Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: HIGHLIGHT

പ്ലസ് വൺ, വിഎച്ച്എസ്ഇ രണ്ടാം അലോട്‌മെന്റ് ഇന്ന്

പ്ലസ് വൺ, വിഎച്ച്എസ്ഇ രണ്ടാം അലോട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്‌മെന്റ് ലഭിച്ചവർക്ക് ചൊവ്വാഴ്ച രാവിലെ 10-നും ബുധനാഴ്ച വൈകിട്ട് അഞ്ചിനും മധ്യേ സ്കൂളിൽ ചേരാം. ആദ്യ അലോട്‌മെന്റ് ജൂൺ രണ്ടിനായിരുന്നു. താത്കാലിക പ്രവേശനം, ആദ്യ അലോട്‌മെന്റിനുശേഷമുള്ള സീറ്റുകൾ എന്നിവ പരിഗണിച്ചാണ് രണ്ടാം അലോട്‌മെന്റ്. പ്ലസ് വൺ ആദ്യ അലോട്‌മെന്റിൽ 2,49,540 പേരാണ് ഉൾപ്പെട്ടിരുന്നത്. ഇവരിൽ 1,21,743 കുട്ടികൾ സ്ഥിരംപ്രവേശനം നേടി. 99,526 പേർ താത്കാലിക പ്രവേശനവും. അലോട്‌മെന്റ് ലഭിച്ചിട്ടും 27,077 പേർ സ്കൂളിൽ ചേർന്നില്ല. ഒന്നിലധികം ജില്ലകളിൽ […]
Read more

ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്‌കാരം നാളെ

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്‌കാരം നാളെ. തമിഴ്‌നാട്ടിലെ വാഹനാപകടത്തിലാണ് മരിച്ചത്. രാവിലെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്. മുണ്ടൂരിലെ വീട്ടില്‍ ഇന്ന് വൈകിട്ട് 4 മണി മുതല്‍ പൊതുദര്‍ശനം ഉണ്ടാകും. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ ഷോൾഡറിന് താഴെ മൂന്ന് പൊട്ടലുകളും നട്ടെല്ലിന് ചെറിയ പൊട്ടലും സംഭവിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. അപകടത്തില്‍ കൂടുതല്‍ പരുക്കേറ്റ ഷൈനിന്റെയും അമ്മയുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് […]
Read more

ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച

തമിഴ്നാട്ടിലെ വാഹനാപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച. തൃശൂർ മുണ്ടൂർ പരികർമ്മല മാതാ പള്ളിയിലാണ് സംസ്കാരം. തൃശൂർ മുണ്ടൂരിലെ വീട്ടിൽ നാളെ വൈകിട്ട് നാല് മണി മുതലാണ് പൊതുദർശനം. വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാർ ഇന്ന് രാത്രിയോടെ നാട്ടിലെത്തും. സംസ്കാരത്തിനുശേഷം കൈക്ക് പരുക്കേറ്റ ഷൈൻ ടോം ചാക്കോയുടെയും നടുവിന് പരിക്കേറ്റ അമ്മയുടെയും ശസ്ത്രക്രിയ നടത്തും. നിലവിൽ ഇവർ തൃശൂരിലെ സൺ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽ പരുക്കേറ്റ് തൃശൂരിലെ […]
Read more

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ കേസ്

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ കേസെടുത്ത് പൊലീസ്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നൽകിയിരിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ‌ മുമ്പ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ ജീവനക്കാർ പരാതി നൽകിയത്. മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കൃഷ്ണകുമാർ‌ മുമ്പ് പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകലിനാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. അതേ സമയം പരാതി വ്യാജമെന്നാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. 69 ലക്ഷം രൂപ തട്ടിക്കൊണ്ടു […]
Read more

കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു

ബംഗളൂരു: കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവച്ചു. ബംഗളൂരുവിലെ ആർസിബി വിക്ടറി പരേഡ് ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. Content: Karnataka Cricket Association office bearers resign
Read more

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 ആം വയസിലായിരുന്നു അന്ത്യം. വാർധക്യ സംബന്ധിയായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മുന്‍ കെപിസിസി അധ്യക്ഷനായിരുന്നു.  1998,2004കാലഘട്ടത്തിലാണ് ആ പദവി വഹിച്ചത്. കൂടാതെ അടൂരിൽ നിന്ന് അദ്ദേഹം രണ്ട് തവണ നിയമസഭയിലും എത്തിയിരുന്നു. മൂന്ന് തവണ രാജ്യസഭാഗമായി. Content: Senior Congress leader Thenala Balakrishna Pillai passes away
Read more

ഷിബിൻ വധക്കേസ്; വിദേശത്ത് ഒളിവിൽ കഴിയുന്ന ലീഗ് പ്രവർത്തകനെതിരെ റെഡ് കോർണർ നോട്ടീസ്

കോഴിക്കോട്: തൂണേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻ വധകേസിൽ ഒന്നാം പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കി. വിദേശത്തു ഒളിവിൽ കഴിയുന്ന ലീഗ് പ്രവർത്തകനായ തെയ്യമ്പാടി ഇസ്മായിലിനെതിരെയാണ് ആഭ്യന്തര വകുപ്പ് റെഡ് കോർണർ നോട്ടീസ് പുറത്തിറക്കിയത്. ഹൈക്കോടതി ഇസ്മായിലിനെതിരെ അറസ്റ്റ് വാറന്റിന് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് നടപടി. ഇസ്മായിലിനെതിരായ നടപടി വൈകുന്നതിൽ ഷിബിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വിചാരണക്കോടതി വെറുതെ വിട്ട ഏഴു പ്രതികളെയും ഹൈക്കോടതി ശിക്ഷിച്ചിരുന്നു. തെയ്യമ്പാടി ഇസ്മയിൽ ഒഴികെയുള്ള ആറ് പ്രതികളും നിലവിൽ ജയിലിലാണ്. Content: […]
Read more

വിദേശ പരിപാടി; പുലിപ്പല്ല് കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി റാപ്പർ വേടൻ കോടതിയിലേക്ക്

കൊച്ചി: പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചുമത്തിയ കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി റാപ്പർ വേടൻ കോടതിയിലേക്ക്.മുൻകൂട്ടി തീരുമാനിച്ച വിദേശ പരിപാടികളിൽ പങ്കെടുക്കേണ്ടത് കൊണ്ടാണ് ഈ നീക്കം. കേസിൽ ജാമ്യം നൽകിയ ഘട്ടത്തിൽ വേടൻ്റെ പാസ്പോർട്ട് കോടതി തടഞ്ഞുവെച്ചിരുന്നു. ഈ സാഹചര്യത്തിൽ വേടന് വിദേശത്തേക്ക് പോകാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് പാസ്പോർട്ട് വിട്ടുകിട്ടണമെന്ന് കോടതിയിൽ റാപ്പർ വേടൻ ആവശ്യപ്പെടുന്നത്. എന്നാൽ തനിക്കെതിരെ ആർഎസ്എസ് വേട്ടയാടൽ തുടരുകയാണെന്നും വേടൻ പറഞ്ഞു. എന്നാൽ അതൊന്നും തന്നെ ബാധിക്കില്ലായെന്നും നിരവധിയാളുകളുടെ […]
Read more

രാജ്ഭവനിൽ ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബ; പരിപാടി ബഹിഷ്കരിച്ചു മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ രാജ് ഭവനിൽ സംഘടിപ്പിച്ച പരിപാടി ബഹിഷ്കരിച്ചു. ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നും ദീപം തെളിയിക്കണമെന്നുമായിരുന്നു രാജ് ഭവൻ അറിയിച്ചത്. ആർ എസ് എസ് ആരാധിക്കുന്ന ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അതിന് തയ്യാറായില്ല. തുടർന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പരിപാടി ഉപേക്ഷിക്കുകയായിരുന്നു. ആർഎസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്നു എന്നു കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. നേരത്തെ ഗുരുമൂർത്തി സംസാരിച്ചതും ഇതേ […]
Read more

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു: സംസ്ഥാനത്ത് 1487 രോഗികൾ

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. രാജ്യത്താകെ ആക്ടീവ് കൊവിഡ് കേസുകൾ 4866 ആയി. 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി സ്ഥിരീകരിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച ഏഴ് പേർ കൂടി മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു. 1487 രോഗികളാണ് കോവിഡ് രോഗബാധിതരായി കേരളത്തിലുളളത്. 24 മണിക്കൂറിനിടെ 114 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് 6 മരണങ്ങൾ 42 നും 87 വയസിനും ഇടയിൽ ഉള്ളവരാണെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer