Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: HIGHLIGHT

ബിന്ദുവിന്റെ കുടുംബത്തിന് 5ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടി ഫൌണ്ടേഷൻ 5ലക്ഷം രൂപ നൽകും. ചാണ്ടി ഉമ്മൻ എംഎൽഎ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇന്നലെ അപകട സ്ഥലത്ത് തെരച്ചിൽ നടത്തിയത്. ബിന്ദുവിനെ കാണാനില്ലെന്ന് ഭർത്താവും മകളും ചാണ്ടി ഉമ്മനോട് പറയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പിന്നീട് ചാണ്ടി ഉമ്മൻ പരാതി പറഞ്ഞതോടെയാണ് തെരച്ചിൽ നടത്താൻ ആരംഭിച്ചത്. Content: Chandy Oommen announces […]
Read more

2026 നിയമസഭ തെരഞ്ഞെടുപ്പ്; ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലിം ലീഗ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ ഒരുങ്ങി മുസ്ലീം ലീഗ്. തുടർച്ചയായി മൂന്നു തവണ എംഎൽഎമാരായവർ മത്സരിക്കേണ്ടെന്നാണ് ലീഗ് തീരുമാനം. എന്നാൽ പികെ കുഞ്ഞാലിക്കുട്ടിക്കും എംകെ മുനീറിനും ഇളവ് ലഭിച്ചേക്കും. ടേം വ്യവസ്ഥ നടപ്പാക്കിയാൽ നിരവധി യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം ലഭിക്കും. ഇടത്പാർട്ടികളുടെ മാതൃക പിന്തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും ടേം വ്യവസ്ഥ നടപ്പിലാക്കാനാണ് മുസ്ലിം ലീഗ് ആലോചിക്കുന്നത്. ടേം വ്യവസ്ഥ നടപ്പാക്കിയാൽ കെപിഎ മജീദ്, മഞ്ഞളാംകുഴി അലി,പികെ ബഷീർ തുടങ്ങി പല എംഎൽഎമാർക്കും ഇത്തവണ അവസരം […]
Read more

വടകര താലൂക്കില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്

വടകര: ദേശീയപാതയുടെ ദയനീയാവസ്ഥയും വടകരയിലെ ഗതാഗതക്കുരുക്കും പരിഹരിക്കണമെന്നാവശ്യപ്പെട്ട് വടകര താലൂക്കിലെ സ്വകാര്യബസ് തൊഴിലാളികള്‍ വെള്ളിയാഴ്ച പണിമുടക്കും. പണിമുടക്ക് ഒഴിവാക്കാന്‍ വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത് സംയുക്ത തൊഴിലാളിസമരസമിതിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതിനു പിന്നാലെയാണ് താലൂക്കിലെ മുഴുവന്‍ സ്വകാര്യബസ് തൊഴിലാളികളും പണിമുടക്കുന്നത്. ആര്‍ഡിഒ വിളിച്ച ചര്‍ച്ചയില്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരും കരാര്‍ കമ്പനിയായ വാഗഡിന്റെ പ്രതിനിധിയും പങ്കെടുത്തിരുന്നു. എന്നാല്‍, കുഴിയടയ്ക്കല്‍ കൊണ്ടുമാത്രം കാര്യമില്ലെന്ന് തൊഴിലാളിപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ചയില്‍ ആര്‍ടിഒ, തഹസില്‍ദാര്‍ ഡി. രഞ്ജിത്ത്, യൂണിയന്‍ നേതാക്കളായ എ. […]
Read more

സയൻസ് സിറ്റി; ഒന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്ഥാപിച്ച സയൻസ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയാകും. കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്, സഹകരണ രജിസ്ട്രാർ വകുപ്പ് മന്ത്രി വി എൻ വസവാൻ എന്നിവർ മുഖ്യാതിഥികളാകും. എംപിമാരായ ജോസ് കെ മാണി, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ മോൻസ് ജോസഫ്, […]
Read more

കീം 2025 ഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് എറണാകുളം സ്വദേശി ജോണ്‍ ഷിനോജിന്

കോഴിക്കോട്: കേരള എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് എറണാകുളം സ്വദേശി ജോണ്‍ ഷിനോജിനാണ്. ഹരികൃഷ്ണന്‍ ബൈജു രണ്ടാം റാങ്കും അക്ഷയ് ബിജു മൂന്നാം റാങ്കും നേടി. 9ാം റാങ്ക് നേടിയ ദിവ്യ രുഹുവാണ് പെണ്‍കുട്ടികളില്‍ മുന്നില്‍. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. 86549 പേര്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഹാജരായി. 76230 പേര്‍ യോഗ്യത നേടി. 67505 പേരുടെ […]
Read more

യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി 35 ആയി തുടരും

യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി 35 ആയി തുടരും. 40 വയസ് ആക്കണമെന്ന സംസ്ഥാന ക്യാമ്പിലെ ആവശ്യം തള്ളി.40 വയസ് ആക്കണമെന്ന പ്രമേയം പാസ് ആക്കിയെന്ന ഒരു മാധ്യമത്തിന്റെ പ്രചരണം തെറ്റാണെന്നും സംസ്ഥാന കമ്മറ്റി അറിയിച്ചു. 12 ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും എതിർപ്പ് അറിയിച്ചു. ഇതോടെയാണ് പ്രമേയത്തിലെ നിർദേശം തള്ളിയത്. യൂത്ത് കോൺഗ്രസിൽ പ്രായ പരിധി 35 ൽ നിന്ന് 40 വയസാക്കി ഉയർത്തണമെന്നാണ് സംസ്ഥാന പഠനക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലെ ആവശ്യം. സംസ്ഥാന കമ്മിറ്റിയിലോ ജില്ലാ […]
Read more

ജെഎസ്കെ വിവാദം; സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സുരേഷ് ​ഗോപി ചിത്രം ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് കോടതി ചോദിച്ചു. സിനിമയിലെ നായിക അതിജീവിതയാണ്, നീതിക്കുവേണ്ടി പോരാടുന്ന സ്ത്രീയായ നായികയ്ക്ക് ജാനകി എന്ന പേര് നൽകിയതിൽ എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം കലാകാരന് ഉണ്ട്. നിലവിൽ നൽകിയ കാരണമില്ലാതെ മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അറിയിക്കണം. കോടതിയോട് സിനിമ കാണാൻ ആവശ്യപ്പെട്ട് നിർമാതാക്കൾ രംഗത്തെത്തി. എന്നാൽ സിനിമ കാണേണ്ട […]
Read more

ദലിത് ജനാധിപത്യ ചിന്തകൻ കെ എം സലിംകുമാർ അന്തരിച്ചു

കൊച്ചി: ദലിത് ജനാധിപത്യ ചിന്തകൻ കെ. എം. സലിംകുമാർ അന്തരിച്ചു. പുലർച്ചെ 2.45 ന് എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം പഞ്ചായത്തിൽ കുന്നത്തു മാണിക്കൻ്റെയും കോതയുടെയും മകനായി 1949 മാർച്ച് 10ന് ജനനം. കൊലുമ്പൻ പുത്തൻപുരയ്ക്കൽ വളർത്തച്ഛനായിരുന്നു. നാളിയാനി ട്രൈബൽ എൽ. പി. സ്കൂൾ, പൂച്ചപ്ര, അറക്കുളം യു.പി. സ്കൂൾ, മൂലമറ്റം ഗവർമെൻറ് ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1969ൽ എറണാകുളം മഹാരാജാസ് കോളേജിൽ […]
Read more

ബിജെപി സംസ്ഥാന നേതൃയോഗം; ഒരു വിഭാഗത്തെ ഒഴിവാക്കിയെന്ന് ആക്ഷേപം

തൃശൂരിൽ നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്ന് ഒരു വിഭാഗത്തെ ഒഴിവാക്കി. മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരൻ, കെ സുരേന്ദ്രൻ, സി കെ പത്മനാഭൻ എന്നിവരെയാണ് ഒഴിവാക്കിയത്. സംസ്ഥാന നേതൃയോഗത്തെ ഗ്രൂപ്പ് യോഗം ആക്കി മാറ്റുകയാണെന്നാണ് മുരളീധരൻ വിഭാഗത്തിൻ്റെ ആക്ഷേപം. നേതാക്കൾക്ക് അമർഷമുണ്ടായിട്ടുണ്ടെന്നും മുരളീധരൻ വിഭാഗം പറയുന്നു. പുതിയ സംസ്ഥാന അധ്യക്ഷനെ പി. കെ. കൃഷ്ണദാസ് വിഭാഗം ‘ഹൈജാക്ക്’ ചെയ്‌തെന്നാണ് മുരളീധരൻ വിഭാഗത്തിന്റെ ആരോപണം. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പി കെ കൃഷ്ണദാസ് […]
Read more

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി

കൊച്ചി: ജെഎസ്‌കെ സിനിമ വിവാദത്തിൽ സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. എന്തിനാണ് പേരുമാറ്റുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ‘ജാനകി’ എന്ന പൊതുനാമം എങ്ങനെയാണ് മതത്തിന്റെ പേരിലേക്ക് മാറുന്നതെന്നും ‘രംലക്കൻ’ എന്ന പേരിൽ സിനിമയുണ്ട്, പിന്നെ എന്താണ് ‘ജാനകി’ എന്ന പേരിൽ കുഴപ്പമെന്നും കോടതി ചോദിച്ചു. സിനിമയിൽ ബലാത്സംഗത്തിനിരയായ കഥാപാത്രത്തിന്റെ പേരാണ് ‘ജാനകി’, അതുകൊണ്ടാണ് പേര് മാറ്റാൻ നിർദേശിച്ചതെന്നാണ് സെൻസർ ബോർഡിന്റെ വാദം. ‘ജാനകി’ എന്ന പേരിന് പകരം മറ്റേതെങ്കിലും പേര് ഉപയോഗിച്ചാൽ പ്രശ്‌നം ഇല്ലേ എന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer