Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: HIGHLIGHT

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന് ഹാജറാകാനുള്ള സമയം നീട്ടി നല്‍കി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള സമയം നീട്ടി നൽകി. സൗബിൻ ഷാഹിർ ഇന്ന് ഹാജരാകില്ല എന്നും സമയം നീട്ടി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഈ മാസം 27നു ഹാജരാകാൻ നിർദേശം നൽകിയെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ, കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിർമാതാക്കൾ ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ […]
Read more

നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാമർശത്തിൽ കോൺഗ്രസിന് അതൃപ്തി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടെപ്പിനിടെ ശശി തരൂർ എംപി നടത്തിയ പ്രതികരണത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി.നിലമ്പൂരിലെ യുഡിഎഫ് പ്രചാരണത്തിന് തന്നെ ആരും ക്ഷണിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത് ചില വ്യക്തിപരമായ താല്പര്യങ്ങളുടെ പേരിലാണെന്ന് ഒരു വിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട്. ശശി തരൂരിന്റെ വിമർശനങ്ങളെ അവഗണിക്കാനാണ് നേതാക്കളുടെ തീരുമാനം. താര പ്രചാരകരുടെ പട്ടികയിൽ ശശി തരൂരിന്റെ പേര് ഉൾപ്പെടുത്തിയിട്ടും എന്തുകൊണ്ടാണ് പരിപാടികളിൽ ക്ഷണിക്കാതിരുന്നതെന്നാണ് തരൂർ ക്യാമ്പിലെ മറു ചോദ്യം. ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണങ്ങളെ ശശി തരൂര്‍ തള്ളിയത് […]
Read more

വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കൂടുതൽ കർണാടകയിൽ; കുറവ് കേരളത്തിൽ

ബെംഗളൂരു: പാതിവഴിയിൽ പഠനം നിര്‍ത്തുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം ഏറ്റവും കുറവ് കേരളത്തിൽ. എന്നാൽ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നത് കര്‍ണാടകയിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുപ്രകാരം കര്‍ണാടകത്തില്‍ 22.2 ശതമാനം വിദ്യാര്‍ഥികള്‍ ഒന്‍പത്, പത്ത് ക്ലാസുകളില്‍ എത്തുമ്പോഴേക്കും പഠനം നിര്‍ത്തുന്നു. കേരളത്തില്‍ 3.14 ശതമാനം വിദ്യാര്‍ഥികള്‍മാത്രമാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തത്. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കില്‍ ദക്ഷിണേന്ത്യയില്‍ രണ്ടാമത് ആന്ധ്രപ്രദേശാണ് (12.48 ശതമാനം). തെലങ്കാനയില്‍ 11.43 ശതമാനം പേരും തമിഴ്നാട്ടില്‍ 7.68 ശതമാനം പേരും ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നില്ല. […]
Read more

മുൻഗണന റേഷൻകാർഡിലേക്ക് മാറാൻ 16 ദിവസംകൊണ്ട് അപേക്ഷിച്ചത് 20,766 പേർ

കോട്ടയം: മുൻഗണന റേഷൻകാർഡിലേക്ക് മാറാൻ 16 ദിവസംകൊണ്ട് ലഭിച്ചത് 20,766 അപേക്ഷകൾ. ജൂൺ 30 വരെയാണ് അവസരം. പരിശോധനയിൽ അപേക്ഷകർ മുന്ഗണന വിഭാഗത്തിന് അർഹരാണെന്ന് കണ്ടാൽ പിങ്ക് കാർഡ് ലഭിക്കും. മുൻഗണനാ വിഭാഗത്തിൽ കടന്നുകൂടിയ, സാമ്പത്തികമായി മെച്ചമായ നിലയിലുള്ള 2.08 ലക്ഷം പേർ പിങ്ക് കാർഡുകളും 3168 പേർ മഞ്ഞകാർഡുകളും ഭക്ഷ്യവകുപ്പിന് മടക്കി നൽകിയിട്ടുണ്ട്. പിങ്ക് വിഭാഗത്തിലെ 2.08 ലക്ഷം പേരുടെ റേഷൻവിഹിതം ഇപ്പോഴും കിട്ടുന്നതിനാൽ പുതുതായി വരുന്നവർക്ക് വിഹിതം അനുവദിക്കാൻ പ്രയാസം വരില്ല. പുതിയ അർഹരായവർ […]
Read more

മാധ്യമങ്ങളോട് പ്രതികരിക്കരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയ്ക്ക് വിലക്ക്

രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയ്ക്ക് വിലക്ക്. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് കെ പി സി സി നിർദ്ദേശം. ഇന്ന് വൈകീട്ട് അഞ്ചുമണി വരെ പരസ്യ പ്രതികരണം പാടില്ലെന്ന് നിർദ്ദേശം. ശശി തരൂരിനെതിരായ പ്രതികരണത്തിലാണ് കെപിസിസിയുടെ വിലക്ക്. നിലമ്പൂരിലേക്ക് ക്ഷണിക്കാൻ ആരുടെയും കല്യാണമല്ലെന്നായിരുന്നു പരിഹാസം. പ്രചാരണത്തിന്റെ ഭാഗമാകാൻ ആരും ക്ഷണിക്കേണ്ടതില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാജ്യതാല്‍പര്യമെന്ന് തരൂർ പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തി താല്‍പര്യമാണെന്നും അദ്ദേഹം വിമർശിച്ചു. കുറച്ചധികം നാളുകളായി തരൂരിന്റെ സ്നേഹവും കൂറുമൊക്കെ മോദിയോടും ശരീരം കോൺഗ്രസ്സിലുമാണെന്ന് ഉണ്ണിത്താൻ പരിഹസിച്ചു. […]
Read more

റിപ്പോർട്ടർ വീണു; ഉയർത്തെഴുന്നേറ്റ് ഏഷ്യാനെറ്റ്

ഏതാനം ചില ആഴ്ചകൾ നീണ്ടുനിന്ന റിപ്പോർട്ടർ ചാനലിന്റെ ടി ആർ പി റേറ്റിങ്ങിലെ അശ്വമേധം അവസാനിച്ചിരിക്കുകയാണ്. ഒരു പ്രത്യേക കാലയളവിൽ എത്ര സമയം, സാമൂഹികത്തിലെ ഏതൊക്കെ വിഭാഗം പ്രേക്ഷകർ ചാനലുകൾ എത്ര സമയം കണ്ടും എന്നതാണ് ടി.ആർ.പി. ഇത് ഒരു മണിക്കൂർ, ഒരു ദിവസം അല്ലെങ്കിൽ ഒരു ആഴ്ച എന്നാണ് കണക്കാക്കുന്നത്. ഓരോ ആഴ്ചകളിലുമാണ് ടിആർപി റേറ്റിംഗ് പുറത്തുവിടുന്നത്. 45,000 വീടുകളിൽ ബാർക്ക് ബാർ-ഒ-മീറ്റർ സ്ഥാപിച്ചാണ് ചാനൽ പരിപാടികളുടെ ജനപ്രിയത കണക്കാക്കുന്നത്. ശമ്പളം, വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനമാക്കി […]
Read more

ഇറാന്‍-ഇസ്രയേല്‍ ആക്രമണം; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍

ഇറാന്‍-ഇസ്രയേല്‍ ആക്രമണത്തില്‍ അമേരിക്ക നേരിട്ട് സൈനിക ഇടപെടലുകള്‍ നടത്തിയേക്കുമെന്ന സംശയത്തിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍. അമേരിക്ക ആക്രമണത്തിലേക്ക് പോയാൽ എല്ലാ വഴികളും മുന്നിലുണ്ടെന്ന് ഇറാന്‍ വിദേശകാര്യ സഹമന്ത്രി കാസിം ഗരിബാബാദി പറഞ്ഞു. സംഘർഷം വഷളാകുന്ന തരത്തിലേക്ക് പോകാൻ തീരെ താല്പര്യമില്ല. ആവശ്യമെങ്കില്‍ അമേരിക്കയെ പാഠം പഠിപ്പിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും തരത്തിലുള്ള സൈനിക ഇടപെടലിന് അമേരിക്ക ശ്രമിച്ചാല്‍ സ്വയം പ്രതിരോധിക്കാന്‍ ഇറാന്‍ ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇനിയും സയണിസ്റ്റുകളെ അനുകൂലിച്ചുകൊണ്ട് സംഘര്‍ഷത്തില്‍ നേരിട്ട് […]
Read more

കാട്ടാന ആക്രമണം; പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം. ഞാറക്കോട് സ്വദേശി കുമാരൻ ആണ് മരിച്ചത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കാട്ടാന ആക്രമണം. വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. വനത്തോട് ചേർന്ന പ്രദേശത്താണ് കുമാരൻ താമസിക്കുന്നത്. അഞ്ചു മണിയോടെയാണ് നാട്ടുകാർ സംഭവം അറിയുന്നത്. കാട്ടാന പ്രദേശത്ത് തുടരുന്നുവെന്നാണ് നാട്ടുകാർ പറയുന്നു. കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിൽ കാര്യമായി രീതിയിൽ ചവിട്ടേറ്റിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുമാരന്റെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റിയിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. […]
Read more

‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’; പി എൻ പണിക്കരുടെ ഓർമ്മയിൽ വായനാദിനം

ഇന്ന് വായനാ ദിനം. വായന മനുഷ്യന്റെ അറിവ് വർദ്ധിപ്പിക്കുന്ന ഒരു മഹത്തായ ശീലമാണ്. അറിവ്, സാംസ്‌കാരിക ബോധം, ഭാഷാജ്ഞാനം എന്നിവ വികസിപ്പിക്കാൻ വായന അത്യന്തം സഹായകരമാണ്. ഈ വായനയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിനു വേണ്ടി ഓരോ വർഷവും ജൂൺ 19-ന് വായന ദിനം ആചരിക്കുന്നു. ശരീരത്തിന് ഭക്ഷണമെന്നതുപോലെ, മനസ്സിന്റെ ആരോഗ്യത്തിന് വായനയും വേണം. കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് നാം വായനാദിനമായി ആചരിക്കുന്നത്. അദ്ദേഹം “വായിച്ചുകൂടെ വളരുക” എന്ന […]
Read more

പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതുശൗചാലയമല്ല, ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി,

കൊച്ചി: സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്പ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ദീര്‍ഘ, ഹ്രസ്വ ദൂര യാത്രകളില്‍ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ഉപയോഗിക്കുന്ന നിരവധിപ്പേര്‍ക്ക് ബാധകമാവുന്നതാണ് തീരുമാനം. പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ തീരുമാനം. പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളാക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹര്‍ജി. കേസില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer