Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: HIGHLIGHT

ഷൗക്കത്തിന് 7500 വോട്ടിന്റെ ഭൂരിപക്ഷമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വിജയമെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, പോത്ത്കല്ല് പഞ്ചായത്തുകളിലാണ് ഭൂരിപക്ഷം ലഭിയ്ക്കുകയെന്നാണ് ഇന്റലിജൻസ് വിലയിരുത്തൽ. വഴിക്കടവ് 3500, മൂത്തേടത്ത് 3000, എടക്കര 2000, ചുങ്കത്തറ 2500, പോത്ത്കല്ല് 1500 എന്നിങ്ങനെ ലീഡ് ലഭിക്കുമെന്നും റിപ്പോർട്ടറിൽ പറയുന്നു. എൽഡിഫ് സ്ഥാനാർഥി എം സ്വരാജിന് നിലമ്പൂർ നഗരസഭയിൽ ലീഡുണ്ടാകുമെന്നാണ് വിലയിരുത്തൽ. 2500 വോട്ടിന്റെ ലീഡാണ് പ്രതീക്ഷിക്കുന്നത്. കരുളായി പഞ്ചായത്തിൽ 1000 വോട്ടിന്റെയും, അമരമ്പലം പഞ്ചായത്തിൽ 1500 വോട്ടിന്റെയും […]
Read more

കായലോട് ആൾക്കൂട്ട ആക്രമണം; അഞ്ച് പേർക്കെതിരെ കേസ്

കണ്ണൂർ: കായലോട് സദാചാര ആക്രമണത്തെ ഭയന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസ്. ആൺസുഹൃത്ത് റഹീസിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യുവതിയുമായി കാറിൽ സംസാരിച്ചിരിക്കുമ്പോഴായിരുന്നു സംഘം ചേർന്ന് പിടിച്ചിറക്കി മർദിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. ഫോണിലുള്ള ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും മൂന്ന് മൊബൈൽ ഫോണും ടാബും തട്ടിയെടുത്തെന്നും അതിനുശേഷം ഒഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി മർദിച്ചു എന്നുമാണ് ഇവർക്കെതിരെയുള്ള കേസ്. ബഷീർ, റഫ്നാസ്, ഫൈസൽ, സുനീർ, സഖറിയ എന്നിവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. അതിൽ മുബഷീർ, ഫൈസൽ,റഫ്‌നാസ്, സുനീർ,സക്കറിയ […]
Read more

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്കുനേരെ കരിങ്കൊടി പ്രതിഷേധം. കെഎസ്‌യു ജില്ലാ കമ്മറ്റിയാണ് കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിച്ചത്. കോഴിക്കോട് ഗസ്റ്റ്ഹൗസിൽ നിന്ന് എസ്എഫ്ഐ ഓൾ ഇന്ത്യ കോൺഫ്രൻസിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് കരിങ്കൊടി പ്രതിഷേധവുമായി കെഎസ്‌യു എത്തിയത്. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയെങ്കിലും പൊലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് വി ടി സൂരജിൻ്റെ നേതൃത്വത്തിലാണ് സമരം നടന്നത്. […]
Read more

ത്രിവർണ പതാകയുള്ള ഭാരതാംബയുമായി ബിജെപി; പോസ്റ്റർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ

കാവിക്കൊടിക്ക് പകരം ത്രിവർണ പതാകയുള്ള ഭാരതാംബയുടെ ചിത്രവുമായി ബിജെപി. സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് നടക്കാനിരിക്കുന്ന സമരപരിപാടിക്കായി തയ്യാറാക്കിയ പോസ്റ്ററിലാണ് കാവിക്കൊടി മാറ്റിയ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തിയത്. ബി.ജെ.പി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിനിടെ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമാണ് രാജ്ഭവനിൽ നടന്ന യോഗ ദിനാചരണ പരിപാടിയിലും ഗവർണർ ഉപയോഗിച്ചത്. അതേസമയം ഗവർണറും സർക്കാരും തമ്മിലുള്ള പോരിലേക്ക് നയിച്ച ഭാരതാംബ ചിത്ര വിവാദത്തിൽ നിലപാടിലുറച്ച് ഇരുകൂട്ടരും . രാജ്ഭവനെതിരെ നിയമ നടപടിക്ക് സർക്കാർ നിയമോപദേശം […]
Read more

നടൻ ഷാരൂഖ് ഖാന്റെ വസതിയായ മന്നത്ത് മുംബൈ കോർപ്പറേഷന്റെ പരിശോധന

മുംബൈ: നടൻ ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിൽ പരിശോധന നടത്തി വനംവകുപ്പും മുംബൈ കോർപ്പറേഷനും. തീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വീടായതിനാൽ തീര സംരക്ഷണ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് നടപടി. ആവശ്യമായ എല്ലാ രേഖകളും വിവരങ്ങളും നൽകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷാരൂഖ് ഖാന്റെ ഓഫീസ് അറിയിച്ചു. സാമൂഹിക പ്രവർത്തകനായ സന്തോഷ് ദൗർക്കറാണ് പരാതി നൽകിയത്. ഷാറൂഖ് ഖാന്റെ മന്നത്ത് ബംഗ്ലാവിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ട് ഏതാനും മാസങ്ങൾ കഴിയുമ്പോഴാണ് ഇത്തരത്തിലൊരു പരിശോധന നടക്കുന്നത്. ഗ്രേഡ് ടു ബി പൈതൃക […]
Read more

ഓപ്പറേഷൻ സിന്ധു; നേപ്പാൾ, ശ്രീലങ്ക പൗരന്മാരെയും ഇന്ത്യ തിരികെ കൊണ്ടുവരും

ഇറാൻ ഇസ്രായേൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരെയും ഒഴിപ്പിക്കുകയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. അതുകൊണ്ടു തന്നെ പൗരന്മാർ ടെലഗ്രാം വഴിയോ എമർജൻസി നമ്പർ വഴിയോ എംബസിയെ അടിയന്തരമായി ബന്ധപ്പെടാൻ നിർദേശം നൽകി. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി നേപ്പാൾ ശ്രീലങ്ക പൗരന്മാരെയും ഇന്ത്യ തിരികെ കൊണ്ട് വരും. ഇരു രാജ്യങ്ങളുടെയും അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യൻ ദൗത്യത്തിൽ ഇരു രാജ്യങ്ങളിലെ പൗരൻമാരെ കൂടെ കൊണ്ടുവരുന്നത്. ശ്രീലങ്കയിലെയും നേപ്പാളിലെയും പൗരന്മാരോട് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ നിർദേശം നൽകി. […]
Read more

അന്താരാഷ്ട്ര യോഗ ദിനാചരണം: യോഗാ സംഗമ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന യോഗാ സംഗമ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗ ലോകത്തെ ഒന്നിപ്പിക്കുന്ന ഒന്നാണെന്നും തുടർച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോടികണക്കിന് പേരുടെ ജീവിതത്തിന്റെ ഭാഗമാണ് യോഗ. ഞാൻ എന്നതിൽ നിന്ന് നമ്മൾ എന്ന ഭാവവും ഭാരത സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച രീതിയിൽ വിശാഖപട്ടണത്ത് യോഗസംഗമം സംഘടിപ്പിച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മന്ത്രി […]
Read more

കെഎസ്ആർടിസി ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇനി വായ്പ കിട്ടില്ല

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇനി മുതൽ വായ്പ്പ ലഭിക്കില്ല. വായ്പ്പ തിരിച്ചടക്കാനായി കെഎസ്ആർടിസി നൽകിയിരുന്ന ഉറപ്പ് പിൻവലിച്ചു. വായ്പനൽകുന്ന ധനകാര്യസ്ഥാപനത്തിന് ജീവനക്കാരുടെ ശമ്പളം, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവയിൽനിന്നും തിരിച്ചടവ് ഉറപ്പാക്കുന്ന വ്യവസ്ഥയാണ് പിൻവലിച്ചത്. ഇതോടെ ജീവനക്കാർ വായ്പത്തിരിച്ചടവ് മുടക്കിയാൽ കെഎസ്ആർടിസിയെ സമീപിക്കാനാവില്ല. മാനേജ്‌മെന്റ് തുക ഈടാക്കി കൈമാറില്ല. മാനേജ്‌മെന്റിന്റെ വീഴ്ചയാണ് ജീവനക്കാരെ ഈ അവസ്ഥയിലെത്തിച്ചത്. മാസവായ്പാ തിരിച്ചടവിനായി ജീവനക്കാർ കൈമാറിയ തുക ധനകാര്യസ്ഥാപനങ്ങൾക്ക് നൽകാതെ കെഎസ്ആർടിസി വകമാറ്റി ചെലവിട്ടതാണ് ഇതിനിടയാക്കിയത്. തിരിച്ചടവ് മുടങ്ങിയതോടെ […]
Read more

പ്രതികൾക്കെതിരെ തെളിവുണ്ട്; കായലോട് സദാചാര ആക്രമണത്തില്‍ കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്

കണ്ണൂര്‍: കായലോട് സദാചാര ആക്രമണത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. അറസ്റ്റിലായ പ്രതികൾക്കെതിരെ തെളിവുകൾ ഉണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പി നിധിന്‍ രാജ് വ്യക്തമാക്കി. യുവതിയുടെ മരണത്തിനു കാരണം ആണ്‍ സുഹൃത്താണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജീവനൊടുക്കിയ റസീനയുടെ ആത്മഹത്യ കുറിപ്പാണ് കേസിലെ നിര്‍ണായക തെളിവ്. ഞായറാഴ്ച്ച വൈകിട്ട് നടന്ന സംഭവത്തെ കുറിച്ച് മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പില്‍ റസീന ഇത് വിശദീകരിച്ചിട്ടുണ്ടെന്നും പൊലീസ് […]
Read more

മന്ത്രി വി.ശിവന്‍കുട്ടിക്ക് നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി എബിവിപി. തിരുവനന്തപുരത്ത് മന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടിയ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിപ്പിക്കാനുളള സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1500 കോടി രൂപ കേന്ദ്രസര്‍ക്കാർ തടഞ്ഞുവയ്ക്കുകയാണെന്ന് വി ശിവന്‍കുട്ടി നേരത്തെ ആരോപിച്ചിരുന്നു. വിഷയത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെയും എന്‍സിഇആര്‍ടി ജനറല്‍ കൗണ്‍സിലിനെയും കേരളത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer