Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: HIGHLIGHT

രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; പുതുക്കിയ നിരക്ക് ജൂലൈ 1 മുതൽ

ന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ തീരുമാനം. ജൂലൈ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് ഇന്ത്യൻ റെയിൽവെ അറിയിക്കുന്നത്. നോൺ എസി മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരു പൈസയും എസി കോച്ചുകൾക്ക് കിലോമീറ്ററിന് 2 പൈസയും ടിക്കറ്റ് നിരക്കിൽ വർധനവുണ്ടാകും. 500 കിലോമീറ്റർ താഴെയുള്ള സബർബൻ ടിക്കറ്റുകൾക്കും സെക്കൻഡ് ക്ലാസ് യാത്രകൾക്കും നിരക്ക് കൂട്ടില്ല. 500 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് അര പൈസ കൂടും. Content: Train ticket prices […]
Read more

കെഎസ്ആർടിസി ബസ് സ്കൂൾ ബസ്സിൽ ഇടിച്ച സംഭവം; ഡ്രൈവർക്കെതിരെ നടപടിയെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: ആറ്റിങ്ങൽ ആലംകോട് സ്കൂൾ ബസ്സിൽ കെഎസ്ആർടിസി ബസ് ഇടിച്ച സംഭവത്തിൽ നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസി ബസിലെ ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വാഹനത്തിനു മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും സ്റ്റോപ്പ് കണ്ടിട്ടും ഡ്രൈവർ നിർത്താതെ പോയതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നിലേക്കാണ് കെഎസ്ആര്‍ടിസി ഇടിച്ചത്. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ അഞ്ച് വിദ്യാർഥികൾക്ക് […]
Read more

റോഡിലെ കുഴിയിൽ നട്ട വാഴയിൽ മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്റെയും ഫോട്ടോകൾ

പാലക്കാട്: റോഡിലെ അപകട കെണികളാകുന്ന കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ച് കെ എസ് യു പ്രവർത്തകർ. കുഴികളിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഫോട്ടോകൾ പതിച്ച വാഴകൾ വെച്ചാണ് പ്രതിഷേധിച്ചത്. കുളപ്പുള്ളി മുതൽ ഷൊർണൂർ പൊതുവാൾ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയിലാണ് പരക്കെ പ്രതിഷേധങ്ങൾ ഉയരുന്നത്. മഴപെയ്തതോടെ ഈ വഴിയുള്ള യാത്ര ദുസഹമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ പല യാത്രക്കാരും കുഴിയിൽ വീഴുകയും പരിക്കേൽക്കുകയും ചെയ്യുന്നത് പതിവാണ്. ഈ റോഡിൻറെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു […]
Read more

അൻവർ വിഷയത്തിൽ ‘നോ കമന്‍റ്സ്’; വി ഡി സതീശൻ

പി വി അൻവറിനെ യുഡിഎഫിൽ എടുക്കുമോയെന്ന ചോദ്യത്തിന് ‘നോ കമന്‍റ്സ്’ എന്ന് മറുപടി നൽകി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ജനങ്ങളെ മറന്നുപോയ സർക്കാരിനുള്ള ഓർമ്മപ്പെടുത്തലാണ് നിലമ്പൂരിൽ കാണാൻ കഴിഞ്ഞതെന്നും ഇനിയും എൽഡിഎഫ് അത് തിരിച്ചറിയാതെ പോയാൽ അതിന്റെ ഗുണം കോൺഗ്രസിനാണെന്നും വി ഡി സതീശൻ പറഞ്ഞു. വർഗീയ വാദികളാണ് യുഡിഎഫിന് വോട്ട് ചെയ്തതെന്നതാണ് എൽഡിഎഫിന്റെ വാദം. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് വർഗീയവാദികൾ ആണെന്ന് എ വിജയരാഘവൻ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ കേരളം വലിയ അപകടാവസ്ഥയിലാണ്. വർഗീയ […]
Read more

ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; 5 കുട്ടികള്‍ക്ക് പരിക്ക്‌

ആറ്റിങ്ങല്‍: ആലംകോട് സ്‌കൂള്‍ ബസിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ആലങ്കോട് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിലാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പുറകിൽ നിന്നും വന്ന് ഇടിച്ചത്. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ ഉണ്ടായിരുന്നു. 11 കുട്ടികള്‍ ആശുപത്രിയിലുണ്ട്. അതില്‍ അഞ്ചു പേര്‍ക്ക് മാത്രമാണ് ചെറിയ പരിക്കുകള്‍ ഉള്ളത്. എന്നാൽ പരിക്കുകൾ ഗുരുതരമല്ല. Content: KSRTC bus hits school bus in Attingal; 5 children injured
Read more

‘വി ഡി സതീശനോട് വിരോധമില്ല, മുഖ്യമന്ത്രി രാജിവെക്കണം’; ഷൗക്കത്തിന് വിജയാശംസകൾ നേർന്ന് പി വി അൻവർ

ഷൗക്കത്തിന് വിജയാശംസകൾ നേർന്ന് പി വി അൻവർ. നിലമ്പൂർ പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പി വി അൻവർ പറഞ്ഞു. വി ഡി സതീശനോട് ഒരു വിരോധവും ഇല്ല. അദ്ദേഹത്തിൻ്റെ നിലപാടുകൾ വേദന ഉണ്ടാക്കി. യുഡിഎഫിനെ പല തരത്തിലും സഹായിച്ചു. പിണറായിയുടെ കുടുംബാധിപത്യമാണ് വിഷയം. സതീശനുമായി തുറന്ന ചർച്ചയ്ക്ക് മടിയില്ല. സതീശൻ പിണറായിസത്തിന് എതിരായ പോരാട്ടത്തിന്റെ ഭാഗം. തന്നെ കൂടെ കൂട്ടിയിരുന്നെങ്കിൽ വോട്ട് വിഹിതം ഉയർത്താൻ യുഡിഎഫിന് കഴിയുമായിരുന്നു. ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുമ്പോൾ എങ്കിലും തങ്ങളെ അസോസിയേറ്റ് […]
Read more

‘അച്ഛാ നമ്മള്‍ ജയിച്ചൂട്ടോ’; യുഡിഎഫ് വിജയത്തില്‍ വി.വി പ്രകാശിന്റെ മകളുടെ കുറിപ്പ്

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചതിന് പിന്നാലെ വൈകാരിക ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മലപ്പുറം മുന്‍ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ്. ‘അച്ഛാ നമ്മള്‍ ജയിച്ചൂട്ടോ’, എന്ന വാക്കുകളാണ് നന്ദന ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘അന്നും ഇന്നും എന്നും പാര്‍ട്ടിക്കൊപ്പം’, എന്നും നന്ദന, വി.വി. പ്രകാശിന്റെ ഫോട്ടോയ്ക്കുതാഴെ നില്‍ക്കുന്ന ചിത്രത്തിനൊപ്പം കുറിച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പലതവണ നന്ദന പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ പരിഗണിക്കുന്നുവെന്ന […]
Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി

മലപ്പുറം: നിലമ്പൂരിനെ നിയമസഭയില്‍ ആര് നയിക്കുമെന്നറിയാൻ നിമിഷങ്ങൾ മാത്രം ബാക്കി. രാവിലെ 8.10 ഓടെ ആദ്യ സൂചനകള്‍ ലഭ്യമായി തുടങ്ങും. വോട്ടെണ്ണല്‍ രാവിലെ എട്ടിന് ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ കൂടി ചേര്‍ത്തുള്ള ഏറ്റവും പുതിയ പോളിങ് ശതമാനം 75.87 ആണ്. 19 റൗണ്ടായാണ് വോട്ടെണ്ണുക. ഓരോ റൗണ്ടിലും 14 വീതം ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. മൊത്തം 263 പോളിങ് സ്റ്റേഷനുകള്‍. ആദ്യഘട്ട ലീഡ് അരമണിക്കൂറിനുള്ളില്‍ത്തന്നെ അറിയാം. മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍ 11 […]
Read more

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം; 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം. 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. അസിസ്റ്റൻറ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്നാരോപിച്ച് ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അസിസ്റ്റൻറ് സ്റ്റോർ കീപ്പർ പാൽ മോഷണം നടത്തിയതായി കണ്ടെത്തിയത്. ജീവനക്കാരനെതിരെ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. Content: Theft at Padmanabhaswamy temple; Employee arrested for stealing 25 liters of milk
Read more

Recent News

Advertisement
WhiteswanTV Footer