Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: HIGHLIGHT

എ കെ ജി സെന്റർ ആക്രമണക്കേസിലെ പ്രതി സുഹൈൽ ഷാജഹാന്റെ ഹർജി കോടതി തള്ളി

എ കെ ജി സെന്റർ ആക്രമണക്കേസ് പ്രതി സുഹൈൽ ഷാജഹാന്റെ ഹർജി തള്ളി. തിരുവനന്തപുരം മൂന്നാം മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. പാർപോർട്ട് ലഭിക്കുന്നതിനും അതുപോലെ വിദേശ യാത്ര അനുവദിക്കുന്നതിനും വേണ്ടിയുള്ള ഹർജിയാണ് കോടതി തള്ളിയത്. വിദേശത്തുള്ള ബിസിനസ്സ് നോക്കാനും ബന്ധുക്കളെ കാണാനും അനുമതി നൽകണമെന്നും അതിനായി പാസ്പോർട്ട് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതി വീണ്ടും കോടതിയെ സമീപിച്ചത്. പ്രതിക്ക് ഹർജി അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. കേസിന്റെ മുഖ്യ സൂത്രധാരനെ വിദേശത്ത് കടക്കാൻ അനുവദിച്ചാൽ വിചാരണ അടക്കമുള്ള […]
Read more

ആര്യാടന് വേണ്ടി പ്രിയങ്കയും സ്വരാജിനായി മുഖ്യമന്ത്രിയും അൻവറിനായി യൂസഫ് പത്താനും നിലമ്പൂരിലെത്തും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രമുഖ നേതാക്കൾ പാർട്ടികളുടെ പ്രചാരണത്തിനായി സജീവമാകുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനായി എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി 14-ന് നിലമ്പൂരിലെത്തും. 13 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിനായി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കാനെത്തും. മൂന്ന് ദിവസം മുഖ്യമന്ത്രി മണ്ഡലത്തിലുണ്ടാകുമെന്നാണ് വിവരം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരുള്‍പ്പടെയുള്ള എല്‍ഡിഎഫ് നേതാക്കളും വരുംദിവസങ്ങളില്‍ സജീവമായി […]
Read more

ഹിന്ദി- ബംഗാളി സംവിധായകന്‍ പാര്‍ഥോ ഘോഷ് അന്തരിച്ചു

ഹിന്ദി- ബംഗാളി സംവിധായകന്‍ പാര്‍ഥോ ഘോഷ് (75) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈയിലെ വീട്ടിലായിരുന്നു അന്ത്യം. 15-ലേറെ ബോളിവുഡ് ചിത്രങ്ങള്‍ സംവിധാനംചെയ്തിട്ടുണ്ട്. 1985-ല്‍ സഹസംവിധായകനായാണ് പാര്‍ഥോ ഘോഷിന്റെ തുടക്കം.1991-ല്‍ പുറത്തിറങ്ങിയ ‘100 ഡേയ്‌സ്’ ആണ് ആദ്യചിത്രം. നാനാ പടേക്കര്‍, ജാക്കി ഷെറോഫ്, മനീഷ കൊയ്‌രാള എന്നിവര്‍ അഭിനയിച്ച ‘അഗ്നിസാക്ഷി’ പാര്‍ഥോ ഘോഷിനെ കൂടുതല്‍ പ്രശസ്തനാക്കി. മലയാളത്തിലെ ഹിറ്റ് ചിത്രമായ ‘നമ്പര്‍ 20 മദ്രാസ് മെയിലി’ന്റെ ഹിന്ദി റീമേക്കായ ‘തീസ്‌രാ കോന്‍’ സംവിധാനംചെയ്തത് പാര്‍ഥോ ഘോഷ് ആണ്. 2018-ലാണ് […]
Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി

മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്. കേരളത്തിലെ ഇടതു സർക്കാരിനെതിരായ ജനവിധിയാകും തെരെഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പ്രതികരിച്ചു. മലപ്പുറം ജില്ലയെ ക്രിമിനലുകളുടെ ഹബ്ബായി ചിത്രീകരിക്കാൻ ശ്രമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. നിലമ്പൂർ ജനവധി സർക്കാരിനെതിരായ വിധിയായി മാറണമെന്നാണ് വെൽഫെയർ പാർട്ടിയുടെ നിലപാട്. അതിനു വേണ്ടിയാണ് യു.ഡി.എഫിന് പിന്തുണ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. Content: Nilambur by-election: […]
Read more

കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം കപ്പലിൽ തീപിടുത്തം: കപ്പിലുള്ള ജീവനക്കാരെ രക്ഷിക്കാൻ ശ്രമം

കോഴിക്കോട്: കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പിലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപിടിത്തമുണ്ടായത്. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ പടിഞ്ഞാറൻ തീരമേഖലയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായതെന്നാണ് വിവരം. കപ്പലിൽ 40 ജീവനക്കാരുണ്ടെന്നാണ് വിവരം. കോസ്റ്റുകാർഡിന്‍റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 18 പേര്‍ കടലിൽ ചാടിയെന്നാണ് വിവരം. 22 പേര്‍ […]
Read more

കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കൂടാതെ കടുവയെയും ആനയെയും അതീവ സംരക്ഷിത പട്ടികയിൽ ഒഴിവാക്കണമെന്ന ആവശ്യവും തള്ളി. മനുഷ്യ ജീവന് ഭീഷണിയായ മൃഗങ്ങളെ കൊല്ലാൻ വനം മേധാവിക്ക് അധികാരം ഉണ്ടെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. കാട്ടുപന്നിയുടെ എന്നതിൽ ക്രമാതീതമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നും കാർഷിക വിളകൾക്ക് നാശ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തയച്ചിരുന്നു. Conent: Union Ministry of Forest and […]
Read more

സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല; നിലമ്പൂരിൽ പ്രചരണത്തിന് ആശമാർ

തിരുവനന്തപുരം: വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന ആശ വർക്കർമാർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. ഏതെങ്കിലും സ്ഥാനാർത്ഥിയെ അനുകൂലിച്ചുകൊണ്ടല്ല സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പ്രചാരണത്തിനെത്തുക. ഈ മാസം 12 നാണ് ആശമാർ നിലമ്പൂരിലെത്തുക. ആശാ വര്‍ക്കേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.മിനിയുടെ നേതൃത്വത്തിൽ വീടുകയറി പ്രചാരണം നടത്തും. ആശാ സമരത്തിന്റെ നാലാം ഘട്ടമായ ‘രാപകൽ സമരയാത്ര’ പത്തനംതിട്ട ജില്ലയിലെത്തി നില്‍ക്കുകയാണ്. ഇതിനിടെയാണ് ആശമാർ പ്രചരണത്തിനായി നിലമ്പൂരിലെത്തുന്നത്. 45 ദിവസം നീണ്ടുനിൽക്കുന്ന സമരയാത്ര […]
Read more

ദേശീയപാതയുടെ ശാസ്ത്രീയപഠനം നടത്താത്തത് തിരിച്ചടി; തകർന്ന കൂരിയാട് ദേശീയപാത സന്ദർശിച്ച് രമേശ് ചെന്നിത്തല

മലപ്പുറം: കൂരിയാട് തകർന്ന ദേശീയപാത സന്ദർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദേശീയപാതയുടെ ശാസ്ത്രീയപഠനം നടത്താത്തത് തിരിച്ചടിയായെന്നും ഇതിലൂടെ അദാനിയാണ് ലാഭമുണ്ടാക്കിയിരിക്കുന്നതെന്നും കോൺട്രാക്ടർമാർക്കെതിരെ നടപടി ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥലം സന്ദർശിച്ചപ്പോഴാണ് അപകടത്തിന്റെ ഭീകരാവസ്ഥ മനസ്സിലായതെന്നും ചെന്നിത്തല വ്യക്തമാക്കി. അഴിമതി ചെയ്ത കരാറുകാരെ ഗോവിന്ദൻ മാസ്റ്റർ എന്തിന് സംരക്ഷിക്കുന്നു. സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നുപോലെയാണ് കേന്ദ്രമന്ത്രി ഗഡ്കരിയെ കണ്ടപ്പോൾ മുഖ്യമന്ത്രി പ്രധാനപ്പെട്ട കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. ജനങ്ങളുടെ ആശങ്ക സർക്കാർ പരിഹരിക്കണമെന്നും അവരുടെ പ്രശ്നങ്ങൾക്ക് കാര്യക്ഷമമായ […]
Read more

മരണത്തിൽ ​ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല, പ്രസ്താവന വളച്ചൊടിച്ചു: എ.കെ. ശശീന്ദ്രൻ

നിലമ്പൂരിൽ പന്നിക്കുവെച്ച വൈദ്യുതി കെണിയിൽനിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന പ്രസ്താവനയിൽ വിശദീകരണവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. മരണത്തിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പ്രസ്താവന വളച്ചൊടിച്ചെന്നും മന്ത്രി പറ‍ഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് പറഞ്ഞതെന്നും മരണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യുഡിഎഫ് കിട്ടിയ അവസരം മുതലെടുത്തു. പ്രതിഷേധത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചതെന്നും മന്ത്രി വ്യക്തമാക്കി. മരണത്തിനിടയായ […]
Read more

ദേശീയ സുരക്ഷാ വിഷയം: 88% ജനങ്ങളും മോദിയെ വിശ്വസിക്കുന്നതായി സർവേ

ന്യൂഡൽഹി: മൂന്നാം മോദിസർക്കാർ ഒന്നാംവാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ വർധിച്ചെന്ന് സർവേ.പഹൽഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി നൽകിയ ഓപ്പറേഷൻ സിന്ദൂറിനുശേഷം, ദേശീയസുരക്ഷാവിഷയങ്ങളിൽ രാജ്യത്തെ 88 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിക്കുന്നുവെന്നാണ് സ്വകാര്യ വാർത്താചാനൽ ന്യൂസ്18 സർവേയുടെ കണ്ടെത്തൽ. ദേശീയസുരക്ഷയുടെ കാര്യത്തിൽ പ്രധാനമന്ത്രി മോദി ശക്തമായ നിലപാട് തീരുമാനിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടോയെന്നായിരുന്നു ചോദ്യം.ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സർവേ നടത്തിയതെന്ന് ചാനൽ വ്യക്തമാക്കി. 14,671 പേരാണ് സർവേയിൽ പങ്കെടുത്തത്. അതിൽ 88.06 ശതമാനം പേരും മോദിയിൽ വിശ്വാസമർപ്പിക്കുന്നവരാണ്. 11.94 […]
Read more

Recent News

Advertisement
WhiteswanTV Footer