Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: HIGHLIGHT

ശുഭാന്‍ഷു ശുക്ലയുടെ യാത്ര ചെലവ് എത്ര?

40 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേയ്ക്ക് പോകുമ്പോൾ 140 കോടി ജനങ്ങളുടെ അഭിമാനമാണ് ശുഭാന്‍ഷു ശുക്ല.1984-ല്‍ രാകേഷ് ശർമ്മ നടത്തിയ ബഹിരാകാശ യാത്രയായിരുന്നു ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യം. ശുഭാന്‍ഷു ഇന്ത്യന്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനും, ടെസ്റ്റ് പൈലറ്റുമാണ്. കൂടാതെ ഐഎസ്ആര്‍ഒയിലെ ബഹിരാകാശയാത്രികനാണ്. ഇന്ത്യന്‍ ഹ്യൂമന്‍ സ്പേസ് ഫ്‌ലൈറ്റ് പ്രോഗ്രാമിലേക്കുള്ള നാല് ബഹിരാകാശയാത്രികരില്‍ ഒരാളായ ശുഭാൻഷു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം മിഷന്‍ 4 (ആക്സ്-4) ന്റെ പൈലറ്റുകൂടിയാണ്. കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും മൂലം ദൗത്യം […]
Read more

വയനാട് തലപ്പുഴയിലെ ജനവാസ മേഖലയിൽ കാട്ടാന

വയനാട്: തലപ്പുഴയിലെ ജനവാസ മേഖലയിൽ കാട്ടാന. പ്രദേശത്ത് കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനയാണ് താഴെചിറക്കര ഭാഗത്തേക്ക് വീണ്ടും എത്തിയത്. കഴിഞ്ഞ പതിനെട്ട് ദിവസമായി തേയില തോട്ടമേഖലയായ താഴെചിറക്കര പ്രദേശത്തെ ജനങ്ങൾ കാട്ടാന ഭീതിയിലാണ്. വനംവകുപ്പ് പടക്കം പൊട്ടിച്ച് കാട്ടാനയെ തിരികെ കാട്ടിലേക്ക് അയക്കുമെങ്കിലും തിരിച്ച് വീണ്ടും കാട്ടാന ഇതേ സഥലത്തേക്ക് എത്തുകയാണ്. ഓരോ ദിവസവും പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ് തൊഴിലെടുക്കാനായി തോട്ടം മേഖലയിലേക്ക് എത്തുന്നത്. വനം വകുപ്പ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. പ്രായാധിക്യമുള്ള കാട്ടാനയുടെ തലയിൽ മൂന്നിലേറെ […]
Read more

വന്യജീവി സങ്കേതങ്ങളിലും ദേശീയ പാര്‍ക്കുകളിലും സിനിമ ചിത്രീകരണം; അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിലും ദേശീയ പാര്‍ക്കുകളിലും വാണിജ്യ സിനിമകളുടെ ചിത്രീകരണം തടയണമെന്ന അപ്പീല്‍ ഹര്‍ജിയില്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. അഡ്വ. മനു വ്യാസന്‍ പീറ്ററിനെയാണ് അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. ഷൂട്ടിങ് തടയണമെന്ന ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ പെരുമ്പാവൂര്‍ സ്വദേശി ഏഞ്ചല്‍സ് നായര്‍ സമര്‍പ്പിച്ച അപ്പീലാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. 2018-ല്‍ ‘ഉണ്ട’ സിനിമയുടെ ചിത്രീകരണത്തിനിടെ കാസര്‍കോട് നിക്ഷിപ്ത വനമേഖലയില്‍ നാശനഷ്ടമുണ്ടായെന്നാണ് ഹര്‍ജിയിലെ വാദം. വിവിധ […]
Read more

ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം; വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധികം പഠനം

സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാദിവസങ്ങളിലും അരമണിക്കൂർ അധികം പ്രവർത്തി സമയമാക്കി. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷം 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് […]
Read more

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനിടെ ആറ് മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 306 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതാടെ രാജ്യത്തെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് കൊവിഡ് മരണംറിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മൂന്ന് മരണം കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ 2223 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 170 കേസുകളുടെ വര്‍ധനവാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്.കര്‍ണാടകയില്‍ രണ്ടു മരണവും മഹാരാഷ്ട്രയില്‍ […]
Read more

ഷഹബാസ് വധക്കേസ്: കുറ്റാരോപിതർക്ക് ജാമ്യം

കൊച്ചി: ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം. ആറ് വിദ്യാർത്ഥികൾക്കാണ് ജാമ്യം ലഭിച്ചത്. പ്രതികളായ വിദ്യാർത്ഥികളെ ഒബ്സെർവഷൻ ഹോമിൽ നിന്നും വിട്ടയക്കും. ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. ഫെബ്രുവരി 28നാണ് ട്യൂഷൻ സെന്ററിലെ കലാപരിപാടിയുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിന് പിന്നാലെയുണ്ടായ സംഘർഷത്തെ തുടർന്ന് ഷഹബാസിനെ സഹവിദ്യാർഥികൾ ക്രൂരമായി മർദിച്ച് കൊലപെടുത്തിയത്. Content: Shahbaz murder case: Accused granted bail
Read more

ലക്ഷദ്വീപ് സ്കൂൾ സിലബസ്: പ്രാദേശിക ഭാഷകള്‍ ഒഴിവാക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: പ്രാദേശികഭാഷകളായ മഹൽ, അറബിക്‌ എന്നിവ സ്കൂൾ സിലബസിൽനിന്ന് ഒഴിവാക്കിയ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കരുതെന്ന് ഹൈക്കോടതി. സിബിഎസ്ഇ അടക്കമുള്ള സ്കൂളുകൾ നിലവിൽ ഉള്ളതുപോലെ തന്നെ തുടരണം. മേയ് 14-ലെ ഉത്തരവ് നടപ്പാക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിലക്കിയത്. ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതെയാണ് പ്രാദേശിക ഭാഷകൾ ഒഴിവാക്കിയതെന്നാണ് ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കിയത്. ത്രിഭാഷപഠനം ഏർപ്പെടുത്തുന്നതിന് മുന്നോടിയായി ആവശ്യമായ ചർച്ച നടത്തണമെന്നും അതിനുശേഷം […]
Read more

ഇ.എസ്.ബിജിമോൾക്ക് സിപിഐയുടെ വിലക്ക്

സിപിഐ നേതാവ് ഇ.എസ്.ബിജിമോൾക്ക് വിലക്ക് ഏർപ്പെടുത്തി സംസ്ഥാന എക്സിക്യൂട്ടീവ്. ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ള പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്. സമ്മേളന മാർഗരേഖ നടപ്പാക്കുന്നതിൽ ഇ.എസ് ബിജിമോൾ വീഴ്ച വരുത്തിയെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. പാർട്ടി സംസ്ഥാന കൗൺസിലിലെ ക്ഷണിതാവാണ് മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ. ഏലപ്പാറ മണ്ഡലം സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളുടെയും തർക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇഎസ് ബിജിമോൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഏലപ്പാറ മണ്ഡലം സമ്മേളനത്തിൽ സെക്രട്ടറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഈ തർക്കത്തിൽ ഒരു ഭാഗത്ത് […]
Read more

പ്രതിയെ നിർബന്ധിച്ച് നുണപരിശോധനയ്ക്ക് വിധേയമാക്കരുത്: സുപ്രീംകോടതി

ന്യൂഡൽഹി: പ്രതിയെ നിർബന്ധിച്ച് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് നിയമം അനുവദിക്കുന്നില്ലെന്ന് സുപ്രീം കോടതി. ഇത്തരത്തിൽ പരിശോധന നടത്തുന്നത് പ്രതിയുടെ മൗലികാവകാശങ്ങളെ സംബന്ധിച്ച് ഗൗരവമുള്ള ചോദ്യങ്ങളുയർത്തുന്നെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പി.ബി. വാരലെ എന്നിവരുടെ ബെഞ്ച് പറഞ്ഞു. പ്രതികളുടെ അനുമതി കൂടാതെ നുണപരിശോധന നടത്താൻ അനുമതി നൽകിയ പട്‌ന ഹൈക്കോടതി ഉത്തരവ് തള്ളിയാണ് സുപ്രീംകോടതി നിരീക്ഷണം. ആധുനിക അന്വേഷണ രീതികൾ ആവശ്യമാണെങ്കിലും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലായെന്നും ബെഞ്ച് പറഞ്ഞു. നിർബന്ധിച്ചുള്ളതോ സമ്മതമില്ലാത്തതോ ആയ നുണപരിശോധന നിയമത്തിൽ […]
Read more

ഷഹബാസ് വധക്കേേസ്: പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് വധക്കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതിയുടെ വിധി ഇന്ന്. ജസ്റ്റിസ് കുര്യന്റെ ബെഞ്ചാണ് ജാമ്യ ഹർജിയിൽ വിധി പറയുന്നത്. വിദ്യാർത്ഥികളായ ആറ് പ്രതികളാണ് കേസിൽ ഉള്ളത്. ക്രിമിനൽ സ്വഭാവമുള്ളതുകൊണ്ടു തന്നെ കുട്ടികൾക്ക് ജാമ്യം നൽകരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയിൽ ആവശ്യമുന്നയിച്ചിരുന്നു. കുറ്റകൃത്യം ഗൗരവമായി തന്നെയാണ് കോടതിയും നിരീക്ഷിച്ചത്. എന്നാൽ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും, തുടർപഠനത്തിനും വിദ്യാർത്ഥികൾക്ക് കോടതി അനുമതി നൽകി. ഫെബ്രുവരി 28നാണ് ട്യൂഷൻ സെന്ററിലെ കലാപരിപാടിയുമായി ബന്ധപ്പെട്ട […]
Read more

Recent News

Advertisement
WhiteswanTV Footer