാര്‍ട്ടിയെ പടുത്തുയർത്താനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനും തനിക്ക് കഴിയുമെന്ന് കാര്‍ണി പറഞ്ഞു. അതേസമയം, കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ തുടക്കക്കാരനായ കാര്‍ണി ബാങ്ക് […]
Read more

നയരേഖ നടപ്പാക്കുക പാര്‍ട്ടി നയമനുസരിച്ച്‌ മാത്രം: മുഖ്യമന്ത്രി

കൊല്ലം: ‘നവകേരളത്തിനായി പുതുവഴികള്‍’ എന്ന നയരേഖ സിപിഐഎം നയത്തിന് അകത്തുനിന്നുകൊണ്ടു മാത്രമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളത്തില്‍ നയരേഖയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സെസും ഫീസും പിരിക്കാനുള്ള നീക്കം തുടങ്ങിയവ ചൂണ്ടിക്കാട്ടി ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്. വികസനത്തിന് ജനം അനുകൂലമാണെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സെസ്, ഫീസ് തുടങ്ങിയവ വിഭവസമാഹരണത്തിനുള്ള ഒരു സാധ്യത എന്ന നിലയിലാണ് മുന്നോട്ടുവെച്ചത്. […]
Read more

യുക്രെയ്നിൽ ആക്രമണം ശക്തമാക്കി റഷ്യ: 25 പേർ കൊല്ലപ്പെട്ടു

കീവ്: സമാധാന ചര്‍ച്ചകള്‍ക്കിടെ യുക്രെയ്‌നില്‍ ആക്രമണം ശക്തമാക്കി റഷ്യ. 25 പേര്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നാല്‍പതിലധികം പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരില്‍ കുട്ടികളും ഉള്‍പ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. ഖര്‍കീവിലും ഒഡേസയിലും വീടുകള്‍ തകര്‍ന്നു. ഡൊണട്‌സ്‌കില്‍ 11 പേര്‍ കൊല്ലപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാന്‍ എന്തും ചെയ്യാന്‍ സന്നദ്ധമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണം, അതിനുളള നടപടികള്‍ ഒരുമിച്ച് കൈകൊളളണമെന്നും സെലന്‍സ്‌കി പറഞ്ഞു. കിവിയില്‍ വെച്ച് നടന്ന യുക്രെയ്ന്‍-യുകെ […]
Read more

ഉക്രൈന്‍ യുദ്ധവും ട്രംപിൻ്റെ തീരുമാനവും

സി പി സുഗതൻ സംഭവ ബഹുലമായ ഒരു വര്‍ത്തമാനത്തിന്റെ ഏറ്റവും അവസാനം അമേരിക്കൻ പ്രസിഡന്റ്‌ ട്രംപ് ഉക്രൈനെ കൈവിട്ടു. ചരിത്ര ബോധവും ദിശാ ബോധവുമില്ലാത്തവരാണ് ട്രംപിന്റെ ഈ നടപടിയെ വിമർശിക്കുന്നത്. ഒരു സ്വതന്ത്ര രാജ്യം മറ്റൊരു സ്വതന്ത്ര രാജ്യത്തെ ആക്രമിക്കുന്നത് (റഷ്യ ഉക്രൈനെ ആക്രമിച്ചത്) അന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനമായിരിക്കും. അത് പുതിയ ലോക ക്രമത്തിന്റെ യാഥാര്‍ത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്!! എല്ലാ രാജ്യങ്ങളും അതിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ യുദ്ധത്തിനിറങ്ങും. ആ യുദ്ധത്തിന്റെ സമയം നിശ്ചയിക്കുന്നവരും അവരായിരിക്കും. ഇവിടെ […]
Read more

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

കൊച്ചി: ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. പൊരുതി ജീവിക്കുന്ന, പൊരുതാൻ പ്രചോദനമാകുന്ന ഒരോ സ്ത്രീകളുടെയും ദിനം. 1857 മാര്‍ച്ച്, 8 ന് ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ പ്രക്ഷോഭമാണ് വനിതാദിനത്തിന് തുടക്കം കുറിക്കുന്നത്. സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിൻ്റെ ഓർമ്മയിൽ ഈ വനിതാദിനവും നമ്മൾക്ക് ആഘോഷിക്കാം. ന്യൂയോര്‍ക്കിൽ തുണിമില്ലുകളില്‍ ജോലിചെയ്തിരുന്ന സ്ത്രീകള്‍ കുറഞ്ഞ ശമ്പളത്തിനെതിരെയും ജോലി സമയം കുറയ്ക്കാനും വോട്ടുചെയ്യാനുള്ള അവകാശത്തിനുവേണ്ടിയാണ് അന്ന് ശബ്ദമുയര്‍ത്തിയത്. ഇന്നും ലോകത്തിൻ്റെ വിവിധ കോണുകളിൽ […]
Read more

ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ പ്രണവ് വെങ്കടേഷിന് കിരീടം

പെട്രോവാക്: ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കിരീടം. മോണ്ടെനെഗ്രോയിലെ പെട്രോവാ ക്കിൽ നടന്ന ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ 18 വയസുകാരൻ പ്രണവ് വെങ്കടേഷിന് കിരീടം.11 മത്സരങ്ങളിൽ ഒമ്പത് പോയിൻ്റുമായാണ് പ്രണവ് ഒന്നാമത് എത്തിയത്. 17 വർഷത്തിന് ശേഷം ആണ് ഇന്ത്യൻ താരം ആൺകുട്ടികളിൽ ലോക ചാമ്പ്യൻ ആകുന്നത്. 63 രാജ്യങ്ങളിൽ നിന്നായി 12 ഗ്രാൻഡ്മാസ്റ്റർമാർ ഉൾപ്പെടെ 157 താരങ്ങളെ പിന്നിലാക്കിയാണ് പ്രണവ് ഈ നേട്ടം സ്വന്തമാക്കിയത്.
Read more

ഇന്ത്യക്ക്‌ കൈമാറരുതെന്ന തഹാവൂർ റാണയുടെ ആവശ്യം തള്ളി യു.എസ്. സുപ്രീംകോടതി

ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണ തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവ് സ്റ്റേചെയ്യണമെന്നാവശ്യപ്പട്ട് സമർപ്പിച്ച അടിയന്തര അപേക്ഷ യു.എസ്. സുപ്രീംകോടതി തള്ളി. പാകിസ്ഥാനിൽ ജനിച്ചതുകൊണ്ടും മുസ്ലിം ആയതിനാലും ഇടയിൽ കടുത്ത പീഡനം നേരിടേണ്ടി വരുമെന്ന് ചൂണ്ടികാണിച്ചുകൊണ്ടാണ് റാണ അപേക്ഷ സമര്‍പ്പിച്ചത്. ഈ അപേക്ഷയാണ് കോടതി തള്ളിയത്. തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു. 2008 നവംബർ 26-ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഇന്ത്യ തേടുന്ന […]
Read more

മിഡിൽ ഈസ്റ്റിലെ ആദ്യ എഐ ഡാറ്റ സെന്‍റർ കുവൈത്തിൽ

കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ ആദ്യ എഐ ഡാറ്റ സെന്‍റർ കുവൈത്തിനു സ്വന്തം. ഇതിനായി കുവൈത്ത് സർക്കാരും മൈക്രോസോഫ്റ്റും തമ്മിൽ കരാർ ഒപ്പുവെച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ സ്ഥിരീകരിച്ച് കമ്മ്യൂണിക്കേഷൻസ് സ്റ്റേറ്റ് മന്ത്രി ഒമർ അൽ ഒമർ. ഇതോടെ മിഡിൽ ഈസ്റ്റിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ആദ്യത്തെ ഡാറ്റാ സെൻ്റർ കുവൈത്തിന് സ്വന്തമാകും.
Read more

ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണം: യു.എസ് സുപ്രീംകോടതിയെ സമീപിച്ച് തഹാവുര്‍ റാണ

വാഷിങ്ടൺ: ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.എസ് സുപ്രീംകോടതിയെ സമീപിച്ച് 2008-ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുര്‍ റാണ. പാകിസ്താന്‍ വംശജനും മുസ്ലിമും ആയതിനാൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്നാണ്റാണ അപേക്ഷയിൽ പറയുന്നതെന്ന് ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. റാണയെ അപകടകരമായ സാഹചര്യങ്ങളിലേക്ക് തള്ളിയിടാൻ ആവില്ലെന്ന് ഇയാൾക്ക് വേണ്ടി ഹാജരായ നിയമസംഘം കോടതിയെ അറിയിച്ചു. കേന്ദ്രസർക്കാർ ന്യൂനപക്ഷങ്ങളെ വിവേചനത്തോടെ നോക്കിക്കാണുന്നുവെന്ന 2023-ലെ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ടും ഇവർ ഇതോടൊപ്പം സമർപ്പിച്ചിരുന്നു എന്നാൽ ഈ റിപ്പോർട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix