Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: HIGHLIGHT

ആര്‍സിബി വിജയാഘോഷങ്ങള്‍ക്കിടെ തിക്കിലും തിരക്കിലും ഏഴ് മരണം

ബംഗളൂരൂ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കന്നിക്കിരീടം നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു ടീമിന്റെ വിജയാഘോഷങ്ങള്‍ക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഏഴ് പേര്‍മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക്. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഐപിഎല്‍ വിജയത്തിന് ശേഷം ബെംഗളൂരു വിമാനത്താവളത്തിലെത്തിയ വിരാട് കോലിയെ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ സ്വീകരിച്ചു. കര്‍ണാടക വിധാന്‍ സൗധയിലെത്തിയ ആര്‍സിബി താരങ്ങള്‍ ഐപിഎല്‍ ട്രോഫിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു.വിധാന്‍ സൗധയില്‍നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെയുള്ള വിക്ടറി പരേഡിന് ശേഷം സ്റ്റേഡിയത്തിനകത്തുവച്ച് ആര്‍സിബി താരങ്ങളെ ആദരിച്ചു. […]
Read more

ഒൻപതാം ക്ലാസുകാരനെ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ചു; 4 പേർക്ക് സസ്‌പെൻഷൻ

താമരശേരി: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ച നാല് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. കുട്ടിയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. ഈ വിദ്യാർഥികളെ 14 ദിവസത്തേക്ക് സ്‌കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. പതിനഞ്ചോളം പേർ ചേർന്നാണ് തന്നെ മർദിച്ചതെന്ന് വിദ്യാർത്ഥി പറയുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചൊവ്വാഴ്ച്‌ പരിശോധന നടത്തി. കണ്ണിനേറ്റ പരുക്ക് ഗുരുതരമാണോ എന്നു വിലയിരുത്താൻ […]
Read more

അൻവറിന്റെ ഒരു പത്രിക തള്ളി; സ്വതന്ത്രനായി മത്സരിക്കാം

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്‍റെ ഒരു പത്രിക തള്ളി. അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിക്കാം. ടി എം സി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. ടി എംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടണമായിരുന്നു. അത് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നത്. Content:One of Anwar’s nomination papers rejected; he can contest as an independent
Read more

ഭര്‍ത്താവ് മരിച്ചാൽ ഭാര്യയെ ഭര്‍ത്തൃവീട്ടില്‍നിന്ന് ഇറക്കിവിടാനാകില്ല: ഹൈക്കോടതി

കൊച്ചി: ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍ത്തൃവീട്ടില്‍നിന്ന് ഇറക്കിവിടാനാകില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍ത്താവിന്റെവീട്ടില്‍ താമസിക്കാന്‍ അനുവദിച്ച പാലക്കാട് സെഷന്‍സ് കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എം.ബി. സ്‌നേഹലതയുടെ വിധി. 2009 ല്‍ ഭര്‍ത്താവ് മരണപ്പെട്ടശേഷം യുവതിയും കുട്ടിയും ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ ഭർത്താവിന്റെ അമ്മയും സഹോദരങ്ങളും നിരന്തരമായി ശല്യം ചെയ്യാൻ ആരംഭിച്ചതോടെയാണ് യുവതി സംരക്ഷണം തേടി പാലക്കാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. എന്നാൽ അനുകൂലമായ ഉത്തരവ് ഉണ്ടായില്ല. എന്നാൽ അപ്പീലില്‍ സെഷന്‍സ് കോടതി അനുകൂല […]
Read more

പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. ഫലം നാളെ പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്നുതന്നെ പ്രസിദ്ധീകരിക്കുകയായിരുന്നു. മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും, പിന്നീട് ഇംപ്രൂവ്‌മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ […]
Read more

കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് പരിശോധന

കൊച്ചി: എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ കൊച്ചിയിലെ ഓഫീസിൽ വിജിലൻസ് പരിശോധന. ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ പ്രതിയായ അഴിമതി കേസിലെ വിവര ശേഖരണത്തിൻ്റെ ഭാഗമായാണ് പരിശോധന. കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. Content: Vigilance inspection at Kochi ED office
Read more

കേരളം കാണാനെത്തിയ യെമനി വിദ്യാര്‍ഥി സംഘത്തിലെ രണ്ടുപേരെ കൊച്ചിയില്‍ കടലില്‍ കാണാതായി

കൊച്ചി: പുതുവൈപ്പിനിൽ യെമന്‍ പൗരന്മാരായ രണ്ടുപേരെ കടലില്‍ കാണാതായി. ജുബ്രാന്‍, അബ്ദുള്‍ സലാം എന്നിവരെയാണ് കാണാതായത്.കോയമ്പത്തൂരിലെ ഒരു കോളേജിലെ വിദ്യാര്‍ഥികളായ ഒമ്പത് പേരടങ്ങുന്ന യെമന്‍ വിദ്യാര്‍ഥികള്‍ കേരളം കാണാൻ എത്തിയതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് വിദ്യാര്‍ഥികള്‍ കടലിലെത്തിയത്. പ്രതികൂല കാലാവസ്ഥയായതിനാൽ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. എന്നാല്‍ ഭാഷാപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാകാം ഇവര്‍ക്ക് കാര്യം മനസ്സിലായില്ലെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. 12:30-ഓടെയാണ് കുളിക്കാനിറങ്ങിയവരില്‍ രണ്ടുപേരെ കാണാതായത്. കോസ്റ്റ്ഗാര്‍ഡും നാവികസേനയും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നുണ്ട്. മുമ്പും നിരവധി ആളുകളെ […]
Read more

കലിതുള്ളി കാലവര്‍ഷം; സംസ്ഥാനത്ത് ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ 6 മരണം

തിരുവനന്തപുരം: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. . ജനങ്ങള്‍ മഴക്കെടുതിയില്‍ വലയുകയാണ്. സംസ്ഥാനത്തിതുവരെ കാലവര്‍ഷക്കെടുതിയില്‍ ആറുപേരാണ് മരിച്ചത്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ അനുഭവപ്പെട്ടു. മരങ്ങള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഒട്ടേറെയിടങ്ങളില്‍ ഗതാഗതതടസ്സവും വൈദ്യുതതടസ്സവും അനുഭവപ്പെടുകയാണ്. പലയിടങ്ങളിലും […]
Read more

സ്വര്‍ണ വില കുറഞ്ഞു പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,320 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് (12.05.25 ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഒറ്റയടിക്ക് 1320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില 71,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 165 രൂപയാണ് കുറഞ്ഞത്. സ്വര്‍ണം ഗ്രാമിന് 8,880 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വിപണന നിരക്ക്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നതെന്നാണ് സാമ്പത്തിയ വിദഗ്ധര്‍ പറയുന്നത്. ലോകത്തില്‍ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കള്‍ ഇന്ത്യയാണ്. ഓരോ വര്‍ഷവും ടണ്‍ […]
Read more

തിരുവനന്തപുരം വിമാനത്താവളത്തിന്റെ 3 കിലോമീറ്റര്‍ ചുറ്റളവില്‍ റെഡ്‌സോണ്‍, ഡ്രോണ്‍ പറത്തലിന് നിരോധനം

തിരുവനന്തപുരം: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് വരെയുള്ള പ്രദേശങ്ങള്‍ റെഡ്‌സോണായി പ്രഖ്യാപിച്ചു. റെഡ് സോണ്‍ മേഖലകളില്‍ ഡ്രോണ്‍ പറത്തലിനും നിരേധനം ഏര്‍പ്പെടുത്തി. മറ്റു മേഖലകളില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം ഡ്രോണ്‍ പറത്താം. ഇത്തരത്തില്‍ അനുമതി ഇല്ലാത്ത ഡ്രോണ്‍ പറത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. രാജ് ഭവന്‍, കേരള നിയമസഭ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികള്‍, പ്രതിപക്ഷ നേതാവിന്റെ വസതി, സെക്രട്ടേറിയറ്റ്, വിഴിഞ്ഞം തുറമുഖം, വിഎസ്എസ്സി,ഐഎസ്ആര്‍ഒ തുമ്പ, ഐഎസ്ആര്‍ഒ […]
Read more
Advertisement
WhiteswanTV Footer